Asianet News MalayalamAsianet News Malayalam

Gold Rate Today : സ്വർണവില കുത്തനെ താഴേക്ക്; രണ്ട് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്

രണ്ട് ദിവസത്തിനുള്ളിൽ 640 രൂപയാണ് ഒരു പവൻ സ്വർണത്തിന് കുറഞ്ഞത്. ഇതോടെ രണ്ടുമാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വർണവില

Gold price Today 16 07 2022
Author
Trivandrum, First Published Jul 16, 2022, 12:57 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വില വീണ്ടും പരിഷ്കരിച്ചു. രാവിലെ ഉയർന്ന സ്വർണവില ഉച്ചയ്ക്ക് കുത്തനെ ഇടിയുകയാണ്. ഇന്നലെ ഉണ്ടായ 320 രൂപയുടെ ഇടിവിന്റെ തുടർച്ചയായി ഇന്ന് വീണ്ടും 320 രൂപ കുറഞ്ഞിരിക്കുകയാണ്. ഇതോടെ രണ്ട് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വർണ വ്യാപാരം നടക്കുന്നത്. ഉച്ചയ്ക്ക് ഇടിഞ്ഞതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില (Today's Gold Rate) 36,960  രൂപയായി.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില 40 രൂപയാണ് ഉച്ചയ്ക്ക് ഇടിഞ്ഞത്. രാവിലെ 10 രൂപ ഉയർന്നിരുന്നു. എന്നാൽ ഇന്നലെ 40 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം  22 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 4,620 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഇടിഞ്ഞു. 35 രൂപയാണ് കുറഞ്ഞത്. രാവിലെ 10 രൂപ ഉയർന്നിരുന്നു. 18 ഗ്രാം സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 3,815  രൂപയാണ്. 
 
അതേസമയം, സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. സാധാരണ വെള്ളിയുടെ വില 62 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വില ഒരു ഗ്രാമിന് 90 രൂപയിൽ തന്നെ ഇപ്പോഴും തുടരുന്നു. 

ജൂലൈയിലെ സ്വർണവില ഒറ്റനോട്ടത്തിൽ (ഒരു പവൻ)

ജൂലൈ  01- ഒരു പവൻ സ്വർണത്തിന് 960 രൂപ ഉയർന്നു.    വിപണി വില - 38,280  രൂപ
ജൂലൈ  01- ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞു.  വിപണി വില - 38,080  രൂപ
ജൂലൈ  02- ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു.     വിപണി വില - 38,400  രൂപ
ജൂലൈ  02- ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു.     വിപണി വില - 38,200  രൂപ
ജൂലൈ  03- സ്വർണവില മാറ്റമില്ലാതെ തുടർന്നു                   വിപണി വില -  38,200  രൂപ
ജൂലൈ  04-  ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു.    വിപണി വില -  38,400 രൂപ
ജൂലൈ  05-  ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു.      വിപണി വില -  38,480  രൂപ
ജൂലൈ  06-  ഒരു പവൻ സ്വർണത്തിന് 400 രൂപ കുറഞ്ഞു.   വിപണി വില - 38,080  രൂപ
ജൂലൈ  07-  ഒരു പവൻ സ്വർണത്തിന് 600 രൂപ കുറഞ്ഞു.   വിപണി വില - 37,480  രൂപ
ജൂലൈ  08-  സ്വർണവില മാറ്റമില്ലാതെ തുടർന്നു.                  വിപണി വില -  37,480  രൂപ
ജൂലൈ  09-  ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു.       വിപണി വില -  37,560  രൂപ
ജൂലൈ  10-  സ്വർണവില മാറ്റമില്ലാതെ തുടർന്നു.                  വിപണി വില -  37,560   രൂപ
ജൂലൈ  11-  സ്വർണവില മാറ്റമില്ലാതെ തുടർന്നു.                  വിപണി വില -  37,560   രൂപ
ജൂലൈ  12-  ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു.   വിപണി വില -  37,440  രൂപ
ജൂലൈ  13-  ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു.     വിപണി വില -  37,360  രൂപ
ജൂലൈ  14-  ഒരു പവൻ സ്വർണത്തിന് 160 രൂപ ഉയർന്നു.     വിപണി വില -  37,520  രൂപ
ജൂലൈ  15-  ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞു.   വിപണി വില -  37,200  രൂപ
ജൂലൈ  16-  ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു.        വിപണി വില -  37,280  രൂപ

Follow Us:
Download App:
  • android
  • ios