Asianet News MalayalamAsianet News Malayalam

അവശ്യമരുന്നുകളുടെ വില ഉയരും; ഏപ്രിൽ 1 മുതൽ 12 ശതമാനം അധിക വില

വേദനസംഹാരികൾ, അണുബാധ തടയുന്നതിനുള്ള മരുന്നുകൾ, കാർഡിയാക് മരുന്നുകൾ, ആൻറിബയോട്ടിക്കുകൾ എന്നിവയുൾപ്പെടെയുള്ള മരുന്നുകളുടെ വിലയാണ് ഉയരുക

essential medicines Prices set to see a hike from April 1 apk
Author
First Published Mar 29, 2023, 4:16 PM IST

ദില്ലി: രാജ്യത്ത് അവശ്യ മരുന്നുകളുടെ വില ഏപ്രില്‍ ഒന്നുമുതല്‍ കുത്തനെ ഉയരും. വേദനസംഹാരികൾ, അണുബാധ തടയുന്നതിനുള്ള മരുന്നുകൾ, കാർഡിയാക് മരുന്നുകൾ, ആൻറിബയോട്ടിക്കുകൾ എന്നിവയുൾപ്പെടെയുള്ള മരുന്നുകളുടെ വിലയാണ് ഉയരുക. 84 അവശ്യ മരുന്നുകളുടെയും ആയിരത്തിലധികം മെഡിസിന്‍ ഫോര്‍മുലേഷനുകളുടേയും വില വർദ്ധിക്കും. 

ഏപ്രിൽ 1 മുതൽ വിലയിൽ 12.12 ശതമാനം വരെ വർദ്ധന ഉണ്ടായേക്കാം. അവശ്യ മരുന്നുകളുടെ പട്ടികയിൽ പട്ടികപ്പെടുത്തിയിട്ടുള്ള മരുന്നുകളുടെ വാർഷിക വില വർദ്ധനവ്  വാര്‍ഷിക മൊത്ത വില സൂചികയുടെ (ഡബ്ല്യുപിഐ) അടിസ്ഥാനമാക്കിയുള്ളതാണ്. എല്ലാ സാമ്പത്തിക വര്‍ഷാരംഭത്തിലും ഡബ്ല്യുപിഐയുടെ അടിസ്ഥാനത്തിൽ  വില വർദ്ധന നടത്താൻ  ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റിക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. 

ALSO READ: സാധാരണ യുപിഐ ഇടപാടുകൾക്ക് ചാർജില്ല; വിശദീകരണവുമായി എൻപിസിഐ

അതേസമയം, 2013ല്‍ ഡ്രഗ് പ്രൈസ് കണ്‍ട്രോളര്‍ നിലവില്‍ വന്നതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വര്‍ധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. . തുടർച്ചയായ രണ്ടാം വർഷമാണ് ഡബ്ല്യുപിഐ നോൺ-ഷെഡ്യൂൾഡ് ഫോർമുലേഷനുകൾക്ക് അനുവദനീയമായ വില വർദ്ധനവിനേക്കാൾ കൂടുതലുള്ളത്. 

വിപണിയിൽ മരുന്നുകളുടെ ക്ഷാമം ഉണ്ടാകാതിരിക്കാനും നിർമ്മാതാക്കൾക്കും ഉപഭോക്താക്കൾക്കും പരസ്പരം പ്രയോജനം ചെയ്യാനും വേണ്ടിയാണ് വില വർധിപ്പിച്ചതെന്ന് ആരോഗ്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. 

അതേസമയം,  20 സംസ്ഥാനങ്ങളിലെ 76 കമ്പനികളിൽ ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) നടത്തിയ പരിശോധനയെത്തുടർന്ന് വ്യാജ മരുന്നുകളുടെ നിർമ്മാണം നടത്തിയ  18 ഫാർമ കമ്പനികളുടെ ലൈസൻസ് കേന്ദ്രം റദ്ദാക്കി.വ്യാജ മരുന്നുകളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് രാജ്യത്തുടനീളമുള്ള ഫാർമ കമ്പനികൾക്കെതിരെ വൻ നടപടിയാണ് ഉണ്ടാകുന്നത്.  

ALSO READ: പാകിസ്ഥാനിൽ വില 250, ഇന്ത്യയിൽ 1 രൂപ!; കണ്ണീരു കുടിപ്പിച്ച് ഉള്ളി

Follow Us:
Download App:
  • android
  • ios