കുറഞ്ഞ പലിശയിൽ പേഴ്‌സണൽ ലോൺ; 10 ബാങ്കുകളുടെ നിരക്കുകൾ അറിയാം

By Web TeamFirst Published Mar 22, 2024, 7:45 PM IST
Highlights

ഒരു തരത്തിലുമുള്ള ഈടുകളോ സെക്യൂരിറ്റിയോ ആവശ്യമില്ലാത്ത വായ്പയാണിത്. അതിനാൽത്തന്നെ ഉയർന്ന പലിശയാണ് പേഴ്‌സണൽ വായ്പയ്ക്ക് ബാങ്കുകൾ ഈടാക്കുന്നത്.

ടിയന്തിരമായി പണത്തിന് ആവശ്യം വരുമ്പോൾ മിക്കവാറും തെരഞ്ഞെടുക്കുന്ന ഒന്നാണ് വ്യക്തിഗത വായ്പ.  ഒരു തരത്തിലുമുള്ള ഈടുകളോ സെക്യൂരിറ്റിയോ ആവശ്യമില്ലാത്ത വായ്പയാണിത്. അതിനാൽത്തന്നെ ഉയർന്ന പലിശയാണ് വ്യക്തിഗത വായ്പയ്ക്ക് ബാങ്കുകൾ ഈടാക്കുന്നത്. വ്യക്തിഗത വായ്പകൾ പ്രതിമാസ തവണകളായി തിരിച്ചടയ്ക്കാം. 

ചില ബാങ്കുകൾ കുറഞ്ഞത് ഒരു ഇഎംഐ അടച്ചതിന് ശേഷം ലോൺ മുൻകൂട്ടി അടയ്ക്കാനോ ഫോർക്ലോസ് ചെയ്യാനോ അനുവദിക്കുന്നു. അതേസമയം ഇതിനു നിരക്കുകൾ ബാധകമാണ്. വ്യക്തിഗത വായ്പകളുടെ പലിശ നിരക്ക് കണക്കാക്കുമ്പോൾ ബാങ്കുകൾ പല കാര്യങ്ങളും കണക്കിലെടുക്കുന്നു. ഇത് സാധാരണയായി വായ്പ എടുക്കുന്ന വ്യക്തിയുടെ ക്രെഡിറ്റ് സ്കോർ പരിശോധിക്കും. കുറഞ്ഞ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന ബാങ്കുകൾ ഇതാ 

 
ബാങ്കിന്റെ പേര്
 
പലിശ നിരക്ക്
എച്ച്ഡിഎഫ്സി ബാങ്ക് 10.75% മുതൽ 24% വരെ
ഐസിഐസിഐ ബാങ്ക് 10.65% മുതൽ 16.00% വരെ
എസ്.ബി.ഐ 11.15% മുതൽ 11.90% വരെ
കൊട്ടക് മഹീന്ദ്ര 10.99%
ആക്സിസ് ബാങ്ക് 10.65% മുതൽ 22% വരെ
ഇൻഡസ്ഇൻഡ് ബാങ്ക് 10.25% മുതൽ 26% വരെ
ബാങ്ക് ഓഫ് ബറോഡ 11.40% മുതൽ 18.75% വരെ
പഞ്ചാബ് നാഷണൽ ബാങ്ക് 11.40% മുതൽ 12.75% വരെ
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ 11.35% മുതൽ 15.45% വരെ

 

വായ്പ എടുക്കുമ്പോൾ പ്രത്യേകിച്ച് വ്യക്തിഗത വായ്പ എടുക്കുമ്പോൾ കുറഞ്ഞ പലിശ നിരക്ക് ലഭിക്കുന്നതിന്, ഉയർന്ന ക്രെഡിറ്റ് സ്കോർ ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. 750-ൽ കൂടുതൽ ക്രെഡിറ്റ് സ്കോർ ഉള്ള അപേക്ഷകർക്ക് കുറഞ്ഞ പലിശനിരക്ക് വാഗ്ദാനം ചെയ്യാനുള്ള സാധ്യത കൂടുതലാണ്. കൂടാതെ ഉത്സവ വേളകളിൽ പ്രത്യേക ഓഫറുകൾ ബാങ്കുകൾ നൽകുമ്പോൾ കുറഞ്ഞ പലിശ നിരക്ക് നേടാൻ കഴിയും. 

click me!