ക്രെഡിറ്റ് കാർഡ് എടുത്തവരാണോ, എന്താണ് പലിശ രഹിത കാലയളവ്? എങ്ങനെ പ്രയോജനപ്പെടുത്താം

Published : Jan 28, 2025, 11:40 AM IST
ക്രെഡിറ്റ് കാർഡ് എടുത്തവരാണോ, എന്താണ് പലിശ രഹിത കാലയളവ്? എങ്ങനെ പ്രയോജനപ്പെടുത്താം

Synopsis

45 ദിവസത്തേക്ക് ക്രെഡിറ്റ് കാര്‍ഡ് കുടിശ്ശികകള്‍ക്ക് ഒരു പലിശയും ഈടാക്കില്ല. എന്നാല്‍, ഈ കാലയളവ് അവസാനിച്ചുകഴിഞ്ഞാല്‍, പ്രതിമാസം 2-3 ശതമാനം വരെ ഉയര്‍ന്ന പലിശയാണ് ഈടാക്കുക

രു ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാന്‍ തുടങ്ങിയതാണെങ്കില്‍, വിവിധ ചെലവുകള്‍ക്കായി അത് ഉപയോഗിക്കുന്നത് സാധാരണയാണ്. ബില്‍ അടയ്ക്കല്‍ മുതല്‍ സാധനങ്ങള്‍ വാങ്ങുന്നത് വരെയുള്ള എന്തിനും  കാര്‍ഡ് ഉപയോഗിക്കുമ്പോള്‍,  45 ദിവസത്തേക്ക് ക്രെഡിറ്റ് കാര്‍ഡ് കുടിശ്ശികകള്‍ക്ക് ഒരു പലിശയും ഈടാക്കില്ല. എന്നാല്‍, ഈ കാലയളവ് അവസാനിച്ചുകഴിഞ്ഞാല്‍, പ്രതിമാസം 2-3 ശതമാനം വരെ ഉയര്‍ന്ന പലിശയാണ് ഈടാക്കുക എന്ന കാര്യം ഓര്‍ക്കേണ്ടതുണ്ട്. പലിശ രഹിത കാലയളവ് അവസാനിക്കുന്ന ദിവസം മുതല്‍ മാത്രമല്ല, ഇടപാട് തീയതി മുതലുള്ള പലിശയാണ് ഈടാക്കുക എന്നതാണ് ഇതില്‍ പ്രധാനം. അധിക പലിശ ഈടാക്കുന്നത് ഒഴിവാക്കാന്‍ എത്രയും വേഗം ക്രെഡിറ്റ് കാര്‍ഡ് ബില്‍ അടയ്ക്കുന്നത് നല്ലതാണ്.

പലിശ രഹിത കാലയളവ് 

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോള്‍, കാര്‍ഡ് കമ്പനിയോ ബാങ്കോ 45 ദിവസത്തെ പലിശരഹിത കാലയളവ് ബില്‍ അടയ്ക്കുന്നതിന് നല്‍കും. ഈ സമയത്ത് ബാങ്കിന് പലിശ നല്‍കേണ്ടതില്ല. ഉദാഹരണത്തിന് ക്രെഡിറ്റ് കാര്‍ഡിന്‍റെ ബില്ലിംഗ് ഏപ്രില്‍ 1 മുതല്‍ ഏപ്രില്‍ 30 വരെയാണെന്നും പണമടയ്ക്കേണ്ട അവസാന തീയതി മെയ് 15 ആണെന്നും കരുതുക. ഏപ്രില്‍ 1 ന് ഒരു ഇടപാട് നടത്തുകയാണെങ്കില്‍, മെയ് 15 നകം ബില്‍ ക്ലിയര്‍ ചെയ്യുന്നതിന് 45 ദിവസത്തെ പലിശരഹിത കാലയളവ് പ്രയോജനപ്പെടുത്താം.

അതേ സമയം, ഏപ്രില്‍ 30 ന് കാര്‍ഡ് ഉപയോഗിക്കുകയാണെങ്കില്‍, ഈ പ്രത്യേക ഇടപാടിന് 15 ദിവസത്തെ  പലിശരഹിത കാലയളവിന് അര്‍ഹതയുണ്ടായിരിക്കും. അതിനാല്‍, പലിശരഹിത കാലയളവിന്‍റെ ദൈര്‍ഘ്യം രണ്ട് ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു: ഇടപാടിന്‍റെ തീയതിയും ബില്ലിന്‍റെ അവസാന തീയതിയും. ഏപ്രില്‍ 1 നും ഏപ്രില്‍ 30 നും ഇടയില്‍ നടത്തിയ എല്ലാ ഇടപാടുകളും ഒരുമിച്ച് ചേര്‍ത്ത് മെയ് 15 ന് അയയ്ക്കുന്ന അന്തിമ ബില്ലില്‍ ചേര്‍ക്കും.മുകളില്‍ സൂചിപ്പിച്ചതുപോലെ, ഏപ്രില്‍ 1 ന് നടത്തിയ ഒരു ഇടപാടിനുള്ള ബില്ലിന്‍റെ ഭാഗിക പേയ്മെന്‍റ്  നടത്തുകയാണെങ്കില്‍, പലിശ മെയ് 15 മുതലല്ല, ഏപ്രില്‍ 1 മുതലായിരിക്കും ആരംഭിക്കുക.

PREV
Read more Articles on
click me!

Recommended Stories

ഡോളറിന് മുന്നിൽ കൂപ്പുകുത്തി ഇന്ത്യൻ രൂപ, റെക്കോർഡ് ഇടിവിൽ; ഇന്ന് മാത്രം ഇടിഞ്ഞത് 31 പൈസ, വിനിമയ നിരക്ക് 91 രൂപ 5 പൈസ
ഡോളറിന് മുന്നിൽ മുട്ടുമടക്കി ഇന്ത്യൻ രൂപ; മൂല്യം ഇടിയാൻ പ്രധാന കാരണം എന്താണ്