കടം വീട്ടാനായി അഭിമാന ബിസിനസ് ഉപേക്ഷിക്കാന്‍ കഫേ കോഫീ ഡേ: കോടിക്കണക്കിന് രൂപയുടെ വില്‍പ്പന അണിയറയില്‍ ഒരുങ്ങുന്നു

By Web TeamFirst Published Aug 15, 2019, 3:51 PM IST
Highlights

മാര്‍ച്ച് 31 ലെ കണക്ക് പ്രകാരം കോഫീ ഡേയുടെ കടബാധ്യത 7,653 കോടി രൂപയാണ്. ഗ്രൂപ്പിന്‍റെ മൊത്തം ആസ്തി 11,259 കോടി രൂപയാണ്. 

ബാംഗ്ലൂര്‍: കടബാധ്യത കുറയ്ക്കാനായി ബാംഗ്ലൂര്‍ ഗ്ലോബല്‍ വില്ലേജ് ടെക് പാര്‍ക്ക് വില്‍ക്കാന്‍ കഫേ കോഫീ ഡേ (സിസിഡി) തീരുമാനിച്ചു. സ്വകാര്യ ഇക്വിറ്റി സംരംഭമായ ബ്ലാക്ക് സ്റ്റോണിന് ഗ്ലോബല്‍ വില്ലേജ് വില്‍ക്കാനാണ് സിസിഡി പദ്ധതിയിടുന്നത്. ഏതാണ്ട് 2,600 കോടിക്കും 3,000 കോടിക്കും ഇടയില്‍ മൂല്യമുളള ഇടപാടാണിതെന്നാണ് സൂചന.

ഇതോടെ സിസിഡിയുടെ കടബാധ്യത പകുതിയായി കുറയുമെന്നാണ് സൂചന. ഇടപാട് പൂര്‍ത്തിയാകാന്‍ ഏകദേശം 30 മുതല്‍ 45 ദിവസം വരെ വേണ്ടി വന്നേക്കുമെന്നാണ് സൂചന. കഫേ കോഫീ ഡേ സ്ഥാപകന്‍ വി ജി സിദ്ധാര്‍ത്ഥയുടെ മരണത്തോടെയാണ് സിസിഡിയുടെ കടബാധ്യതയെപ്പറ്റി പുറംലോകം അറിയുന്നത്. 

മാര്‍ച്ച് 31 ലെ കണക്ക് പ്രകാരം കോഫീ ഡേയുടെ കടബാധ്യത 7,653 കോടി രൂപയാണ്. ഗ്രൂപ്പിന്‍റെ മൊത്തം ആസ്തി 11,259 കോടി രൂപയാണ്. ബാംഗ്ലൂരിലെ ഗ്ലോബല്‍ വില്ലേജ് സിസിഡിയുടെ അഭിമാന പ്രോജക്ടായാണ് വിലയിരുത്തുന്നത്.

click me!