രാജ്യത്ത് തൊഴിൽ പ്രതിസന്ധി രൂക്ഷം, സാമ്പത്തിക സ്ഥിതി മോശം: റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ട്

By Web TeamFirst Published Oct 7, 2019, 11:48 AM IST
Highlights

2012 ന് ശേഷം തൊഴില്‍ സാഹചര്യം ഇത്രയും മോശമാണെന്ന് ആളുകള്‍ പ്രതികരിക്കുന്നത് ആദ്യമായാണ്. 

മുംബൈ: രാജ്യത്ത് തൊഴില്‍ സാഹചര്യം വഷളായിക്കൊണ്ടിരിക്കുകയാണെന്ന് റിസര്‍വ് ബാങ്കിന്‍റെ പ്രതിമാസ കണ്‍സ്യൂമര്‍ കോണ്‍ഫിഡന്‍സ് സര്‍വേ റിപ്പോര്‍ട്ട്. സെപ്റ്റംബറില്‍ നടത്തിയ സര്‍വേയിലാണ് 52.5 ശതമാനം പേരും രാജ്യത്തെ തൊഴിൽ സാഹചര്യത്തെ വിമര്‍ശിച്ചത്. തങ്ങളുടെ വരുമാനം കുറയുകയാണെന്ന് 26.7 ശതമാനം പേരും രേഖപ്പെടുത്തി. 

2012 ന് ശേഷം തൊഴില്‍ സാഹചര്യം ഇത്രയും മോശമാണെന്ന് ആളുകള്‍ പ്രതികരിക്കുന്നത് ആദ്യമായാണ്.  രാജ്യത്തെ മൊത്തം സാമ്പത്തിക അവസ്ഥ വഷളായിക്കൊണ്ടിരിക്കുകയാണെന്ന് 47.9 പേരും അഭിപ്രായപ്പെട്ടു. വരും വര്‍ഷങ്ങളിലും സാമ്പത്തികാവസ്ഥ മെച്ചപ്പെടില്ലെന്ന് 38.6 ശതമാനം പേരും പറയുന്നു. രാജ്യത്തെ 13 പ്രധാന നഗരങ്ങളിലാണ് സര്‍വേ നടത്തിയത്.

click me!