മെറ്റയ്ക്ക് കേന്ദ്ര സർക്കാരിന്റെ നിർദേശം; 'ഉടൻ നടപടി വേണം', അൽഗോരിതം മാറ്റണമെന്നും ആവശ്യം

Published : Aug 08, 2026, 05:48 PM IST
Centre Govt asks Meta for algorithm changes to curb deepfakes propaganda rav

Synopsis

രാജ്യത്ത് ഡീപ്ഫേക്കുകളും വ്യാജപ്രചാരണങ്ങളും തടയുന്നതിനായി മെറ്റയുടെ അൽഗോരിതം മാറ്റണമെന്ന് കേന്ദ്ര സർക്കാർ നിർദേശം. കണ്ടന്റ് മോഡറേഷൻ ശക്തമാക്കാനും മോർഫ് ചെയ്ത ചിത്രങ്ങൾ വേഗത്തിൽ നീക്കം ചെയ്യാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഡീപ്ഫേക്ക് നിയന്ത്രണത്തിനായി മെറ്റയും സർക്കാരും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമാക്കും.

ദില്ലി: രാജ്യത്ത് മെറ്റ അൽഗോരിതം മാറ്റണമെന്ന നിർദേശവുമായി കേന്ദ്രം. ഡീപ്ഫേക്ക്, വ്യാജപ്രചാരണം തടയാനും കണ്ടന്റ് മോഡറേഷൻ കൂടുതൽ ശക്തമാക്കണമെന്നുമാണ് കേന്ദ്രത്തിന്റെ നിർദേശങ്ങൾ. സർക്കാർ നൽകുന്ന നിർദേശങ്ങളിൽ ഉടൻ നടപടി വേണമെന്നും മോർഫ് ചെയ്ത ചിത്രങ്ങളും തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുകളും വേഗത്തിൽ നീക്കം ചെയ്യണമെന്നും കേന്ദ്രത്തിന്റെ ആവശ്യം. ഡാറ്റ ലോക്കലൈസേഷൻ ചട്ടങ്ങൾ പാലിക്കണം. ഡീപ്ഫേക്ക് നിയന്ത്രണത്തിന് മെറ്റ–സർക്കാർ സഹകരണം ശക്തമാക്കും. അടുത്തയാഴ്ച്ച വീണ്ടും ചർച്ചയുണ്ടാകും.

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യയുടെ പ്രധാന എൽപിജി വിതരണക്കാരായി അമേരിക്ക; ഇറക്കുമതിയുടെ 67 ശതമാനവും യുഎസിൽ നിന്ന്
ബജറ്റിൽ വിജയ്‍യുടെ വമ്പൻ പ്രഖ്യാപനം; ഇനി കീശ കീറാതെ വീടുകളിൽ സോളാർ വയ്ക്കാം, പുരപ്പുറ സോളാറിന് തമിഴ്നാട്ടിൽ 1 ലക്ഷം രൂപ വരെ സബ്സിഡി