
മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളാണ് കാനഡ പോലെയുള്ള രാജ്യങ്ങളിലേക്ക് മലയാളികളെ ആകർഷിക്കുന്നത്. പെർമനെന്റ് റെസിഡൻസി ഉറപ്പിക്കാനായാൽ, ആ രാജ്യത്ത് സ്ഥിരതാമസവുമാക്കാം. എന്നാൽ പല ഇന്ത്യക്കാരും കാനഡയിൽ തന്നെ സ്ഥിരതാമസമാക്കിയാലും ജന്മനാടായ ഇന്ത്യയോടുള്ള ബന്ധം സൂക്ഷിക്കുന്നു. ചികിത്സയ്ക്കും കുടുംബ ആവശ്യങ്ങൾക്കും അവർ ഇന്ത്യയിലേക്ക് തിരികെ വരുന്നുണ്ട്.
ഈ തിരിച്ചുവരവുകൾ താൽക്കാലികമാണെങ്കിലും കാനഡ പി.ആർ ലഭിച്ചാൽ കർശനമായ നിയമങ്ങൾ പാലിച്ചു മാത്രമേ മറ്റു രാജ്യങ്ങളിൽ നിശ്ചിതകാലയളവ് താമസിക്കാൻ കഴിയുകയുള്ളൂ. സാങ്കേതികമായ കാരണങ്ങൾ കൊണ്ട് പി.ആർ റദ്ദാക്കപ്പെടാനും സാധ്യതയുണ്ട്.
ഇതിന് ഒരു ഉദാഹരണമാണ് മലയാളിയായ ശ്രീനിത്യ. മുൻനിര ഇമിഗ്രേഷൻ സ്ഥാപനമായ CanApprove ന്റെ സഹായത്തോടെയാണ് ശ്രീനിത്യ ആദ്യം കാനഡയിലേക്ക് കുടിയേറിയത്. 2015 ആയപ്പോഴേക്കും അവർ കാനഡയിൽ പെർമനെന്റ് റെസിഡന്റ് ആയി. 2018 തുടക്കത്തിൽ വരെ അവർ കാനഡയിൽ തുടർന്നെങ്കിലും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും കുടുംബത്തിലെ ചില പ്രശ്നങ്ങളും കാരണം താൽക്കാലികമായി ഇന്ത്യയിലേക്ക് മടങ്ങി.
ഇന്ത്യയിൽ തിരികെ എത്തിയ ശ്രീനിത്യ രണ്ടിലധികം ശസ്ത്രക്രിയകൾക്ക് വിധേയയായി. ഇതിൽ നിർണ്ണായകമായ ഒരു ഹിസ്റ്ററെക്ടമി ശസ്ത്രക്രിയയും ഉണ്ട്. ഇതിന് പിന്നാലെ കൊവിഡ്-19 മഹാമാരി എത്തിയതോടെ, കാനഡയിലേക്കുള്ള മടക്കം ബുദ്ധിമുട്ടിലായി. ഒപ്പം ഇന്ത്യയിലെ കുടുംബത്തിന്റെ കാര്യങ്ങളും ഒരു കുഞ്ഞിനെ ദത്തെടുക്കാനുള്ള നിയമപരമായ നടപടികളും തിരിച്ചുപോക്ക് കൂടുതൽ വൈകിപ്പിച്ചു.
ഒടുവിൽ കാനഡയിലേക്ക് തിരിച്ചുപോകാൻ ശ്രമിച്ചപ്പോൾ ശ്രീനിത്യയുടെ പി.ആർ കാർഡിന്റെ കാലാവധി കഴിഞ്ഞിരുന്നു. അവർ പി.ആർ.റ്റി.ഡി (പെർമനെന്റ് റെസിഡന്റ് ട്രാവൽ ഡോക്യുമെന്റ്) ക്ക് അപേക്ഷ സമർപ്പിച്ചെങ്കിലും ഐ.ആർ.സി.സിയിൽ നിന്നും പ്രൊസിജറൽ ഫെയർനസ് ലെറ്റർ (പി.എഫ്.എൽ) ആണ് ലഭിച്ചത്. എന്തുകൊണ്ടാണ് പെർമനെന്റ് റെസിഡൻസി നിബന്ധനകൾ പാലിക്കാൻ കഴിയാതെ പോയത് എന്ന് വിശദീകരണം ആവശ്യപ്പെട്ടുള്ള കത്തായിരുന്നു അത്.
ഈ സാഹചര്യത്തിൽ ശ്രീനിത്യ വീണ്ടും CanApprove സഹായം തേടാൻ തീരുമാനിച്ചു.
മാനുഷിക പരിഗണന ആവശ്യമായ ഒരു സന്ദർഭം ആയതിനാൽ അതിന് പ്രാധാന്യം നൽകുന്ന രീതിയിലുള്ള ഇടപെടലാണ് CanApprove നടത്തിയത്.
CanApprove പ്രധാനമായും ചെയ്തത് :
CanApprove വഴി ശ്രീനിത്യ സമർപ്പിച്ച രേഖകളും വാദങ്ങളും പരിഗണിച്ച് ഐ.ആർ.സി.സി അവരുടെ പി.ആർ.റ്റി.ഡി അപേക്ഷ അനുവദിച്ചു നൽകി. അതു വഴി അവർക്ക് കാനഡയിൽ പോകുവാനും അവരുടെ പി.ആർ കാർഡ് പുതുക്കാനും സാധിച്ചു.
വിദേശത്തേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് സമാനമായ പല നിയമതടസ്സങ്ങളും നേരിടേണ്ടി വന്നേക്കാം. ഇത്തരം സന്ദർഭങ്ങളിൽ പരിചയസമ്പത്തുള്ള ഒരു ഇമിഗ്രേഷൻ കൺസൾട്ടന്റിന്റെ സേവനമാണ് നിങ്ങൾക്കാവശ്യം.
രണ്ട് ദശകത്തിന് മുകളിൽ കാനഡയിലേക്ക് മലയാളികൾക്ക് സുരക്ഷിതവും നിയമപരവുമായ പ്രവേശനം ഉറപ്പുവരുത്തുന്ന ഏജൻസിയാണ് CanApprove.
കാനഡ കുടിയേറ്റത്തിൽ നിങ്ങളും ശ്രീനിത്യയെപ്പോലെ തടസ്സങ്ങൾ നേരിടുന്നുണ്ടെങ്കിലോ, മറ്റ് ഇമിഗ്രേഷൻ സഹായങ്ങൾ ആവശ്യമാണെങ്കിലോ CanApprove-നെ സമീപിക്കാം.
കാനഡയിലേക്കുള്ള കുടിയേറ്റത്തിന്റെ ആദ്യ പടി CanApprove-ൽ നിന്ന് ആരംഭിക്കാം.
വിവരങ്ങൾക്ക് സമീപിക്കാം: Contact number : +91-75-94088000 | E-mail : enquiry@canapprove.com