ഇഎംഐകൾ ഉയരും; വായ്പാ നിരക്ക് കുത്തനെ കൂട്ടി ഈ പൊതുമേഖല ബാങ്ക്

Published : Jan 06, 2023, 07:13 PM ISTUpdated : Jan 06, 2023, 07:18 PM IST
ഇഎംഐകൾ ഉയരും; വായ്പാ നിരക്ക് കുത്തനെ കൂട്ടി ഈ  പൊതുമേഖല ബാങ്ക്

Synopsis

വായ്പാ നിരക്ക് കുത്തനെ ഉയർത്തിയതോടെ വിവിധ വായ്പകളുടെ പലിശ നിരക്ക് ഉയരുകയും ഇഎംഐകൾ വർധിക്കുകയും ചെയ്യും. പുതുക്കിയ നിരക്കുകൾ ഇതാണ്   

ദില്ലി: മുൻനിര പൊതുമേഖലാ വായ്പാ ദാതാക്കളിൽ ഒന്നായ കാനറ ബാങ്ക്, 15 മുതൽ 25 ബിപിഎസ് വരെ വായ്പാ നിരക്കുകൾ വർധിപ്പിച്ചു. പുതുക്കിയ നിരക്കുകൾ 2023 ജനുവരി 7 മുതൽ പ്രാബല്യത്തിൽ വരും. 

കാനറ ബാങ്ക് എം.സി.എൽ.ആർ

ഒരു രാത്രി മുതൽ 1 മാസം വരെയുള്ള എംസിഎൽആർ 7.50 ശതമാനമായിരിക്കും, 3 മാസത്തെ എംസിഎൽആർ 7.85 ശതമാനവും ആറ് മാസത്തെ എംസിഎൽആർ 8.20 ശതമാനവുമായിരിക്കും. ഒരു വർഷത്തെ എംസിഎൽആർ 8.35 ശതമാനവുമാണ്. 

ബാങ്കിന്റെ നിലവിലുള്ള വായ്പക്കാർക്ക് എംസിഎൽആറുമായി ബന്ധിപ്പിച്ചിട്ടുള്ള പലിശ നിരക്കുകളിലേക്ക് മാറാനുള്ള അവസരം ഉണ്ടായിരിക്കും  എം‌സി‌എൽ‌ആർ അധിഷ്‌ഠിത പലിശ നിരക്കിലേക്ക് മാറാൻ തയ്യാറുള്ള കടം വാങ്ങുന്നവർക്ക് ശാഖയുമായി ബന്ധപ്പെടാം, എന്ന് കാനറാ ബാങ്ക് അറിയിച്ചു 

അതേസമയം,  2023 ഫെബ്രുവരി 3 മുതൽ ചില നോൺ-ക്രെഡിറ്റ്, നോൺ-ഫോറെക്‌സ് അനുബന്ധ സേവനങ്ങൾക്കുള്ള സേവന നിരക്കുകൾ കാനറ ബാങ്ക് പരിഷ്‌കരിച്ചിട്ടുണ്ട്. ചെക്ക് റിട്ടേൺ, ഇസിഎസ് ഡെബിറ്റ് റിട്ടേൺ ചാർജുകൾ, ശരാശരി മിനിമം ബാലൻസ്, ശരാശരി പ്രതിമാസ മിനിമം ബാലൻസ് പരിപാലിക്കാത്തത്, ലെഡ്ജർ ഫോളിയോ ചാർജുകൾ, ഇന്റർനെറ്റ് & മൊബൈൽ ബാങ്കിംഗ് സേവനങ്ങൾ വഴിയുള്ള ഫണ്ട് ട്രാൻസ്ഫർ എന്നിവയുടെയും നിരക്കുകൾ ഉയരും. 

1000 രൂപയിൽ താഴെയുള്ള ചെക്ക് തുകയ്ക്ക് 200 രൂപയും 1000 രൂപ മുതൽ 10 ലക്ഷം രൂപയിൽ താഴെയുള്ള തുകയ്ക്ക് 300 രൂപയുമാണ് നിരക്ക്. മൊബൈൽ നമ്പർ/ ഇ-മെയിൽ/ വിലാസം മാറ്റുന്നതിന് ചാർജുകൾ ബാധകമായിരിക്കും. 

കാനറ ബാങ്ക് വെബ്‌സൈറ്റ് അനുസരിച്ച്, എടിഎം വഴി പ്രതിമാസം നാല് തവണ പണം പിൻവലിക്കലുകൾ സൗജന്യമാണ്. പ്രതിമാസം നാളിൽ കൂടുതൽ തവണ പിൻവലിച്ചാൽ ഓരോ പിൻവലിക്കലിലും  അഞ്ച് രൂപയും ഒപ്പം ജിഎസ്ടിയും എന്ന നിരക്കിൽ സേവന നിരക്ക് ഈടാക്കും.
 

PREV
Read more Articles on
click me!

Recommended Stories

'നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം': ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി
16,000 പേർക്ക് എല്ലാ വർഷവും ജോലി നൽകും, മുന്നൂറോളം ശാഖകൾ തുറക്കാൻ എസ്‌ബി‌ഐ