സെബു അന്താരാഷ്ട്രവിമാനത്താവളം നടത്തിപ്പ് വിറ്റൊഴിവാക്കി ഇന്ത്യ-ഫിലിപ്പൈൻസ് കൺസോർഷ്യം

By Aavani P KFirst Published Sep 3, 2022, 6:13 PM IST
Highlights

ഫിലിപ്പൈൻസിലെ രണ്ടാമത്തെ വലിയ വിമാനത്താവളം വിറ്റു. ഇന്ത്യയിലെയും ഫിലിപ്പൈൻസിലെയും കമ്പനികൾ ചേർന്നുള്ള കൺസോർഷ്യം ആണ് വില്പന നടത്തിയത് 

ന്ത്യയിലെയും ഫിലിപ്പൈൻസിലെയും കമ്പനികൾ ചേർന്നുള്ള കൺസോർഷ്യം സെബു അന്താരാഷ്ട്ര വിമാനത്താവള ബിസിനസ് വിറ്റു. ഫിലിപ്പൈൻസിലെ രണ്ടാമത്തെ വലിയ വിമാനത്താവളം ആണിത്. ഇന്ത്യയിൽ നിന്നുള്ള ജി എം ആർ ഗ്രൂപ്പ് ഉൾപ്പെട്ട കൺസോർഷ്യം ആയിരുന്നു ഈ വിമാനത്താവളത്തിന്റെ വികസനവും നടത്തിപ്പും നിർവഹിച്ചിരുന്നത്.

Read Also: ഇന്ത്യൻ വംശജനെ സ്വന്തമാക്കി കോർപ്പറേറ്റ് ഭീമൻ; ലക്ഷ്മൺ നരസിംഹൻ സ്റ്റാർബക്‌സിന്റെ പുതിയ സിഇഒ

 ഫിലിപ്പൈൻസിൽ നിന്നുള്ള മെഗാവൈഡ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ആയിരുന്നു കൺസോർഷ്യത്തിലെ മറ്റൊരു അംഗം. ഇരുകമ്പനികളും ചേർന്നുള്ള കൺസോർഷ്യം അബോയ്ടിസ് ഇൻഫ്രാ കാപിറ്റൽ എന്ന കമ്പനിക്കാണ് ഈ ബിസിനസ് വിൽക്കുന്നത്. 25 ബില്യൺ പെസോസ് (440.2 ദശലക്ഷം ഡോളർ) ആണ് ഇടപാട് തുക.

അബോയ്ടിസ് ഇക്വിറ്റി വെഞ്ചേഴ്സ് എന്ന മാതൃ കമ്പനിക്ക് കീഴിലുള്ള ഉപ കമ്പനിയാണ് അബോയ്ടിസ് ഇൻഫ്രാ കാപിറ്റൽ. ഇതൊരു കുടുംബ ബിസിനസ് കൂടിയാണ്. പ്രാദേശിക ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനി കൂടിയാണ് അബോയ്ടിസ് ഇക്വിറ്റി വെഞ്ചേഴ്സ്. 

ഈ വിമാനങ്ങൾ ഇനി പറക്കില്ല; വലഞ്ഞ് യാത്രക്കാർ

പൈലറ്റുമാരുടെ ആസൂത്രിതമായ പണിമുടക്ക് കാരണം  എല്ലാ പാസഞ്ചർ, കാർഗോ വിമാനങ്ങളും റദ്ദാക്കി ജർമ്മൻ കാരിയർ ലുഫ്താൻസ. എയർലൈനിന്റെ രണ്ട് വലിയ ഹബ്ബുകളായ ഫ്രാങ്ക്ഫർട്ട്, മ്യൂണിക്ക് എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങൾ റദ്ദാക്കുമെന്ന് ലുഫ്താൻസ അറിയിച്ചു.

ലുഫ്താൻസയിലെ  പൈലറ്റുമാരെ പ്രതിനിധീകരിക്കുന്ന യൂണിയൻ ആണ് സമരത്തിന് പിറകിൽ. ശമ്പള വർദ്ധനയ്ക്കുള്ള ആവശ്യങ്ങൾ മാനേജ്‌മെന്റ് നിരസിച്ചതിനെ തുടർന്നാണ് സമരം നടത്തുന്നതെന്ന് യൂണിയൻ അറിയിച്ചു. 

സർവീസ് നടത്തുന്ന 800 ഓളം വിമാനങ്ങൾ റദ്ദാക്കുമെന്ന് ലുഫ്താൻസ പറഞ്ഞു,. ഇത്. അവധിക്ക് ശേഷം മടങ്ങുന്ന നിരവധി യാത്രക്കാരെ ബാധിക്കും. അതേസമയം, എയർലൈനിന്റെ ബജറ്റ് കാരിയറായ യൂറോവിംഗ്‌സിന്റെ സർവീസ് മുടങ്ങില്ല. 

പൈലറ്റുമാർ പണി മുടക്കിയതോടെ എയർലൈനിന് ഉണ്ടായ പ്രത്യാഘാതങ്ങൾ കുറയ്ക്കുന്നതിന് സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു, 

പൈലറ്റുമാർക്ക് ശമ്പള വർദ്ധനവ് നൽകുന്നതിൽ  ലുഫ്താൻസ പരാജയപ്പെട്ടുവെന്ന് പൈലറ്റുമാരുടെ യൂണിയൻ വെറൈനിഗംഗ് കോക്ക്പിറ്റ് ആരോപിച്ചു, ഈ സാഹചര്യത്തിൽ പൈലറ്റുമാർക്ക് അവരുടെ ആവശ്യങ്ങൾ ഉന്നയിച്ച് പണിമുടക്കുകയല്ലാതെ മറ്റ് മാർഗമില്ല.

click me!