'കേന്ദ്രത്തില്‍ വിശ്വാസമുണ്ട്, സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് നിര്‍ണായക തീരുമാനം വേണം': കെജ്രിവാള്‍

Published : Aug 23, 2019, 03:17 PM IST
'കേന്ദ്രത്തില്‍ വിശ്വാസമുണ്ട്, സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് നിര്‍ണായക തീരുമാനം വേണം': കെജ്രിവാള്‍

Synopsis

'തകര്‍ച്ചയെ നേരിടാന്‍ സഹായിക്കുന്ന സുപ്രധാന തീരുമാനം കേന്ദ്രത്തിന്‍റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന കാര്യത്തില്‍ ഉറപ്പുണ്ട്'

ദില്ലി: രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനാവശ്യമായ നിര്‍ണായക തീരുമാനങ്ങള്‍ കേന്ദ്രം നടപ്പാക്കണമെന്നും ഇക്കാര്യത്തില്‍ കേന്ദ്രത്തില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. 

'ഇന്ത്യ ഒറ്റക്കെട്ടായി നിന്ന് സാമ്പത്തിക പ്രതിസന്ധി മറികടക്കണം. തകര്‍ച്ചയെ നേരിടാന്‍ സഹായിക്കുന്ന സുപ്രധാന തീരുമാനം കേന്ദ്രത്തിന്‍റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന കാര്യത്തില്‍  ഉറപ്പുണ്ട്. ജനങ്ങള്‍ തൊഴില്‍ രഹിതരാകുന്നത് ഭയപ്പെടേണ്ട വിഷയമാണ്'.

ഈ വിഷയത്തില്‍ കേന്ദ്രത്തില്‍ നിന്നും എന്തു തീരുമാനം ഉണ്ടായാലും ദില്ലി സര്‍ക്കാര്‍ പിന്തുണയ്ക്കുമെന്നും കെജ്രിവാള്‍ വ്യക്തമാക്കി. വാഹനം, ടെക്സ്റ്റൈല്‍സ്, റിയല്‍ എസ്റ്റേറ്റ് തുടങ്ങി തകര്‍ച്ച കൂടുതല്‍ നേരിടുന്ന മേഖലകള്‍ക്ക് വലിയ ശ്രദ്ധ നല്‍കണമെന്നും കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു. 

 

PREV
click me!

Recommended Stories

ഡോളറിന് മുന്നിൽ മുട്ടുമടക്കി ഇന്ത്യൻ രൂപ; മൂല്യം ഇടിയാൻ പ്രധാന കാരണം എന്താണ്
റഷ്യന്‍ വിപണി പിടിക്കാന്‍ ഇന്ത്യ; മുന്നൂറോളം ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യാന്‍ നീക്കം