കേന്ദ്രസർക്കാർ അംഗീകാരം ലഭിച്ചു; ഇപിഎഫ് പലിശനിരക്ക് 8.15 ശതമാനം

Published : Jul 24, 2023, 06:23 PM IST
കേന്ദ്രസർക്കാർ അംഗീകാരം ലഭിച്ചു; ഇപിഎഫ് പലിശനിരക്ക് 8.15 ശതമാനം

Synopsis

ഇപിഎഫ് സ്‌കീമിലെ ഓരോ അംഗത്തിനും  പ്രതിവർഷം 8.15 ശതമാനം പലിശ ക്രെഡിറ്റ് ചെയ്യാൻ കേന്ദ്ര സർക്കാരിന്റെ അനുമതി. ആറ് കോടിയിലധികമികമുള്ള  ഇപിഎഫ് വരിക്കാർക്ക് പലിശ നിരക്കു വർധവ് കൊണ്ടുള്ള പ്രയോജനം ലഭിക്കും.

ദില്ലി:  എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്  നിക്ഷേപങ്ങൾക്ക് 8.15 ശതമാനം പലിശ നിരക്ക് അനുവദിക്കാൻ കേന്ദ്രസർക്കാർ അംഗീകാരം നൽകി. 2022-23 സാമ്പത്തിക വർഷത്തേക്കുള്ള ഇപിഎഫ് നിക്ഷേപങ്ങളുടെ വാർഷിക പലിശ നിരക്ക്  8.15 ശതമാനമായി നിശ്ചയിച്ച  എംപ്ലോയീ പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ നടപടികൾക്കാണ്  കേന്ദ്രം അംഗീകാരം നൽകിയത്. തുടർന്ന് ഇത് സംബന്ധിച്ച  വിജ്ഞാപനവും പുറത്തിറക്കി.  ഇപിഎഫ് സ്‌കീമിലെ ഓരോ അംഗത്തിനും  പ്രതിവർഷം 8.15 ശതമാനം പലിശ ക്രെഡിറ്റ് ചെയ്യാൻ കേന്ദ്ര സർക്കാരിന്റെ അനുമതി  ലഭിച്ചതായും ഇപിഎഫ്‌ഒ പുറത്തിറക്കിയ  പുതിയ സർക്കുലറിൽ വ്യക്തമാക്കുന്നു. ഇപിഎഫ് അംഗങ്ങളുടെ അക്കൗണ്ടുകളിൽ പലിശ ക്രെഡിറ്റ് ചെയ്യുന്നതിന് ബന്ധപ്പെട്ട് അധികാരികൾക്ക് ആവശ്യമായ നിർദേശങ്ങളും നൽകിയിട്ടുണ്ട്

ALSO READ: മുകേഷ് അംബാനി രണ്ടും കല്പിച്ചുതന്നെ; ട്രെൻഡ്‌സ് സ്റ്റോറുകൾ അടിമുടി മാറ്റും

ആറ് കോടിയിലധികമികമുള്ള  ഇപിഎഫ് വരിക്കാർക്ക് പലിശ നിരക്കു വർധവ് കൊണ്ടുള്ള പ്രയോജനം ലഭിക്കും. ഇക്കഴിഞ്ഞ മാർച്ചിൽ  ഇപിഎഫ്ഒ ട്രസ്റ്റി ബോർഡ് ചേർന്ന യോഗത്തിലാണ് 2022-23 സാമ്പത്തിക വർഷത്തേക്കുള്ള ഇപിഎഫ് നിക്ഷേപങ്ങളുടെ വാർഷിക പലിശ നിരക്ക്  8.15 ശതമാനമായി ഉയർത്തിയത്. പുതുക്കിയനിരക്കുകൾ പ്രാബല്യത്തിൽ വരണമെങ്കിൽ കേന്ദ്രസർക്കാരിന്റെ അംഗീകാരം കൂടി ആവശ്യമായിരുന്നു.  

ALSO READ: ബോൺവിറ്റയ്ക്ക് ശേഷം ബ്രൗൺ ബ്രെഡ്; പോഷക മൂല്യത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയരുന്നു

2021-22 സാമ്പത്തികവർഷത്തിൽ, ഇപിഎഫ് വാർഷിക പലിശനിരക്ക്   8.10 ശതമാനമാക്കി സർക്കാർ വിജ്ഞാപനം ചെയ്തിരുന്നു,. എന്നാൽ 2020-21 സാമ്പത്തിക വർഷത്തിൽ എംപ്ലോയീസ് പ്രൊവിഡൻറ് ഫണ്ട് (ഇപിഎഫ്) നിക്ഷേപങ്ങൾക്കുള്ള വാർഷികപലിശനിരക്ക്   8.50 ശതമാനമായിരുന്നു. കഴിഞ്ഞ നാല് ദശാബ്ദങ്ങൾക്കിടെ ആദ്യമായിട്ടായിരുന്നു 2022 ൽ പിഎഫ് പലിശ നിരക്ക് 8.1 ശതമാനത്തിലേക്കെത്തിയത്. പലിശനിരക്ക് വെട്ടിക്കുറച്ചതിനെതിരെ വിമർശനങ്ങളുമുയർന്നിരുന്നു. മുൻപ് 1977-78 കാലയളവിൽ പലിശനിരക്ക് 8 ശതമാനത്തിലേക്ക് താഴ്ന്നിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

PREV
click me!

Recommended Stories

ഇത് രാജകീയം; 100 വർഷം പഴക്കമുള്ള അമൂല്യ ആഭരണമണിഞ്ഞ് നിത അംബാനി
സൗദി ക്രൂഡ് ഓയില്‍ വില അഞ്ച് വര്‍ഷത്തെ കുറഞ്ഞ നിരക്കിലേക്ക്; ഡിസ്‌കൗണ്ട് വിലയ്ക്ക് ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് നല്‍കും