ഇടവേളക്ക് ശേഷം മുത്തൂറ്റ് ഫിനാൻസിൽ ഇന്ന് മുതൽ സമരം പുനരാരംഭിക്കുന്നു

Published : Jan 04, 2021, 06:58 AM IST
ഇടവേളക്ക് ശേഷം മുത്തൂറ്റ് ഫിനാൻസിൽ ഇന്ന് മുതൽ സമരം പുനരാരംഭിക്കുന്നു

Synopsis

കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാകും സമരമെന്ന് നോൺ ബാങ്കിങ് ആന്‍റ് പ്രൈവറ്റ് ഫിനാൻസ് എംപ്ലോയീസ് അസോസിയേഷൻ അറിയിച്ചു

തിരുവനന്തപുരം: ഒരു ഇടവേളയ്ക്ക് ശേഷം മുത്തൂറ്റ് ഫിനാൻസിൽ ഒരു വിഭാഗം തൊഴിലാളികൾ ഇന്നുമുതൽ വീണ്ടും സമരം തുടങ്ങുന്നു. വിവിധ ബ്രാഞ്ചുകളിൽ നിന്നായി പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കണമെന്നാണ് ആവശ്യം. കഴിഞ്ഞ മാർച്ചിൽ കൊവിഡ് ലോക് ഡൗണിനെത്തുടർന്നാണ് സമ‍രം നി‍ർത്തിവെച്ചത്. പിന്നീട് പലവട്ടം ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല. സി ഐ ടിയുവിന്‍റെ പിന്തുണയോടെ പുനരാരംഭിക്കുന്ന സമരം കൊച്ചിയിലെ കേന്ദ്ര ഓഫീസിനു മുന്നിൽ രാവിലെ പത്തിന് എളമരം കരീം ഉദ്ഘാടനം ചെയ്യും. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാകും സമരമെന്ന് നോൺ ബാങ്കിങ് ആന്‍റ് പ്രൈവറ്റ് ഫിനാൻസ് എംപ്ലോയീസ് അസോസിയേഷൻ അറിയിച്ചു.

PREV
click me!

Recommended Stories

ഇത് രാജകീയം; 100 വർഷം പഴക്കമുള്ള അമൂല്യ ആഭരണമണിഞ്ഞ് നിത അംബാനി
സൗദി ക്രൂഡ് ഓയില്‍ വില അഞ്ച് വര്‍ഷത്തെ കുറഞ്ഞ നിരക്കിലേക്ക്; ഡിസ്‌കൗണ്ട് വിലയ്ക്ക് ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് നല്‍കും