ബാബ രാംദേവിന് വീണ്ടും തിരിച്ചടി; പതഞ്ജലിയുടെ 'കൊറോണിൽ' മരുന്നെന്ന് പറഞ്ഞ് പറ്റിക്കേണ്ടെന്ന് ദില്ലി ഹൈക്കോടതി

Published : Jul 29, 2024, 06:30 PM IST
ബാബ രാംദേവിന് വീണ്ടും തിരിച്ചടി; പതഞ്ജലിയുടെ 'കൊറോണിൽ' മരുന്നെന്ന് പറഞ്ഞ് പറ്റിക്കേണ്ടെന്ന് ദില്ലി ഹൈക്കോടതി

Synopsis

പതഞ്ജലിയുടെ  'കൊറോണിൽ' എന്ന ഉൽപ്പന്നം  കൊവിഡ് 19 നുള്ള  മരുന്നാണ് എന്ന അവകാശവാദങ്ങൾ മൂന്ന് ദിവസത്തിനകം പിൻവലിക്കാൻ സ്ഥാപകനായ  ബാബാ രാംദേവിനോടും  ചെയർമാനായ  ബാലകൃഷ്ണയോടും ദില്ലി ഹൈക്കോടതി

കോവിഡ് കാലത്തെ മരുന്ന് വിൽപനയും അലോപ്പതി ഡോക്ടർമാർക്കെതിരായ വിവാദ പരാമർശങ്ങളും കാരണം കോടതി കയറിയിറങ്ങുന്ന യോഗ ഗുരു രാംദേവിന് ഏറ്റവുമൊടുവിലത്തെ പ്രഹരം ദില്ലി ഹൈക്കോടതിയിൽ നിന്നും. പതഞ്ജലിയുടെ  'കൊറോണിൽ' എന്ന ഉൽപ്പന്നം  കൊവിഡ് 19 നുള്ള  മരുന്നാണ് എന്ന അവകാശവാദങ്ങൾ മൂന്ന് ദിവസത്തിനകം പിൻവലിക്കാൻ സ്ഥാപകനായ  ബാബാ രാംദേവിനോടും  ചെയർമാനായ  ബാലകൃഷ്ണയോടും ദില്ലി ഹൈക്കോടതി ഉത്തരവിട്ടു . കോവിഡ് പകർച്ചവ്യാധിയുടെ കാലത്ത് പതഞ്ജലി ബ്രാൻഡിന് കീഴിൽ പുറത്തിറക്കിയ  'കൊറോണിൽ' , ഇനി കമ്പനിക്ക് കോവിഡ് -19 ന്റെ 'മരുന്നായി'  വിൽക്കാൻ കഴിയില്ല. വിവിധ ഡോക്‌ടേഴ്‌സ് അസോസിയേഷനുകളുടെ ഹർജിയിൽ വിധി പുറപ്പെടുവിച്ച ദില്ലി ഹൈക്കോടതി, കോവിഡ് മൂലമുള്ള മരണങ്ങൾക്ക് അലോപ്പതിയെ കുറ്റപ്പെടുത്തുന്ന വാദങ്ങൾ പിൻവലിക്കാൻ  രാംദേവിനോട് നിർദ്ദേശിച്ചു. പതഞ്ജലി ഉൽപ്പന്നങ്ങളുടെ ഫലപ്രാപ്തിയെക്കുറിച്ചുള്ള സൂക്ഷ്മപരിശോധനയ്ക്കിടയിലാണ് ഈ നിയമ നടപടി.  

  'കൊറോണിൽ' കോവിഡ് -19 നുള്ള'മരുന്ന്' ആണെന്നും പ്രതിരോധശേഷി വർധിപ്പിക്കുന്നത് മാത്രമല്ലെന്നും പരസ്യമായി അവകാശപ്പെടുന്ന ബാബ രാംദേവിന്റെ പ്രസ്താവനകൾ പിൻവലിക്കാനാണ് ദില്ലി ഹൈക്കോടതി  നിർദ്ദേശിച്ചിരിക്കുന്നത്. രാംദേവ്,   ബാലകൃഷ്‌ണ, പതഞ്ജലി ആയുർവേദ എന്നിവർക്കെതിരെ 2021-ൽ നിരവധി ഡോക്ടർമാരുടെ സംഘടനകൾ നൽകിയ കേസിന്റെ ഭാഗമായുള്ള ഹർജിയിലാണ് ഡൽഹി ഹൈക്കോടതി വിധി പ്രഖ്യാപിച്ചത്. കോവിഡ് 19 നുള്ള ബദൽ ചികിത്സയാണെന്ന് അവകാശപ്പെടുന്ന 'കൊറോണിൽ' ഉൾപ്പെടെ രാംദേവിന്റെ  ഉൽപ്പന്നങ്ങളുടെ വിൽപ്പന തുടരാൻ തെറ്റായ  പ്രചാരണവും വിപണന തന്ത്രവും  നടത്തിയെന്ന് ഡോക്ടർമാരുടെ സംഘടനകൾ ആരോപിച്ചിരുന്നു.  രാംദേവ്, ബാലകൃഷ്‌ണ, പതഞ്ജലി ആയുർവേദ് എന്നിവരെ  ഈ വിഷയത്തിൽ  നേരത്തെ സുപ്രീം കോടതി ശാസിച്ചിരുന്നു

PREV
Read more Articles on
click me!

Recommended Stories

ഇത് രാജകീയം; 100 വർഷം പഴക്കമുള്ള അമൂല്യ ആഭരണമണിഞ്ഞ് നിത അംബാനി
സൗദി ക്രൂഡ് ഓയില്‍ വില അഞ്ച് വര്‍ഷത്തെ കുറഞ്ഞ നിരക്കിലേക്ക്; ഡിസ്‌കൗണ്ട് വിലയ്ക്ക് ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് നല്‍കും