Latest Videos

പോസ്റ്റ് ഓഫീസിന്റെ നിക്ഷേപപദ്ധതികളില്‍ അംഗമാണോ ? ഏപ്രില്‍ മുതല്‍ ഈ സ്‌കീമുകളില്‍ മാറ്റങ്ങള്‍ വരുന്നു

By Web TeamFirst Published Mar 29, 2023, 8:08 PM IST
Highlights

2023 ലെ കേന്ദ്രബജറ്റിലെ പ്രഖ്യാപനങ്ങള്‍ പ്രകാരം ചില പോസ്റ്റ് ഓഫീസ് സ്‌കീമുകളില്‍ മാറ്റങ്ങള്‍ വരികയാണ്. ഏപ്രില്‍ 1 മുതലാണ് ഇവ  പ്രാബല്യത്തില്‍ വരിക

സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ പോസ്റ്റ് ഓഫീസ് നിക്ഷേപപദ്ധതികളില്‍ നിരവധി പേര്‍ അംഗങ്ങളായുണ്ട്. 2023 ലെ കേന്ദ്രബജറ്റിലെ പ്രഖ്യാപനങ്ങള്‍ പ്രകാരം ചില പോസ്റ്റ് ഓഫീസ് സ്‌കീമുകളില്‍ മാറ്റങ്ങള്‍ വരികയാണ്. സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം,(SCSSV) പോസ്റ്റ് ഓഫീസ് മന്ത്‌ലി ഇന്‍കം സ്‌കീം(POMIS) എന്നീ സ്‌കീമുകളില്‍ അംഗങ്ങളായവരും, ഈ നിക്ഷേപപദ്ധതികളില്‍ ചേരാന്‍ ആഗ്രഹിക്കുന്നവരും വരാന്‍ പോകുന്ന മാറ്റങ്ങള്‍ അറിഞ്ഞിരിക്കണം. ഏപ്രില്‍ 1 മുതലാണ് മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരിക

ALSO READ: ബ്ലാക്ക് ലൈവ്സ് മാറ്ററിന് മുൻപിൽ മുട്ടുമടക്കി അഡിഡാസ്; 48 മണിക്കൂറിനുള്ളിൽ നടപടി

സീനിയര്‍ സിറ്റിസണ്‍ സേവിംഗ് സ്‌കീം

2023ലെ ബജറ്റ് പ്രഖ്യാപനമനുസിച്ച്  സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്‌കീം (എസ്സിഎസ്എസ്) നിക്ഷേപ പരിധി 15 ലക്ഷം രൂപയില്‍ നിന്ന് 30 ലക്ഷം രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. ഈ ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള പാദത്തില്‍  എസ് സിഎസ്എസ് വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക് 8% ആണ്. സീനിയര്‍ സിറ്റിസണ്‍സ് സേവിംഗ്‌സ് സ്‌കീമിലെ പലിശവരുമാനത്തിന് നികുതി ഈടാക്കുന്നുണ്ട്. മുതിര്‍ന്നവര്‍ക്ക് അവരുടെ വിരമിക്കലിന് ശേഷമുള്ള വര്‍ഷങ്ങളില്‍ സുരക്ഷിതവുമായ വരുമാന മാര്‍ഗ്ഗം നല്‍കുകയെന്ന ലക്ഷ്യത്തോടെ 2004 ലാണ് സര്‍ക്കാര്‍ പിന്തുണയില്‍ സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം (എസ്സിഎസ്എസ്) തുടങ്ങിയത്.

പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി

2023 ലെ ബജറ്റ് പ്രകാരം , പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതിയില്‍ (POMIS)  സിംഗിള്‍ അക്കൗണ്ട് ഉടമയ്ക്ക് നിക്ഷേപിക്കാവുന്ന തുകയുടെ പരിധി 4 ലക്ഷം രൂപയില്‍ നിന്ന് 9 ലക്ഷം രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. ഒന്നിലധികം പേരുള്ള ജോയിന്റ് അക്കൗണ്ടിന്റെ നിക്ഷേപ പരിധി  9 ലക്ഷം രൂപയില്‍ നിന്ന് 15 ലക്ഷം രൂപയായും വര്‍ധിപ്പിച്ചിട്ടുണ്ട്. പ്രതിമാസ വരുമാന പദ്ധതി നിക്ഷേപകര്‍ക്ക് എല്ലാ മാസവും പലിശ വരുമാനവും ലഭിക്കും. 2023 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവിലെ പലിശ നിരക്ക് 7.1% ആണ്. ഒരു എംഐഎസ് അക്കൗണ്ട് അഞ്ച് വര്‍ഷത്തേക്ക് സാധുതയുള്ളതാണ്. 3 വര്‍ഷത്തിന് ശേഷം അടച്ചുപൂട്ടുകയാണെങ്കില്‍, തുറന്ന തീയതി മുതല്‍ നിക്ഷേപതുകയുടെ 1% ഈടാക്കുകയും ചെയ്യും.
.ഈ സ്‌കീമില്‍ ഒറ്റത്തവണ നിക്ഷേപിച്ചാല്‍ മാസം തോറും വരുമാനവും ഉറപ്പാണ്. വിപണിയുടെ ഉയര്‍ച്ച താഴ്ചകള്‍ മാസവരുമാനത്തെ ബാധിക്കുകയുമില്ല. മാത്രമല്ല സര്‍ക്കാര്‍ പദ്ധതിയെന്ന സുരക്ഷിതത്വവും ഉണ്ടാവും.   കുറഞ്ഞത് ആയിരം രൂപ നിക്ഷേപിച്ച്‌കൊണ്ട് തുടങ്ങാവുന്ന പദ്ധതിയാണിത്.

ALSO READ : അവശ്യമരുന്നുകളുടെ വില ഉയരും; ഏപ്രിൽ 1 മുതൽ 12 ശതമാനം അധിക വില

മഹിളാ സമ്മാന് സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ്

2023 ലെ ഈ യൂണിയന്‍ ബജറ്റില്‍ പ്രഖ്യാപിച്ചതാണ് വനിതാ നിക്ഷേപകര്‍ക്കുള്ള മഹിളാ സമ്മാന് സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ് . രണ്ട് വര്‍ഷത്തേക്ക് ലഭ്യമാകുന്ന ഒറ്റത്തവണ, ഹ്രസ്വകാല സേവിംഗ്‌സ് പ്ലാനാണിത്. എന്നാല്‍, ഈ സ്‌കീം സംബന്ധിച്ച് വകുപ്പ് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തുകയോ വിശദാംശങ്ങള്‍ നല്‍കുകയോ ചെയ്തിട്ടില്ല.

കേന്ദ്രധനമന്ത്രി പറയുന്നതനുസരിച്ച്, 'ആസാദി കാ അമൃത് മഹോത്സവത്തിന്റെ സ്മരണയ്ക്കായി, ഒറ്റത്തവണ ചെറുകിട സമ്പാദ്യ പദ്ധതിയായ മഹിളാ സമ്മാനന്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ് രണ്ട് വര്‍ഷത്തേക്ക് ലഭ്യമാക്കും.2 വര്‍ഷത്തേക്ക് 7.50 ശതമാനം സ്ഥിര പലിശ നിരക്കാണ് മഹിളാ സമ്മാന്‍ സേവിംഗ് സര്‍ട്ടിഫിക്കറ്റ് വാഗ്ദാനം ചെയ്യുന്നത്. നിലവില്‍ ഈ പദ്ധതിയില്‍ നിന്നുമുള്ള റിട്ടേണ്‍ ബാങ്ക് എഫ്ഡികളില്‍ നിന്നു ലഭിക്കുന്നതിനേക്കാള്‍ കൂടുതലാണ്. നിക്ഷേപ തുക ഭാഗികമായി പിന്‍വലിച്ചാലും അത് നിക്ഷേപകരെ ബാധിക്കില്ല.

click me!