
ചോക്ലേറ്റ് ഇഷ്ടമില്ലാത്തവർ വളരെ ചുരുക്കമായിരിക്കും. കുട്ടിക്കാലത്ത് പലരും ചോക്ലേറ്റിനായി കൊതിച്ചിട്ടുമുണ്ടാകും. കുട്ടികാലത്ത് ഏറ്റവും ഇഷ്ടപ്പെട്ട ചോക്ലേറ്റ് ഏതെന്ന ചോദ്യത്തിന് പലർക്കും പല ഉത്തരങ്ങളുണ്ടാകും. വർഷങ്ങളായി ചോക്ലേറ്റ് എന്ന കേൾക്കുമ്പോൾ കാഡ്ബറി എന്ന മറുവാക്കായിരിക്കും പലർക്കും ഓർമ്മ വരിക. കാഡ്ബറിയുടെ വിവിധ ചോക്ലേറ്റുകൾ വിപണിയിലുണ്ടെങ്കിലും ജെംസ് എന്നുള്ളത് ഒരു വികാരമാണ്. പതിറ്റാണ്ടുകൾക്കിപ്പുറവും കാഡ്ബറി ജെംസിന് (Cadbury Gems) ആവശ്യക്കാരെയാണ്. അത് കുട്ടികളാകട്ടെ മുതിർന്നവരാകട്ടെ വിവിധ വർണങ്ങളിലുള്ള ജെംസിന് എന്നും ആവശ്യക്കാർ ഏറെയാണ്.
Read Also: പരാതി വേണ്ട, പൈലറ്റുമാരുടെ ശമ്പളം പൂർണമായി പുനഃസ്ഥാപിക്കുമെന്ന് ഇൻഡിഗോ
ജെയിംസിന് ഒരു അപരൻ എത്തിയാലോ? കാഡ്ബറി ജെംസിന്റെ അപരക്കാരനായി ജെയിംസ് ബോണ്ട് എന്ന പേരിൽ നീരജ് ഫുഡ് പ്രോഡക്ടസ് എന്ന കമ്പനി ചോക്ലേറ്റുകൾ വിപണിയിൽ ഇറക്കി. കാഡ്ബറി ഇപ്പോൾ മൊണ്ടെലെസ് ഇന്ത്യ ഫുഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന് പേരുമാറ്റി. എന്നിട്ടും രക്ഷയില്ല, പേര് മാത്രമല്ല, നീല കവറും രൂപവും ഭാവവും എല്ലാം ജെംസിന്റെ തനി പകർപ്പ് തന്നെ. കാഡ്ബറിയുടെ ഉല്‍പ്പന്നത്തിലും അതുപോലെ തന്നെ നീരജ് ഫുഡ് പ്രോഡക്‌ട്‌സിന്റെ ഉല്‍പ്പന്നങ്ങളിലും തവിട്ട് പശ്ചാത്തലത്തിലാണ് 'ജെംസ്' എന്ന അടയാളം ചിത്രീകരിച്ചിരിക്കുന്നത്. തുടർന്ന് 2005 ൽ കാഡ്ബറി നീരജ് ഫുഡ് പ്രോഡക്ടസിനെതിരെ കേസ് കൊടുത്തു.
Read Also: റേഷൻ മണ്ണെണ്ണ വില 13 രൂപ കുറച്ചു; കേരളത്തിൽ കുറയില്ല, കാരണം ഇതാണ്
ജെയിംസ് ബോണ്ട്' എന്ന പേരിൽ ജെംസിന് സമാനമായ പാക്കേജിംഗും ലേഔട്ടും ക്രമീകരണവും ഉപയോഗിച്ച് മിഠായി വിറ്റതിന് നീരജ് ഫുഡ് പ്രോഡക്ടസിനെതിരെ 27 വർഷങ്ങൾക്കിപ്പുറം കോടതി വിധി വന്നിരിക്കുകയാണ്. മൊണ്ടെലെസ് ഇന്ത്യ ഫുഡ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ അനുകൂലമാണ് ദില്ലി ഹൈക്കോടതി ബെഞ്ചിന്റെ വിധി. നീരജ് ഫുഡ് പ്രോഡക്‌ട്‌സ് കമ്പനിയെ ജെംസിന് സമാനമായ മിഠായികൾ വിൽക്കുന്നതിൽ നിന്നും വിലക്കുകയും 15 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു.
Read Also: വിവരം നൽകിയില്ലെങ്കിൽ ചെക്ക് പാസാക്കില്ല; നടപടിയുമായി ബാങ്കുകൾ
ഈ മിഠായികൾ കൂടുതലായി ഉപയോഗിക്കുന്നത് കുട്ടികളാണ്. അതിനാൽ ആശയകുഴപ്പത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. നീരജ് ഫുഡ് പ്രോഡക്‌ട്‌സിന്റെ ജെയിംസ് ബോണ്ട് എന്ന ഉല്‍പ്പന്നത്തിന്റെ പാക്കേജിംഗ് യഥാര്‍ത്ഥത്തില്‍ ജെംസിനോട് സാമ്യമുള്ളതാണെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് പ്രതിഭ എം സിംഗാണ് വിധി പുറപ്പെടുവിച്ചത്.