സ്ഥിര നിക്ഷേപ പലിശ നിരക്ക് ഉയർത്തി കാനറ ബാങ്ക്; പുതുക്കിയ നിരക്കുകൾ അറിയാം

Published : Jul 16, 2022, 04:17 PM IST
സ്ഥിര നിക്ഷേപ പലിശ നിരക്ക് ഉയർത്തി കാനറ ബാങ്ക്; പുതുക്കിയ നിരക്കുകൾ അറിയാം

Synopsis

റിസർവ് ബാങ്ക് റിപ്പോ ഉയർത്തിയതിന് ശേഷം ബാങ്കുകൾ എല്ലാം സ്ഥിരനിക്ഷേപ പലിശ ഉയർത്തിയിരുന്നു. കാനറ ബാങ്കിന്റെ പലിശ നിരക്കുകൾ അറിയാം   

ദില്ലി: പൊതുമേഖലാ ബാങ്കായ കാനറ ബാങ്ക് (Canara Bank) 2 കോടിയിൽ താഴെയുള്ള സ്ഥിരനിക്ഷേപങ്ങളുടെ (Fixed Deposit) പലിശ നിരക്ക് (Interest rate) വർദ്ധിപ്പിച്ചു. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ  പ്രാബല്യത്തിൽ വരും. 7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 2.90 ശതമാനം മുതൽ 5.75 ശതമാനം വരെ പലിശ നിരക്കാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. 

ഏഴ് ദിവസം മുതൽ 45 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 2.90 ശതമാനം പലിശയും 46 ദിവസം മുതൽ 90 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 4.00 ശതമാനം പലിശ നിരക്കും കാനറാ ബാങ്ക് നൽകും. 91 മുതൽ 179 ദിവസം വരെ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് 4.05 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു,അതേസമയം 180 മുതൽ 269 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന ടേം ഡെപ്പോസിറ്റുകൾക്ക് 4.50 ശതമാനം പലിശ നൽകും. 333 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് ഇപ്പോൾ 5.10 ശതമാനം പലിശ ലഭിക്കും, 270 ദിവസം മുതൽ ഒരു വർഷത്തിൽ താഴെ വരെ കാലാവധിയുള്ളവയ്ക്ക് ഇപ്പോൾ 4.55 ശതമാനം പലിശ ലഭിക്കും.

Read Also : ക്യൂട്ടാണോ ഇന്‍ഡിഗയുടെ 'ക്യൂട്ട് ചാർജ്'; ക്യൂട്ട് ചാര്‍ജ്ജിനെ കുറിച്ച് അറിയേണ്ടതെല്ലാം

ഒരു വർഷത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന സ്ഥിരനിക്ഷേപങ്ങൾക്ക് 5.30 ശതമാനം പലിശ നൽകും. ഒരു വർഷത്തിന് മുകളിലുള്ളതും രണ്ട് വർഷത്തിന് താഴെയുമായിട്ടുള്ള നിക്ഷേപങ്ങൾക്ക് 5.40 ശതമാനം നിരക്കിൽ പലിശ നൽകും. രണ്ട് വർഷത്തിനും മൂന്ന് വർഷത്തിനും ഇടയിലുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് ഇപ്പോൾ 5.45 ശതമാനം പലിശ ലഭിക്കും. മൂന്ന് വർഷത്തിനും അഞ്ച് വർഷത്തിനും ഇടയിലുള്ള നിക്ഷേപങ്ങൾക്ക് 5.70 ശതമാനമാണ് പലിശ. അഞ്ച് വർഷത്തിനും പത്ത് വർഷത്തിനും ഇടയിലുള്ള നിക്ഷേപങ്ങൾക്ക് പരമാവധി 5.75 ശതമാനം നിരക്കിൽ പലിശ നൽകുമെന്ന് ബാങ്ക് വാഗ്ദാനം ചെയ്യുന്നു. കാനറ ടാക്സ് സേവർ ഡെപ്പോസിറ്റ് സ്കീമിൽ പൊതുജനങ്ങൾക്ക് 5.75 ശതമാനം പലിശയും മുതിർന്ന പൗരന്മാർക്ക് 6.25 ശതമാനം പലിശയും ലഭിക്കും.

Read Also : സ്വർണവില കുത്തനെ താഴേക്ക്; രണ്ട് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്

 

PREV
Read more Articles on
click me!

Recommended Stories

ഇത് രാജകീയം; 100 വർഷം പഴക്കമുള്ള അമൂല്യ ആഭരണമണിഞ്ഞ് നിത അംബാനി
സൗദി ക്രൂഡ് ഓയില്‍ വില അഞ്ച് വര്‍ഷത്തെ കുറഞ്ഞ നിരക്കിലേക്ക്; ഡിസ്‌കൗണ്ട് വിലയ്ക്ക് ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് നല്‍കും