പെട്രോളിയം ഉൽപ്പന്നങ്ങളെ ജിഎസ്ടി പരിധിയിലാക്കുന്നതിനോട് എതിർപ്പില്ല, കേരളം നികുതി കുറക്കില്ലെന്നും ധനമന്ത്രി

Published : Feb 21, 2021, 02:48 PM ISTUpdated : Feb 21, 2021, 03:26 PM IST
പെട്രോളിയം ഉൽപ്പന്നങ്ങളെ ജിഎസ്ടി പരിധിയിലാക്കുന്നതിനോട് എതിർപ്പില്ല, കേരളം നികുതി കുറക്കില്ലെന്നും ധനമന്ത്രി

Synopsis

പെട്രോളിയം ഉത്പന്നങ്ങൾ ജി എസ് ടി പരിധിയിൽ കൊണ്ടു വരുന്ന വിഷയം നിർമ്മല സീതാരാമൻ ആദ്യമായാണ് പറയുന്നത്. ഇതിനോട് എതിർപ്പില്ല.

കൊച്ചി: കേരളമല്ല കേന്ദ്രമാണ് ഇന്ധന നികുതി വർധിപ്പിച്ചതെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഇന്ധന വില വർധനവിനെതിരെ എൽഡിഎഫ് ശക്തമായി സമരം ചെയ്യും. സംസ്ഥാന ഖജനാവ് പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിൽ നികുതി കുറയ്ക്കാൻ സംസ്ഥാനത്തിന് കഴിയില്ല. 

പെട്രോളിയം ഉത്പന്നങ്ങൾ ജി എസ് ടി പരിധിയിൽ കൊണ്ടു വരുന്ന വിഷയം നിർമല സീതാരാമൻ ആദ്യമായാണ് പറയുന്നത്. ഇതിനോട് എതിർപ്പില്ല. എന്നാൽ, പെട്രോളിയം ഉൽപ്പന്നങ്ങളെ ജിഎസ്ടി പരിധിയിൽ ഉൾപ്പെടുത്തിയാൽ തുടർന്നുളള അഞ്ച് വർഷത്തേക്ക് നഷ്ട പരിഹാരം ലഭിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കേന്ദ്രം ഇന്ധന വില കുറയ്ക്കട്ടെ, ആ സമയത്ത് സംസ്ഥാനത്തിന്റെ വരുമാനം കുറഞ്ഞാലും കുഴപ്പമില്ലെന്നും ധനമന്ത്രി തോമസ് ഐസക്ക് പ്രതികരിച്ചു. 

PREV
click me!

Recommended Stories

ഡോളറിന് മുന്നിൽ മുട്ടുമടക്കി ഇന്ത്യൻ രൂപ; മൂല്യം ഇടിയാൻ പ്രധാന കാരണം എന്താണ്
റഷ്യന്‍ വിപണി പിടിക്കാന്‍ ഇന്ത്യ; മുന്നൂറോളം ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യാന്‍ നീക്കം