ബജറ്റില്‍ കണ്ണുംനട്ട് ക്രിപ്റ്റോ നിക്ഷേപകര്‍; നികുതി കുറയ്ക്കണമെന്ന് ആവശ്യം

Published : Jan 29, 2025, 10:08 PM IST
ബജറ്റില്‍ കണ്ണുംനട്ട് ക്രിപ്റ്റോ നിക്ഷേപകര്‍; നികുതി കുറയ്ക്കണമെന്ന് ആവശ്യം

Synopsis

ക്രിപ്റ്റോയുടെ ഉയര്‍ന്ന നികുതി നിരക്ക് കുറയ്ക്കണമെന്നതാണ് ഇതില്‍ പ്രധാന ആവശ്യം. വ്യക്തമായ നിബന്ധനകളോടെ ക്രിപ്റ്റോയെ ഒരു ആസ്തിയായി അംഗീകരിക്കേണ്ടതണ്ട്.

അമേരിക്കയില്‍ ക്രിപ്റ്റോ കറന്‍സിക്ക് അനുകൂലമായ നടപടികള്‍ സ്വീകരിക്കുകയും നിരവധി പേര്‍  മികച്ച നിക്ഷേപ മാര്‍ഗമായി പരിഗണിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ വരുന്ന ബജറ്റില്‍ ക്രിപ്റ്റോ മേഖലയ്ക്ക് അനുകൂലമായ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യമുയരുന്നു. ക്രിപ്റ്റോയുടെ ഉയര്‍ന്ന നികുതി നിരക്ക് കുറയ്ക്കണമെന്നതാണ് ഇതില്‍ പ്രധാന ആവശ്യം. വ്യക്തമായ നിബന്ധനകളോടെ ക്രിപ്റ്റോയെ ഒരു ആസ്തിയായി അംഗീകരിക്കേണ്ടതണ്ട്. ഇത്തരം മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍െ നിക്ഷേപകരെ സംരക്ഷിക്കുക മാത്രമല്ല, വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക്  അടിത്തറ നല്‍കുകയും ചെയ്യുമെന്ന് ഇവര്‍ പറയുന്നു. 

നികുതി കുറയ്ക്കണം

രാജ്യത്തെ ഉയര്‍ന്ന നികുതി നിരവധി ക്രിപ്റ്റോ നിക്ഷേപകരെയും വ്യാപാരികളെയും വിദേശ രാജ്യങ്ങളിലേക്ക് തിരിയാന്‍ പ്രേരിപ്പിച്ചിട്ടുണ്ടെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. 2025 ലെ കേന്ദ്ര ബജറ്റില്‍ ക്രിപ്റ്റോ വരുമാനത്തിന്മേല്‍ 30% നികുതിയും 1% ടിഡിഎസും ഏര്‍പ്പെടുത്തിയിരുന്നു. ക്രിപ്റ്റോ വില്‍ക്കുന്നതിലൂടെയോ കൈമാറ്റം ചെയ്യുന്നതിലൂടെയോ ലഭിക്കുന്ന ഏതൊരു വരുമാനത്തിനും ഈ നികുതി നിരക്ക് ബാധകമാണ്. ക്രിപ്റ്റോയില്‍ നിന്ന് ലാഭം നേടുകയാണെങ്കില്‍,  മുഴുവന്‍ നികുതി തുകയും നല്‍കേണ്ടിവരും. ലാഭം ഉണ്ടായാലും ഇല്ലെങ്കിലും മൊത്തം വില്‍പ്പന തുകയ്ക്ക് ടിഡിഎസ് ബാധകമാണ്. ഒരു  ക്രിപ്റ്റോയില്‍ നിന്ന് മറ്റൊന്നിലേക്കുള്ള നഷ്ടം നികത്താനും സാധ്യമല്ല. ഉദാഹരണത്തിന്,എഥിറിയത്തിലെ ട്രേഡിംഗില്‍ നിന്നുള്ള നഷ്ടം ബിറ്റ്കോയിനിലെ ട്രേഡിംഗില്‍ നിന്നുള്ള നേട്ടം ഉപയോഗിച്ച് നികത്താനാകില്ല. കൂടാതെ, സാധാരണ നിക്ഷേപകര്‍ക്ക് പ്രതിവര്‍ഷം 50,000 രൂപയില്‍ കൂടുതലുള്ള ഓരോ ക്രിപ്റ്റോ ഇടപാടിനും 1% ടിഡിഎസ് ഈടാക്കും . വ്യക്തിഗത നിക്ഷേപകര്‍ക്ക് 10,000 രൂപയില്‍ കൂടുതലുള്ള ഓരോ ക്രിപ്റ്റോ ഇടപാടിനും 1% ടിഡിഎസ് ഈടാക്കും സെക്ഷന്‍ 194എസ് പ്രകാരമുള്ള വെര്‍ച്വല്‍ ഡിജിറ്റല്‍ അസറ്റ് കൈമാറ്റത്തിന് ടിഡിഎസ് നിരക്ക് 1% ല്‍ നിന്ന് 0.01% ആയി കുറയ്ക്കണമെന്ന് ക്രിപ്റ്റോ നിക്ഷേപകര്‍ ആവശ്യപ്പെടുന്നു.

ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 2(47എ) പ്രകാരം, ക്രിപ്റ്റോകറന്‍സികളെ വെര്‍ച്വല്‍ ഡിജിറ്റല്‍ അസറ്റുകളായി തരംതിരിച്ചിരിക്കുന്നു. ക്രിപ്റ്റോകറന്‍സികള്‍ക്ക് അനുകൂലമായ സുപ്രീം കോടതി വിധിയോടെ ബിറ്റ്കോയിനും മറ്റെല്ലാ ക്രിപ്റ്റോകറന്‍സികളും ഇന്ത്യയില്‍ നിയമപരമാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മുമ്പ് ഏര്‍പ്പെടുത്തിയ നിരോധനം കോടതി നീക്കിയിരുന്നു.

PREV
Read more Articles on
click me!

Recommended Stories

ഡോളറിന് മുന്നിൽ മുട്ടുമടക്കി ഇന്ത്യൻ രൂപ; മൂല്യം ഇടിയാൻ പ്രധാന കാരണം എന്താണ്
റഷ്യന്‍ വിപണി പിടിക്കാന്‍ ഇന്ത്യ; മുന്നൂറോളം ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യാന്‍ നീക്കം