ഇന്ത്യക്കാരുടെയും വടക്കേ അമേരിക്കകാരുടെയും പണി പോകും; തീരുമാനം അറിയിച്ച് ഈ കമ്പനി

By Web TeamFirst Published Aug 23, 2022, 4:13 PM IST
Highlights

ഇലക്ട്രിക് വാഹന നിർമ്മാണത്തിലേക്ക് ശ്രദ്ധയൂന്നിയ കമ്പനി അമിത ചെലവ് കുറയ്ക്കാൻ തൊഴിലാളികളെ കുറയ്ക്കാനുള്ള തീരുമാനം അറിയിച്ചിരിക്കുകയാണ് ഈ കമ്പനി.
 

ടെസ്‌ലയുമായി ചേർന്ന് ഇലക്‌ട്രിക് വാഹനങ്ങൾ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിനിടയിൽ ജോലിക്കാരെ കുറയ്ക്കാൻ ഒരുങ്ങി ഫോർഡ് മോട്ടോർ കമ്പനി. വടക്കേ അമേരിക്കയിലും ഇന്ത്യയിലുമായി മൊത്തത്തിൽ 3,000 ജീവനക്കാരെ ഫോർഡ് പിരിച്ചുവിട്ടേക്കും എന്നാണ് റിപ്പോർട്ട്. സ്ഥിര ജോലിക്കാരും കരാർ ജോലിക്കാരും ഇതിൽ ഉൾപ്പെടുന്നു. 

Read Also: പബ്ലിക് പ്രൊവിഡന്റ് ഫണ്ടിൽ നിന്നും ഉയർന്ന വരുമാനം എങ്ങനെ നേടാം

ഫോർഡ് മോട്ടോർ കമ്പനി ഇലക്ട്രിക് വാഹനങ്ങളിലേക്ക് ശ്രദ്ധ തിരിക്കുമ്പോൾ ഡിജിറ്റൽ മേഖലയിൽ വൈദഗ്ദ്യമുള്ളവരെയാണ് കമ്പനിക്ക് ആവശ്യം. ഇലക്ട്രിക് വാഹന ഉത്പാദനത്തിന് ആവശ്യമായ തൊഴിലാളികൾ കുറവാണെന്ന് ഫോർഡ് ചീഫ് എക്‌സിക്യൂട്ടീവ് ജിം ഫാർലി മാസങ്ങളായി പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പുതിയ തൊഴിലാളികളെ കണ്ടെത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. 

Read Also: ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ടോക്കണൈസേഷൻ; ശേഷിക്കുന്നത് ഒരാഴ്ച

ജോലിക്കാരെ വെട്ടി കുറയ്ക്കുന്നുണ്ട് അതേസമയം പുതിയ പ്രവർത്തനങ്ങൾ നടത്താനും തീരുമാനിച്ചിട്ടുണ്ട് എന്ന് ഫോർഡ് ചെയർമാൻ പറഞ്ഞു. നിലവിലെ മാറ്റ് വാഹന നിർമ്മാതാക്കളെ പോലെ തന്നെ  ഫോർഡും നിരവധി തൊഴിലാളികളെ നിയമിച്ചിട്ടുണ്ട്. എന്നാൽ മുന്നോട്ടുള്ള യാത്രയിൽ ഇലക്ട്രിക് വാഹനങ്ങളുടെ പ്രാധാന്യം മനസിലാക്കി അതിലേക്ക് ശ്രദ്ധ ചെലുത്തുകയാണ്. ടെസ്‌ലയെപ്പോലെ, ഡിജിറ്റൽ സോഫ്‌റ്റ്‌വെയറിനെയും കണക്റ്റിവിറ്റിയെയും ആശ്രയിക്കുന്ന സേവനങ്ങളിലൂടെ കൂടുതൽ വരുമാനം ഉണ്ടാക്കാൻ ഫോർഡും ആഗ്രഹിക്കുന്നു. 

Read Also: അവധിക്കാലം പൊളിക്കും, റൺവേയിലേക്ക് പുതിയ താരങ്ങൾ; ദക്ഷിണേന്ത്യയിൽ നിന്നും കൂടുതൽ ഫ്ലൈറ്റുകൾ

ടെസ്‌ലയുടെ നികുതി കൂടാതെയുള്ള ലാഭവിഹിതം ഈ വർഷം ഫോർഡിനേക്കാൾ കൂടുതലാണ്, ഫോർഡിന് അമിത ചെലവുകൾ ഉണ്ടാകുന്നുവെന്നും ലാഭം കുറയുന്ന അവസരത്തിൽ  അനാവശ്യ ചെലവ് കുറയ്ക്കേണ്ടതിന്റെ ആവശ്യകത വലുതാണെന്നും ഫാർലി വ്യക്തമാക്കി. മറ്റ് കമ്പനികളുമായി താരതമ്യം നടത്തുമ്പോൾ ചലവിന് അനുസരിച്ചുള്ള വൈദഗ്ദ്യം തൊഴിൽ മേഖലയിൽ ഫോർഡിന് ഇല്ലെന്നും ഇത് പരിഹരിയ്ക്കാൻ  തൊഴിലാളികളെ വെട്ടി കുറയ്ക്കുകയാണ്. എന്നാൽ തൊഴിലാളികളെ കുറയ്ക്കുന്നത് എല്ലാ തരത്തിലും കമ്പനിയെ ബാധിക്കുമെന്ന് ഫോർഡ് ചെയര്മാൻ പറഞ്ഞു.

Read Also: വിദേശ ഗോതമ്പ് വേണ്ട രാജ്യത്തെ പട്ടിണി മാറ്റാൻ; ഗോതമ്പ് ഇറക്കുമതി ചെയ്യില്ല

click me!