ഫിക്സഡ് ഡെപോസിറ്റിന് ഉയർന്ന പലിശ; നിരക്കുകളുയർത്തി സിറ്റി യൂണിയൻ ബാങ്ക്

By Web TeamFirst Published Sep 3, 2022, 6:32 PM IST
Highlights

സ്വകാര്യമേഖലയിലെ വായ്പാദാതാക്കളായ സിറ്റി യൂണിയൻ ബാങ്ക് 2 കോടിയിൽ താഴെയുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്തി. പുതുക്കിയ നിരക്കുകൾ അറിയാം 

സ്വകാര്യമേഖലയിലെ വായ്പാദാതാക്കളായ സിറ്റി യൂണിയൻ ബാങ്ക് 2 കോടിയിൽ താഴെയുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്തി. പുതുക്കിയ നിരക്കുകൾ 2022 സെപ്റ്റംബർ 1 മുതൽ പ്രാബല്യത്തിൽ വരും, സാധാരണക്കാർക്ക് 4 ശതമാനം  മുതൽ 6 ശതമാനം വരെയും മുതിർന്ന പൗരന്മാർക്ക് 4 ശതമാനം  മുതൽ 6.25 ശതമാനം വരെയും പലിശ ലഭിക്കും. 7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് ഉയർത്തിയത്. 

Read Also: ഇന്ത്യൻ വംശജനെ സ്വന്തമാക്കി കോർപ്പറേറ്റ് ഭീമൻ; ലക്ഷ്മൺ നരസിംഹൻ സ്റ്റാർബക്‌സിന്റെ പുതിയ സിഇഒ

സിറ്റി യൂണിയൻ ബാങ്ക് പലിശ നിരക്കുകൾ

ഏഴ് ദിവസം മുതൽ 14 ദിവസം വരെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 4 ശതമാനം പലിശയും 15 മുതൽ 45 ദിവസം വരെ കാലാവധിയുള്ള ടേം ഡെപ്പോസിറ്റുകൾക്ക് 4.10 ശതമാനവും പലിശ ബാങ്ക് വാഗ്ദാനം ചെയ്യുന്നു. 46 ദിവസം മുതൽ 90 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് ഇപ്പോൾ 4.15 ശതമാനം പലിശ ലഭിക്കും, അതേസമയം 91 ദിവസം മുതൽ 180 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് ഇപ്പോൾ 4.25 ശതമാനം നിരക്കിൽ പലിശ ലഭിക്കും. 181 ദിവസം മുതൽ 270 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് ഇപ്പോൾ 4.50 ശതമാനം  പലിശ ലഭിക്കും, അതേസമയം 271 ദിവസം മുതൽ 364 ദിവസം വരെ കാലാവധിയുള്ള ടേം നിക്ഷേപങ്ങൾക്ക് 5.00 ശതമാനം നിരക്കിൽ പലിശ ലഭിക്കും.

Read Also: ലോകത്തിലെ ഏറ്റവും വലിയ കോർപ്പറേറ്റ് ഭീമന്മാരെ നയിക്കുന്ന ഇന്ത്യൻ വംശജർ

365 ദിവസം മുതൽ 399 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് സിറ്റി യൂണിയൻ ബാങ്ക് ഇപ്പോൾ 5.50% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു, അതേസമയം 400 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് 5.60% പലിശ നിരക്ക് ബാങ്ക് നൽകും. 401 മുതൽ 699 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 5.50% പലിശ നിരക്കും 700 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന ടേം ഡെപ്പോസിറ്റുകൾക്ക് 5.75% പലിശയും നൽകും. 701 മുതൽ 10 വർഷം വരെ കാലാവധിയുള്ള ടേം ഡെപ്പോസിറ്റുകൾക്ക് 5.50% പലിശയും 5 വർഷത്തെ കാലാവധിയുള്ള നികുതി ലാഭിക്കുന്ന സ്ഥിരനിക്ഷേപങ്ങൾക്ക് 6.00% പലിശയുമാണ് ബാങ്ക് ഇപ്പോൾ നൽകുന്നത്.

click me!