
വിദ്യാർത്ഥികൾക്ക് ഡിഗ്രി പഠനത്തോടൊപ്പം നൈപുണ്യവികസനവും തൊഴിലും സാധ്യമാക്കുന്ന കോഴ്സുകൾ തിരഞ്ഞെടുക്കാനായി കോട്ടയ്ക്കലിൽ ജൂൺ 29-ന് അഡ്മിഷൻ എക്സ്പോ നടക്കും.
പന്ത്രണ്ടാം ക്ലാസ്സ് കഴിഞ്ഞവർക്കും, ഡിഗ്രി കഴിഞ്ഞവർക്കും ഉചിതമായ തൊഴിലധിഷ്ഠിത കോഴ്സുകൾ തിരഞ്ഞെടുക്കാം. കോട്ടയ്ക്കൽ ഒ.പി.എസ് റോയൽ പാലസ് ഓഡിറ്റോറിയത്തിൽ രാവിലെ 9 മുതൽ ആരംഭിക്കുന്ന 'ഡിഗ്രി എക്സ്' അഡ്മിഷൻ എക്സ്പോയിൽ 15-ൽ പരം കോളേജുകളിൽ നിന്നായി 75-ൽ പരം കോഴ്സുകൾ അവതരിപ്പിക്കും.
എം.ജി യൂണിവേഴ്സിറ്റി, എ.ഐ.സി.ടി, നാക് അംഗീകാരത്തോടെ 34 വർഷമായി കൊച്ചിയിൽ പ്രവർത്തിക്കുന്ന കെ.എം.എം ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിയൂഷൻസ്, ജയഭാരത് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിയൂഷൻസ്, ഫ്യൂച്ചറേസ് ഹെൽത്ത് കെയർ അക്കാദമി, നാഷണൽ ടീച്ചേഴ്സ് ട്രെയിനിംഗ് കോളേജ് എന്നിവരാണ് എക്സ്പോയുടെ മുഖ്യ സംഘാടകർ.
കേന്ദ്ര സർക്കാരിന്റെ പുതിയ ദേശീയ വിദ്യഭ്യാസനയത്തിന്റെ ഭാഗമായി ഏത് ഡിഗ്രിക്കൊപ്പവും തൊഴിലധിഷ്ഠിത കോഴ്സുകൾ കൂടി പഠ്യപദ്ധതിയുടെ ഭാഗമായി നൽകുന്ന പുതുതലമുറ പഠനരീതിയെയാണ് ഡിഗ്രി എക്സ് എന്ന് പറയുന്നത്. എക്സ്പോയിൽ എം.ജി സർവകലാശാലയുടെ അംഗീകൃത ഡിഗ്രിക്കൊപ്പം വിദ്യാർത്ഥികളുടെ അഭിരുചിക്കനുസരിച്ചുള്ള വിവിധങ്ങളായ ആഡ്-ഓൺ കോഴ്സുകളിലേയക്ക് സ്പോട്ട് അഡ്മിഷനും ലഭിക്കും. വി.ആർ ലാബ്, എ.ഐ പരിശീലനം,ലാപ്ടോപ്പ്, ഇൻഷുറൻസ്, സ്റ്റൈപ്പെന്റ്,പഠനത്തോടൊപ്പം ജോലി ഇവയൊക്കെ ഉൾക്കൊള്ളുന്ന ഒരു മികച്ച വിദ്യാഭ്യാസ മാതൃകയാണ് എക്സ്പോയെന്നും മലപ്പുറം ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന അർഹരായ 100 വിദ്യാർത്ഥികൾക്ക് സമ്പൂർണ്ണ സ്‌കോളർഷിപ്പ് നൽകുമെന്നും സംഘാടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാം -- 9895623801, 9567670991