തായ്‍വാനുമായുളള ബന്ധം ഉപേക്ഷിക്കണം: വ്യാപാര വിലക്കുകൾ പിൻവലിക്കണം; യുഎസ്സിന് മുന്നിൽ ആവശ്യങ്ങളുമായി ചൈന

Web Desk   | Asianet News
Published : Feb 22, 2021, 02:59 PM ISTUpdated : Feb 22, 2021, 03:02 PM IST
തായ്‍വാനുമായുളള ബന്ധം ഉപേക്ഷിക്കണം: വ്യാപാര വിലക്കുകൾ പിൻവലിക്കണം; യുഎസ്സിന് മുന്നിൽ ആവശ്യങ്ങളുമായി ചൈന

Synopsis

യുഎസ് - ചൈന ബന്ധത്തെ കുറിച്ചുള്ള വിദേശ കാര്യ മന്ത്രിമാരുടെ ഫോറത്തിലാണ് വാങ് യീ ഈ അഭ്യർത്ഥന മുന്നോട്ട് വച്ചത്. 

ബീജിങ്: ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ വ്യാപാര വിലക്കുകൾ പിൻവലിക്കണമെന്ന് അമേരിക്കയിൽ പുതുതായി ഭരണത്തിലേറിയ ബൈഡൻ ഭരണകൂടത്തോട് ചൈന ആവശ്യപ്പെട്ടു. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ആണ് അമേരിക്കയ്ക്ക് മുന്നിൽ ഈ അഭ്യർത്ഥനയുമായി എത്തിയിരിക്കുന്നത്.

യുഎസ് - ചൈന ബന്ധത്തെ കുറിച്ചുള്ള വിദേശ കാര്യ മന്ത്രിമാരുടെ ഫോറത്തിലാണ് വാങ് യീ ഈ അഭ്യർത്ഥന മുന്നോട്ട് വച്ചത്. ചൈനയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്കും സാങ്കേതിക സേവനങ്ങൾക്കും മേൽ ട്രംപ് ഭരണകൂടം ചുമത്തിയ അധിക നികുതി ഒഴിവാക്കുകയാണ് ചൈനയുടെ പ്രധാന ആവശ്യം. 2017 മുതൽ ശക്തമായ വ്യാപാര തർക്കമായിരുന്നു ഇരു രാജ്യങ്ങളും തമ്മിൽ ഉണ്ടായിരുന്നത്.

ട്രംപ് ഭരണകൂടം തായ്‌വാനുമായി സൈനിക - നയതന്ത്ര ബന്ധം ഉണ്ടാക്കിയിരുന്നു. സ്വതന്ത്ര ഭരണാധികാരമുള്ള ഈ ദ്വീപ് തങ്ങളുടെ അധീനതയിലുള്ള പ്രദേശമാണെന്നാണ് ചൈനയുടെ അവകാശ വാദം. ഈ കരാറുകളിൽ നിന്ന് അമേരിക്ക പിന്മാറണമെന്ന ആവശ്യവും ചൈന ഉയർത്തിയിട്ടുണ്ട്. ട്രംപ് ഭരണകൂടത്തിന്റെ ചൈനയോടുള്ള നയത്തിൽ ബൈഡൻ ഭരണകൂടം മാറ്റം വരുത്തുമോ എന്നതാണ് ഇനി ലോകരാജ്യങ്ങൾ ഉറ്റുനോക്കുന്നത്.

PREV
click me!

Recommended Stories

ഡോളറിന് മുന്നിൽ മുട്ടുമടക്കി ഇന്ത്യൻ രൂപ; മൂല്യം ഇടിയാൻ പ്രധാന കാരണം എന്താണ്
റഷ്യന്‍ വിപണി പിടിക്കാന്‍ ഇന്ത്യ; മുന്നൂറോളം ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യാന്‍ നീക്കം