സാമ്പത്തിക പാക്കേജിന്റെ നാലാം ഭാഗത്തില്‍ കരുതിയിരിക്കുന്നത് എന്തൊക്കെ; ഇന്നറിയാം

Published : May 16, 2020, 06:53 AM ISTUpdated : May 16, 2020, 07:00 AM IST
സാമ്പത്തിക പാക്കേജിന്റെ നാലാം ഭാഗത്തില്‍ കരുതിയിരിക്കുന്നത് എന്തൊക്കെ; ഇന്നറിയാം

Synopsis

 കോർപ്പറേറ്റ് രംഗത്തിനും തൊഴിലാളികൾക്കുമുള്ള കൂടുതൽ പദ്ധതികൾ ഇന്ന് ഉണ്ടായേക്കും. എന്നാല്‍ പാവപ്പെട്ടവർക്ക് നേരിട്ട് ധനസഹായം നൽകാതെ ഈ പ്രഖ്യാപനങ്ങൾ കൊണ്ട് കാര്യമില്ലെന്നാണ് പ്രതിപക്ഷം നിലപാട്.  

ദില്ലി: കൊവിഡ് സാമ്പത്തിക പാക്കേജിന്റെ നാലാം ഭാഗം ഇന്ന് പ്രഖ്യാപിക്കും. രണ്ടുദിവസം കൂടി പ്രഖ്യാപനം തുടരും എന്ന സൂചനയാണ് ഇന്നലെ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ നൽകിയത്. കാർഷിക, മൃഗസംരക്ഷണ, മത്സ്യബന്ധന മേഖലയ്ക്കുള്ള പദ്ധതികളും പരിഷ്ക്കരണ നടപടിയുമാണ് ഇന്നലെ പ്രഖ്യാപിച്ചത്. കോർപ്പറേറ്റ് രംഗത്തിനും തൊഴിലാളികൾക്കുമുള്ള കൂടുതൽ പദ്ധതികൾ ഇന്ന് ഉണ്ടായേക്കും. എന്നാല്‍ പാവപ്പെട്ടവർക്ക് നേരിട്ട് ധനസഹായം നൽകാതെ ഈ പ്രഖ്യാപനങ്ങൾ കൊണ്ട് കാര്യമില്ലെന്നാണ് പ്രതിപക്ഷം നിലപാട്.  

കാര്‍ഷിക മേഖലയിലെ അടിസ്ഥാനസൗകര്യ വികസനത്തിന് ഒരു ലക്ഷം കോടി

കൊവിഡിനെ തുടര്‍ന്ന് തിരിച്ചടി നേരിട്ട കാര്‍ഷിക മേഖലയ്‌ക്കാണ് സാമ്പത്തിക പാക്കേജിന്‍റെ മൂന്നാം ഭാഗത്തില്‍ പ്രാധാന്യം നല്‍കുന്നതെന്ന് ഇന്നലെ നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. 11 പ്രഖ്യാപനങ്ങളാണ് നടത്തുന്നത് എന്നും അതില്‍ എട്ടെണ്ണം അടിസ്ഥാന വികസനത്തിന് വേണ്ടിയുള്ളതാണെന്നും അവര്‍ പറഞ്ഞു. കാര്‍ഷിക മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി ഒരു ലക്ഷം കോടിയുടെ പ്രഖ്യാപനം നടത്തി. കാര്‍ഷികോല്‍പന്നങ്ങളുടെ സംഭരണത്തിനാണ് ഇത് വിനിയോഗിക്കുക. കൂടുതൽ കോൾഡ് ചെയിൻ സ്ഥാപിക്കും. ആഗോള തലത്തിൽ കാർഷികോൽപ്പന്നങ്ങൾ ഉപയോഗിച്ച് സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇത് സഹായകരമാകുമെന്നും കേന്ദ്ര ധനമന്ത്രി പറഞ്ഞു.

കര്‍ഷകര്‍ക്ക്  താങ്ങുവില ഉറപ്പാക്കാൻ 74,300 കോടി രൂപ വിനിയോഗിച്ചെന്നും പിഎം കിസാൻ ഫണ്ട് വഴി 18,700 കോടി കൈമാറിയെന്നും നിര്‍മല സീതാരാമന്‍ അറിയിച്ചു. പിഎം ഫസൽ ഭീമാ യോജനയിൽ 2 മാസത്തിനിടെ 6400 കോടി കൈമാറി. ക്ഷീര കർഷകരിൽ നിന്ന് 111 കോടി ലിറ്റർ പാൽ അധികം സംഭരിച്ചു. പാലിന്റെ വിൽപനയിലെ കുറവ് നികത്താനാണിത്. 4,100 കോടി ക്ഷീരകർഷകർക്ക് നൽകി. മത്സ്യബന്ധനമേഖലയ്ക്ക് നിരവധി സഹായങ്ങൾ നൽകി. 242 ചെമ്മീൻ പാടങ്ങളുടെ രജിസ്ട്രേഷൻ കാലാവധി നീട്ടി എന്നും സാമ്പത്തിക പാക്കേജിനെ കുറിച്ച് വിശദീകരിക്കവെ കേന്ദ്ര ധനമന്ത്രി പറഞ്ഞു. 

കൊവിഡ് സാമ്പത്തിക പാക്കേജിന്റെ മൂന്നാം ഭാഗം: കാർഷിക മേഖലയ്ക്ക് ഊന്നൽ നൽകി നിർമല സീതാരാമൻ

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 81000 പിന്നിട്ടിരിക്കുകയാണ്. ഇതുവരെ 2649 പേര്‍ മരിച്ചു. 27920 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത് 100 പേരാണ്. മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണം 29,000 കടന്നു. ഗുജറാത്തും തമിഴ്‌നാടും ദില്ലിയുമാണ് കൊവിഡ് കൂടുതല്‍ നാശം വിതച്ച മറ്റ് സംസ്ഥാനങ്ങള്‍. മുംബൈ, അഹമ്മദാബാദ് നഗരങ്ങളെയാണ് കൊവിഡ് ഏറ്റവും കൂടുതൽ ബാധിച്ചത്. 

PREV
click me!

Recommended Stories

ആധാറിന്റെ ഫോട്ടോകോപ്പി ചോദിച്ചാല്‍ പണിപാളും; പകർപ്പ് ശേഖരിക്കുന്നത് നിരോധിക്കും; ഇനി ഡിജിറ്റല്‍ പരിശോധന മാത്രം
വിമാനങ്ങള്‍ റദ്ദാക്കുന്നത് തുടരുന്നു; ഇന്‍ഡിഗോ ഓഹരികള്‍ കൂപ്പുകുത്തി; തുടര്‍ച്ചയായ ഏഴാം ദിവസവും നഷ്ടം