ഡിജിറ്റൽ കറൻസിയോട് മുഖം തിരിച്ച് നിൽക്കില്ലെന്ന് നിർമല; നിക്ഷേപകർക്ക് ആശ്വാസമായി കേന്ദ്ര നിലപാട്

Published : Mar 08, 2021, 11:12 AM ISTUpdated : Mar 08, 2021, 11:17 AM IST
ഡിജിറ്റൽ കറൻസിയോട് മുഖം തിരിച്ച് നിൽക്കില്ലെന്ന് നിർമല; നിക്ഷേപകർക്ക് ആശ്വാസമായി കേന്ദ്ര നിലപാട്

Synopsis

റിസർവ് ബാങ്കായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. 

മുംബൈ: ഡിജിറ്റൽ കറൻസി ഉടമകൾക്ക് ആശ്വാസമേകുന്ന നിലപാടുമായി കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ. ക്രിപ്റ്റോകറൻസി വിഷയത്തിൽ കേന്ദ്രസർക്കാരും റിസർവ് ബാങ്കും തമ്മിൽ ചർച്ചകൾ പുരോഗമിക്കുകയാണെന്നും, ഇക്കാര്യത്തിൽ പരീക്ഷണത്തിന് തയ്യാറാണെന്നും അവർ പറഞ്ഞു.

റിസർവ് ബാങ്കായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. എന്നിരുന്നാലും എല്ലാ തരത്തിലുള്ള പരീക്ഷണങ്ങൾക്കും അവസരമൊരുക്കാനുള്ള നിലപാടാണ് കേന്ദ്രത്തിന്റേതെന്നും അവർ സിഎൻബിസി ടിവി 18 ന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

പുതിയ സാങ്കേതിക വിദ്യയോട് കേന്ദ്രസർക്കാർ മുഖം തിരിച്ച് നിൽക്കില്ല. അത് അതിവേഗം വികാസം പ്രാപിക്കുന്ന ഒന്നാണ്. അതിനാൽ തന്നെ വളരെയധികം ചിന്തിച്ചായിരിക്കും ഇക്കാര്യത്തിൽ നിലപാടെടുക്കുക. ക്രിപ്റ്റോകറൻസിയുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള വാദങ്ങളും വരുന്നുണ്ട്. ലോകം സാങ്കേതികവിദ്യയ്ക്കൊപ്പം മുന്നേറുമ്പോൾ അത് വേണ്ടെന്ന് ഭാവിക്കാൻ സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു.

തങ്ങൾ ഡിജിറ്റൽ കറൻസി വിഷയത്തിൽ സത്വര നടപടികൾ കൈക്കൊള്ളുന്നുണ്ടെന്നാണ് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് നേരത്തെ പറഞ്ഞത്. സാങ്കേതിക വിപ്ലവത്തിൽ നിന്ന് മാറിനിൽക്കാൻ റിസർവ് ബാങ്കിന് താത്പര്യമില്ല. എന്നാൽ ക്രിപ്റ്റോകറൻസിയുടെ കാര്യത്തിൽ ആർബിഐക്ക് ചില സംശയങ്ങൾ ദുരീകരിക്കാനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

PREV
click me!

Recommended Stories

ഓര്‍മ്മയുണ്ടോ ആ കാലം? 90's കിഡ്സിന്റെ 'ഓര്‍ക്കുട്ട്' വീണ്ടും വരുന്നു? പിന്തുണ തേടി സ്ഥാപകന്‍
കടം സര്‍വകാല റെക്കോര്‍ഡില്‍! കടക്കെണിയില്‍ അമര്‍ന്ന് അമേരിക്കന്‍ കര്‍ഷകരെന്ന് റിപ്പോർട്ട്, യഥാർത്ഥ കാരണം എന്ത്?