ക്യാന്‍സല്‍ ബട്ടണ്‍ അമര്‍ത്തിയാല്‍ എടിഎം പിന്‍ സുരക്ഷിതമാക്കാനാകുമോ? വൈറല്‍ സന്ദേശത്തിന് പിന്നിലെന്ത്?

Published : May 09, 2025, 07:37 PM IST
ക്യാന്‍സല്‍ ബട്ടണ്‍ അമര്‍ത്തിയാല്‍ എടിഎം പിന്‍ സുരക്ഷിതമാക്കാനാകുമോ? വൈറല്‍ സന്ദേശത്തിന് പിന്നിലെന്ത്?

Synopsis

എടിഎം കാര്‍ഡ് എങ്ങനെ സുരക്ഷിതമായി സൂക്ഷിക്കാം?

'എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് വളരെ ഉപയോഗപ്രദമായ ഒരു നിര്‍ദേശം. കാര്‍ഡ് ഇടുന്നതിന് മുമ്പ് രണ്ടുതവണ 'ക്യാന്‍സല്‍ ബട്ടണ്‍' അമര്‍ത്തുക. നിങ്ങളുടെ എടിഎം പിന്‍ മോഷ്ടിക്കാന്‍ ആരെങ്കിലും കീപാഡ് സജ്ജീകരിച്ചിട്ടുണ്ടെങ്കില്‍, അത് റദ്ദാക്കപ്പെടും. നിങ്ങള്‍ നടത്തുന്ന ഓരോ ഇടപാടിന്‍റെയും ഭാഗമായി ഇത് ഒരു ശീലമാക്കുക.' വൈറലായിക്കൊണ്ടിരിക്കുന്ന ഒരു സന്ദേശമാണിത്. എന്താണ് ഈ വൈറല്‍ മെസേജിന്‍റെ സത്യാവസ്ഥ എന്ന് പരിശോധിക്കാം.

എടിഎമ്മില്‍ ഇടപാട് നടത്തുന്നതിന് മുമ്പ് നിങ്ങള്‍ രണ്ട് തവണ ക്യാന്‍സല്‍ ബട്ടണ്‍ അമര്‍ത്തിയാല്‍, എടിഎം പിന്‍ മോഷ്ടിക്കപ്പെടില്ല എന്ന അവകാശവാദം ആര്‍ബിഐയെ ഉദ്ധരിച്ചാണ് ഷെയര്‍ ചെയ്യപ്പെടുന്നത്. എടിഎം ഉപയോഗിച്ച് തുടങ്ങിയതിന് ശേഷം, ഇടപാട് നിര്‍ത്തുന്നതിന് വേണ്ടിയാണ് ക്യാന്‍സല്‍ ബട്ടണ്‍.  കാര്‍ഡ് എടിഎം മെഷീനകത്ത് വച്ച ശേഷം ഏതെങ്കിലും കാരണങ്ങളാല്‍ ഇടപാട് നടത്താന്‍ താല്‍പ്പര്യമില്ലെങ്കില്‍, 'ക്യാന്‍സല്‍ ബട്ടണ്‍ അമര്‍ത്തുന്നത് ഇടപാട് പൂര്‍ണമായും റദ്ദാക്കാന്‍ സഹായിക്കുന്നു. എന്നാല്‍  'ക്യാന്‍സല്‍ ബട്ടണ്‍'  അമര്‍ത്തുന്നതിലൂടെ നിങ്ങളുടെ കാര്‍ഡ് സുരക്ഷിതമായി സൂക്ഷിക്കാന്‍ കഴിയില്ല.

സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ഈ സന്ദേശം പൂര്‍ണ്ണമായും വ്യാജമാണെന്ന് പിഐബി ഫാക്റ്റ് ചെക്ക് പറഞ്ഞു. എടിഎം മെഷീനിന്‍റെ  'ക്യാന്‍സല്‍ ബട്ടണ്‍'  അമര്‍ത്തുന്നതിന് നിങ്ങളുടെ കാര്‍ഡ് സുരക്ഷിതമായി സൂക്ഷിക്കുന്നതുമായി യാതൊരു ബന്ധവുമില്ല. ആര്‍ബിഐ അത്തരമൊരു നിര്‍ദ്ദേശം നല്‍കിയിട്ടില്ല.

എടിഎം കാര്‍ഡ് എങ്ങനെ സുരക്ഷിതമായി സൂക്ഷിക്കാം?

എടിഎമ്മില്‍ നിന്ന് ഇടപാട് കഴിഞ്ഞയുടനെ കാര്‍ഡ് നീക്കം ചെയ്യുക.

എടിഎം മെഷീനില്‍ സ്കിമ്മര്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടോ എന്ന് ആദ്യം പരിശോധിക്കുക.

പിന്‍ നല്‍കുമ്പോള്‍ കീപാഡ് കൈകൊണ്ട് മൂടുക.

എപ്പോഴും എസ്എംഎസും ബാങ്ക് ആപ്പ് നോട്ടിഫിക്കേഷനുകളും ഓണാക്കി വയ്ക്കുക.

വിദൂര സ്ഥലങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന എടിഎമ്മുകള്‍ ഒഴിവാക്കുക.

ഇടപാട് പൂര്‍ത്തിയാക്കാതെ എടിഎമ്മില്‍ നിന്ന് പുറപ്പെടുന്നതിന് മുമ്പ്  'ക്യാന്‍സല്‍ ബട്ടണ്‍'  അമര്‍ത്തുന്നത് ഉറപ്പാക്കുക, എന്നാല്‍  അങ്ങനെ ചെയ്യുന്നതുകൊണ്ട് മാത്രം കാര്‍ഡ് സുരക്ഷിതമാകുമെന്ന് കരുതുന്നത് തെറ്റാണ്.

PREV
Read more Articles on
click me!

Recommended Stories

ഇത് രാജകീയം; 100 വർഷം പഴക്കമുള്ള അമൂല്യ ആഭരണമണിഞ്ഞ് നിത അംബാനി
സൗദി ക്രൂഡ് ഓയില്‍ വില അഞ്ച് വര്‍ഷത്തെ കുറഞ്ഞ നിരക്കിലേക്ക്; ഡിസ്‌കൗണ്ട് വിലയ്ക്ക് ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് നല്‍കും