പഴയ അഞ്ച് രൂപയ്ക്ക് വില 30,000 രൂപ; ഭാഗ്യവാന്മാരെ കാത്തിരിക്കുന്നു ഈ ഓഫർ !

Web Desk   | Asianet News
Published : Jun 09, 2021, 09:38 PM ISTUpdated : Jun 09, 2021, 09:43 PM IST
പഴയ അഞ്ച് രൂപയ്ക്ക് വില 30,000 രൂപ; ഭാഗ്യവാന്മാരെ കാത്തിരിക്കുന്നു ഈ ഓഫർ !

Synopsis

അപൂർവവും അതേസമയം പഴയതുമായ കറൻസികൾ വിൽക്കുകയും വാങ്ങുകയും ചെയ്യുന്ന വെബ്സൈറ്റാണ് കോയിൻബസാർ. 

തിരുവനന്തപുരം: ചില വാർത്തകൾ കേട്ടാൽ വിശ്വസിക്കാമോയെന്ന് സംശയം തോന്നും. വിശ്വസിച്ചാലും ഇല്ലെങ്കിലും ! ഇതൊരു വമ്പൻ ഓഫറാണ്. നിങ്ങളുടെ പേഴ്സിലോ പഴയ പണപ്പെട്ടിയിലോ ഒക്കെ കണ്ടേക്കാവുന്ന പഴയ ഒരു അഞ്ച് രൂപ നോട്ടിന് ഇപ്പോൾ കിട്ടുക 30,000 രൂപ! coinbazzar.com എന്ന വെബ്സൈറ്റിലാണ് ഈ ഓഫർ കിടക്കുന്നത്. 

ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യം ഇതൊന്നുമല്ല. നിങ്ങളുടെ പക്കലുള്ള എല്ലാ അഞ്ച് രൂപ നോട്ടിനും ഈ ഓഫർ കിട്ടില്ല. അതിന് ചില നിബന്ധനകൾ കൂടിയുണ്ട്. എന്താണെന്നല്ലേ, പറയാം. ആ അഞ്ച് രൂപ നോട്ടിൽ ഒരു വശത്ത് ട്രാക്ടറിന്റെ ചിഹ്നം ഉണ്ടായിരിക്കണമെന്നതാണ് ഒന്നാമത്തെ നിബന്ധന. അതിന് പുറമെ 786 എന്ന ഭാഗ്യനമ്പറും ഉണ്ടായിരിക്കണം. എങ്കിൽ തീർച്ചയായും നിങ്ങൾക്ക് 30,000 രൂപ കിട്ടുമെന്നാണ് വെബ്സൈറ്റിൽ പറയുന്നത്.

അപൂർവവും അതേസമയം പഴയതുമായ കറൻസികൾ വിൽക്കുകയും വാങ്ങുകയും ചെയ്യുന്ന വെബ്സൈറ്റാണ് കോയിൻബസാർ. ഈയിടെ തന്നെ വേറൊരു പരസ്യവും ഈ വെബ്സൈറ്റിൽ എത്തിയിരുന്നു. അത് ഒരു രൂപ നോട്ടിന് വേണ്ടിയുള്ളതായിരുന്നു. മൊറാർജി ദേശായി പ്രധാനമന്ത്രിയായിരുന്ന 1977-79 കാലത്ത് അച്ചടിച്ച ആ ഒരു രൂപ നോട്ടിൽ അന്നത്തെ ഫിനാൻസ് സെക്രട്ടറിയായിരുന്ന ഹിരുഭായ് എം പട്ടേലിന്റെ കൈയ്യൊപ്പ് ഉണ്ടായിരിക്കണം എന്നതായിരുന്നു നിബന്ധന. ഇത്തരത്തിലുള്ള ഒരു രൂപ കറൻസിക്ക് വാഗ്ദാനം ചെയ്തതാകട്ടെ 45,000 രൂപയും !

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം