സാമ്പത്തിക നൊബേല്‍ പ്രഖ്യാപിച്ചു; പുരസ്‌കാരം മൂന്ന് പേര്‍ക്ക്

By Web TeamFirst Published Oct 11, 2021, 4:50 PM IST
Highlights

തൊഴില്‍ സാമ്പത്തിക ശാസ്ത്ര മേഖലയിലെ പഠനത്തിനാണ് ഡേവിഡ് കാഡിന് പുരസ്‌കാരം. കാഷ്വല്‍ റിലേഷന്‍ഷിപ്പ് അനാലിസിസിനുള്ള സംഭാവനക്കാണ് മറ്റ് രണ്ട് പേര്‍ പുരസ്‌കാരം പങ്കിട്ടത്
 

ദില്ലി: സാമ്പത്തിക ശാസ്ത്രത്തിനുള്ള (economics) നൊബേല്‍ സമ്മാനം (Nobel prize)പ്രഖ്യാപിച്ചു. മൂന്ന് പേര്‍ക്കാണ് ഇത്തവണത്തെ പുരസ്‌കാരം. ഡേവിഡ് കാഡ് (David card), ജോഷ്വാ ഡി ആംഗ്രിസ്റ്റ് ( Joshua D Angrist), ഗ്യുഡോ ഡബ്ല്യു ഇംബന്‍സ്( Guido W. Imbens) എന്നിവര്‍ക്കാണ് പുരസ്‌കാരം. തൊഴില്‍ സാമ്പത്തിക ശാസ്ത്ര മേഖലയിലെ പഠനത്തിനാണ് ഡേവിഡ് കാഡിന് പുരസ്‌കാരം. കാഷ്വല്‍ റിലേഷന്‍ഷിപ്പ് അനാലിസിസിനുള്ള സംഭാവനക്കാണ് മറ്റ് രണ്ട് പേര്‍ പുരസ്‌കാരം പങ്കിട്ടത്. 

പുരസ്‌കാരം ജേതാക്കളായ ഡേവിഡ് കാഡ്, ജോഷ്വാ ആംഗ്രിസ്റ്റ്, ഗ്യുഡോ ഇംബെന്‍സ് എന്നിവരുടെ പഠനങ്ങള്‍ തൊഴില്‍ വിപണിയെക്കുറിച്ച് പുതിയ ഉള്‍ക്കാഴ്ചകള്‍ നല്‍കിയെന്നും ഇവരുടെ സ്വാഭാവികമായ പരീക്ഷണങ്ങളിലൂടെ പ്രശ്‌നങ്ങളും കാര്യകാരണങ്ങളിലേക്ക്  എങ്ങനെ എത്തിച്ചേരാമെന്ന് കാണിക്കുകയും ചെയ്‌തെന്ന് സ്വീഡിഷ് അക്കാദമി വിലയിരുത്തി. സാമൂഹിക ശാസ്ത്ര മേഖലയിലെ വലിയ ചോദ്യങ്ങള്‍ കാര്യകാരണങ്ങളെ സംബന്ധിച്ചായിരുന്നു.

കുടിയേറ്റം ശമ്പളത്തെയും തൊഴില്‍ മേഖലയെയും എങ്ങനെ ബാധിക്കും, നീണ്ട കാല വിദ്യാഭ്യാസം ഒരാളുടെ ഭാവി വരുമാനത്തെ എങ്ങനെ ബാധിക്കും. സ്വാഭാവികമായ പരീക്ഷണങ്ങളിലൂടെ ഇത്തരം ചോദ്യത്തിനുള്ള ഉത്തരം നല്‍കാമെന്ന് സമ്മാന ജേതാക്കള്‍ തെളിയിച്ചെന്നും സ്വീഡിഷ് അക്കാദമി വ്യക്തമാക്കി.
 

click me!