പിഎഫ് അക്കൗണ്ടുമായി എത്ര ബാങ്ക് അക്കൗണ്ടുകൾ ബന്ധിപ്പിക്കാം; നിയമങ്ങൾ ഇവയാണ്

Published : Mar 11, 2025, 05:52 PM IST
പിഎഫ് അക്കൗണ്ടുമായി എത്ര ബാങ്ക് അക്കൗണ്ടുകൾ ബന്ധിപ്പിക്കാം; നിയമങ്ങൾ ഇവയാണ്

Synopsis

ഇപിഎഫ് എന്നത് ഒരു ഒരു സേവിംഗ്സ് പ്ലാൻ എന്നതിലുപരി ഒരു വ്യക്തിയുടെ സാമ്പത്തിക ഭാവി സുരക്ഷിതമാക്കുന്നതിനുള്ള ഒരു മാർഗം കൂടിയാണ്.

മ്പളമുള്ള ജോലി ചെയ്യുന്ന വ്യക്തികളാണോ.. എങ്കിൽ നിങ്ങൾക്ക് ഒരു പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ട് ഉണ്ടാകും. എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട് അഥവാ ഇപിഎഫ് എന്നത് ഒരു ഒരു സേവിംഗ്സ് പ്ലാൻ എന്നതിലുപരി ഒരു വ്യക്തിയുടെ സാമ്പത്തിക ഭാവി സുരക്ഷിതമാക്കുന്നതിനുള്ള ഒരു മാർഗം കൂടിയാണ്. സാധാരണയായി ശമ്പളത്തിന്റെ 12 ശതമാനം കുറയ്ക്കുകയും ഇത് ഫിഎഫ് അക്കൗണ്ടിലേക്ക് നിക്ഷേപിക്കുകയുമാണ് ചെയ്യുക. കൂടാതെ തൊഴിലുടമയും ഈ അക്കൗണ്ടിലേക്ക് സംഭാവന ചെയ്യുന്നു. എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ)  ആണ് ഇപിഎഫ്  നിയന്ത്രിക്കുന്നത്. പിഎഫ്  അക്കൗണ്ടുമായി രണ്ട് ബാങ്ക് അക്കൗണ്ടുകൾ ബന്ധിപ്പിക്കാൻ കഴിയുമോ? 

പിഎഫ് അക്കൗണ്ടുമായി ലിങ്ക് ചെയ്‌തിരിക്കുന്ന ബാങ്ക് അക്കൗണ്ട് ഏതെങ്കിലും കാരണത്താൽ നിഷ്ക്രിയമാകുകയോ റദ്ദാക്കപ്പെടുകയോ ചെയ്യുന്ന സന്ദർഭങ്ങളിൽ പിഎഫ് അക്കൗണ്ടുമായി പുതിയ ബാങ്ക് അക്കൗണ്ട് ലിങ്ക് ചെയ്യേണ്ടി വന്നേക്കും. പിഎഫ് അക്കൗണ്ടിലേക്ക് ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ ചേർക്കാൻ കഴിയും, എന്നാൽ ഒരു സമയം ഇടപാടുകൾക്കായി ഒരു ബാങ്ക് അക്കൗണ്ട് മാത്രമേ ഉപയോ​ഗിക്കാൻ കഴിയൂ. 

ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ ചേർക്കുന്നതിനുള്ള നിയമങ്ങൾ

യുഎഎൻ : എല്ലാ ഇപിഎഫ് അക്കൗണ്ടുകളും ഒരൊറ്റ യുഎഎനുമായി ലിങ്ക് ചെയ്തിരിക്കണം.

ബാങ്ക് അക്കൗണ്ട്: ലിങ്ക് ചെയ്യുന്ന ബാങ്ക് അക്കൗണ്ട് നിഷ്ക്രിയമാകരുത്, സജീവമായിരിക്കണം.

കെ‌വൈ‌സി : ലിങ്ക് ചെയ്‌ത ബാങ്ക് അക്കൗണ്ട് പി‌എഫ് അക്കൗണ്ടിലേക്ക് ചേർക്കുന്നതിന് മുമ്പ് കെ‌വൈ‌സി പ്രക്രിയ പൂർത്തിയാക്കിയിരിക്കണം. 

പിഎഫ് അക്കൗണ്ടിലേക്ക് ഒരു ബാങ്ക് അക്കൗണ്ട് ചേർക്കുന്നതിനുള്ള ഘട്ടങ്ങൾ

- ഇപിഎഫ്ഒയുടെ ഏകീകൃത പോർട്ടൽ സന്ദർശിക്കുക

- യുഎഎൻ നൽകി പാസ്‌വേഡ് നൽകി ലോഗിൻ ചെയ്യുക.

- "മാനേജ്" എന്ന ഓപ്ഷൻ കാണും അതിൽ ക്ലിക്ക് ചെയ്യുക.

- കെവൈസി എന്നത് തിരഞ്ഞെടുക്കുക

- ബാങ്ക് എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് അക്കൗണ്ട് നമ്പർ, പേര്, ഐഎഫ്സി കോഡ് എന്നിവയുൾപ്പെടെയുള്ള ബാങ്ക് വിശദാംശങ്ങൾ നൽകുക.

- സമർപ്പിക്കുക എന്നതിൽ ക്ലിക്ക് ചെയ്യുക.

PREV
click me!

Recommended Stories

റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം
രൂപ-റൂബിള്‍ ഇടപാട്: തടസ്സം രാഷ്ട്രീയമല്ല, കച്ചവടത്തിലെ 'കണക്കുകള്‍' മാത്രം; നിലപാട് വ്യക്തമാക്കി പുടിന്‍