അമേരിക്കന്‍ കമ്പനികള്‍ക്ക് ചൈനയുടെ നിരോധനം!, അമേരിക്കയെ വിരട്ടാനൊരുങ്ങി ചൈന

By Web TeamFirst Published Jul 16, 2019, 12:14 PM IST
Highlights

തായ്‍വാനെ തങ്ങളുടെ ഭാഗമായാണ് ചൈന കണക്കാക്കുന്നത്. അതിനാല്‍ ഇത് ചൈനയുടെ ആഭ്യന്തര വിഷയത്തിലുളള ഇടപെടലാണെന്നാണ് ഷീ സര്‍ക്കാര്‍ കുറ്റപ്പെടുത്തുന്നത്. 
 

ബെയ്ജിംഗ്: തായ്‍വാന് ആയുധങ്ങള്‍ വില്‍ക്കാനുളള യുഎസിന്‍റെ പദ്ധതിയുടെ ഭാഗമാകുന്ന കമ്പനികളെ ചൈനയില്‍ ബിസിനസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് ചൈനീസ് സര്‍ക്കാര്‍. തായ്‍വാനുമായി നടത്താനിരിക്കുന്ന ആയുധ കച്ചവടത്തില്‍ നിന്ന് അമേരിക്ക പിന്‍മാറണമെന്ന് നേരത്തെ ഷീ ജിങ്പിങ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. 

തായ്‍വാന് 2.2 ബില്യണ്‍ ഡോളര്‍ മൂല്യമുളള ആയുധങ്ങള്‍ വില്‍ക്കാനാണ് യുഎസ് തീരുമാനം. ടാങ്കുകളും വ്യോമ പ്രതിരോധ മിസൈലുകളും അനുബന്ധ സാങ്കേതിക സംവിധാനങ്ങളും തായ്‍വാന് വില്‍ക്കാനാണ് അമേരിക്ക തിരുമാനിച്ചത്. ആയുധം കൈമാറാനുളള കരാറില്‍ നിന്ന് പിന്‍മാറിയില്ലെങ്കില്‍ ഇടപാടിന്‍റെ ഭാഗമാകുന്ന കമ്പനികള്‍ക്ക് രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തുമെന്നാണ് ചൈന വ്യക്തമാക്കിയത്. 

തായ്‍വാനെ തങ്ങളുടെ ഭാഗമായാണ് ചൈന കണക്കാക്കുന്നത്. അതിനാല്‍ ഇത് ചൈനയുടെ ആഭ്യന്തര വിഷയത്തിലുളള ഇടപെടലാണെന്നാണ് ഷീ സര്‍ക്കാര്‍ കുറ്റപ്പെടുത്തുന്നത്. 

click me!