കിയാല്‍- ഇന്‍ഡിഗോ തര്‍ക്കം: കരാര്‍ ഒപ്പിട്ടില്ലെങ്കില്‍ ഇന്‍ഡിഗോയ്ക്ക് കണ്ണൂരില്‍ നിന്ന് സര്‍വീസ് നിര്‍ത്തേണ്ടി വരും

By Web TeamFirst Published Apr 4, 2019, 12:00 PM IST
Highlights

ആഴ്ചയില്‍ 180 ഫ്ലൈറ്റ് മൂവിമെന്‍റാണ് ഇന്‍ഡിഗോ ഇപ്പോള്‍ കണ്ണൂരില്‍ നിന്നും നടത്തിവരുന്നത്. കണ്ണൂരില്‍ നിന്ന് ഏറ്റവും കൂടുതല്‍ സര്‍വീസ് നടത്തുന്ന വിമാനക്കമ്പനിയാണ് ഇന്‍ഡിഗോ.  
 

കണ്ണൂര്‍: യാത്രക്കാരുടെ ബാഗേജ് കൈകാര്യം ചെയ്യുന്ന റീകണ്‍സീലിയേഷന്‍ സംവിധാനവുമായുളള സഹകരണം സംബന്ധിച്ച് ഇന്‍ഡിഗോ- കിയാല്‍ (കണ്ണൂര്‍ വിമാനത്താവള കമ്പനി) തര്‍ക്കം മുറുകുന്നു. സിറ്റ എന്ന കമ്പനിയാണ് വിമാനത്താവളത്തില്‍ റീകണ്‍സീലിയേഷന്‍ സംവിധാനം നടപ്പാക്കുന്നത്. ഈ സംവിധാനത്തിനോട് സഹകരിക്കാന്‍ ഇന്‍ഡിഗോ വിമാനക്കമ്പനി തയ്യാറാവാത്തത് കാരണം രാജ്യന്തര വിമാനത്താവളത്തിന് വലിയ നഷ്ടം ഉണ്ടാകുന്നതായാണ് കിയാല്‍ പറയുന്നത്.

ആഴ്ചയില്‍ 180 ഫ്ലൈറ്റ് മൂവിമെന്‍റാണ് ഇന്‍ഡിഗോ ഇപ്പോള്‍ കണ്ണൂരില്‍ നിന്നും നടത്തിവരുന്നത്. കണ്ണൂരില്‍ നിന്ന് ഏറ്റവും കൂടുതല്‍ സര്‍വീസ് നടത്തുന്ന വിമാനക്കമ്പനിയാണ് ഇന്‍ഡിഗോ.  

സിറ്റയുമായി കരാര്‍ ഒപ്പിടാന്‍ ഫെബ്രുവരി 22 വരെ ഇന്‍ഡിഗോ സമയം ചോദിച്ചിരുന്നതായും, മാര്‍ച്ച് 30 വരെ കരാര്‍ ഒപ്പിടാന്‍ സമയം അനുവദിച്ചിരുന്നതായും ഔദ്യോഗിക പത്രക്കുറിപ്പില്‍ കിയാല്‍ പറയുന്നു. നിലവിലെ സാഹചര്യത്തില്‍ ഏപ്രില്‍ 30 വരെ കരാര്‍ ഒപ്പിടാന്‍ കാലാവധി നീട്ടിനല്‍കുകയാണെന്നും കിയാല്‍ അറിയിച്ചു.

എന്നാല്‍, ഈ കാലാവധിക്കുള്ളില്‍ കരാര്‍ ഒപ്പിട്ടില്ലെങ്കില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് സര്‍വ‍ീസ് നടത്താന്‍ ഇന്‍ഡിഗോയ്ക്ക് കഴിയില്ലെന്നും ഇക്കാര്യം വിമാനടിക്കറ്റ് എടുത്തവര്‍ ഇക്കാര്യങ്ങള്‍ സജീവമായി ശ്രദ്ധിക്കണമെന്നും കിയാല്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു.  

click me!