Latest Videos

ഡീമാറ്റ് അക്കൗണ്ട് കുട്ടിക്കളിയല്ല; ഉപയോഗിക്കുമ്പോൾ എന്തൊക്കെ മുൻകരുതലുകൾ എടുക്കണം?

By Web TeamFirst Published Apr 9, 2024, 9:01 AM IST
Highlights

നിക്ഷേപം സുരക്ഷിതമാക്കാൻ ഡീമാറ്റ് അക്കൗണ്ട് ഉപയോഗിക്കുമ്പോൾ എന്തൊക്കെ മുൻകരുതലുകൾ എടുക്കണം

ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണം വർധിക്കുന്നുണ്ട്, കാരണം ഓഹരി വിപണിയിൽ നിക്ഷേപിക്കുന്നതിനോ വ്യാപാരം ചെയ്യുന്നതിനോ ഡീമാറ്റ് അക്കൗണ്ട് ആവശ്യമാണ്. ഓഹരിയിൽ നിക്ഷേപിക്കുന്നവരുടെ എണ്ണം കൂടിയതോടെ ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണവും വർധിക്കുകയാണ്. 

ഇന്നത്തെ കാലത്ത്  മൊബൈൽ ട്രേഡിംഗ് ആപ്പുകളുടെ വ്യാപകമായ ലഭ്യത കാരണം, ഡീമാറ്റ് അക്കൗണ്ട് തുറക്കുന്നതും കൈകാര്യം ചെയ്യുന്നതും എളുപ്പമുള്ള കാര്യമായി മാറിയിട്ടുണ്ട്. ഇത് നിക്ഷേപകരെ, പ്രത്യേകിച്ച് യുവ നിക്ഷേപകരെ ഡീമാറ്റ് അക്കൗണ്ടുകൾ വേഗത്തിൽ തുറക്കാനും മൊബൈൽ വഴി നേരിട്ട് വ്യാപാരം ആരംഭിക്കാനും പ്രാപ്തരാക്കുന്നു. 2024 ൽ പ്രതിമാസം ശരാശരി 30 ലക്ഷം ഡീമാറ്റ് അക്കൗണ്ടുകൾ തുറക്കുന്നുണ്ട്. ഇന്ത്യൻ മൂലധന വിപണിയുടെ ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന വർദ്ധനവാണിത്. റീട്ടെയിൽ നിക്ഷേപകരിൽ നിന്നുള്ള ഈ ശക്തമായ പിന്തുണ ഇന്ത്യൻ ഓഹരി വിപണിയെ  ഉയരങ്ങളിലേക്ക് നയിച്ചു, ആഗോളതലത്തിലെ മികച്ച 5 വിപണികളിൽ ഒന്നായി മാറാനും സഹായിച്ചു എന്നുതന്നെ പറയാം 

നിക്ഷേപം സുരക്ഷിതമാക്കാൻ ഡീമാറ്റ് അക്കൗണ്ട് ഉപയോഗിക്കുമ്പോൾ എന്തൊക്കെ മുൻകരുതലുകൾ എടുക്കണം

പതിവായുള്ള ലോഗിൻ; ഡീമാറ്റ് അക്കൗണ്ടിലേക്ക് പതിവായി ലോഗിൻ ചെയ്തുകൊണ്ട് നിങ്ങളുടെ സ്റ്റോക്ക് ഹോൾഡിംഗ്സ്, ഫണ്ട് ബാലൻസ് എന്നിവ ഇടയ്ക്കിടെ പരിശോധിക്കുന്നതും ബോണസ് ഷെയറുകളെക്കുറിച്ചും ഡിവിഡൻ്റ് പേഔട്ടുകളെക്കുറിച്ചും അറിയുന്നത് വളരെ പ്രധാനമാണ്.

നിഷ്‌ക്രിയത്വം തടയൽ: തുടർച്ചയായി 12 മാസക്കാലം നിങ്ങളുടെ ഡീമാറ്റ് അക്കൗണ്ടിൽ വാങ്ങലും വിൽക്കലും നടത്തിയിട്ടില്ലെങ്കിൽ, നിഷ്‌ക്രിയത്വം കാരണം അക്കൗണ്ട് പ്രവർത്തനരഹിതമായേക്കാം. ഇത് വീണ്ടും സജീവമാക്കുന്നതിന്, ഫോം പൂരിപ്പിച്ച് നിങ്ങളുടെ ഡിപ്പോസിറ്ററി പങ്കാളിക്ക് പാൻ കാർഡ് അല്ലെങ്കിൽ പാസ്‌പോർട്ട് പോലുള്ള ആവശ്യമായ ഡോക്യുമെൻ്ററി തെളിവുകൾ സഹിതം സമർപ്പിക്കേണ്ടതുണ്ട്.

മതിയായ ബാലൻസ് നിലനിർത്തൽ: ചില ബ്രോക്കർമാർ ഡീമാറ്റ് അക്കൗണ്ടുകൾക്ക് വാർഷിക മെയിൻ്റനൻസ് ഫീസ് ഈടാക്കുന്നു, എഎംസി ഒഴിവാക്കുന്നതിന് മിനിമം ബാലൻസ് ആവശ്യമാണ്. 

പ്രലോഭനങ്ങളിൽ വീഴാതിരിക്കുക:  മറ്റുള്ളവരിൽ നിന്നുള്ള ഉപദേശത്തെ അടിസ്ഥാനമാക്കി നിക്ഷേപം നടത്താതിരിക്കുക. നിങ്ങളുടെ ഗവേഷണം, വിശകലനം, സാമ്പത്തിക ലക്ഷ്യങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി നിക്ഷേപ തീരുമാനങ്ങൾ എടുക്കുക.

ലോഗിൻ ക്രെഡൻഷ്യലുകൾ പങ്കിടുന്നത് ഒഴിവാക്കുക: നിങ്ങളുടെ ഡെപ്പോസിറ്ററി പാർട്ടിസിപ്പൻ്റ് (ഡിപി) ഉൾപ്പെടെയുള്ള അജ്ഞാതരായ വ്യക്തികളുമായി നിങ്ങളുടെ ലോഗിൻ ക്രെഡൻഷ്യലുകൾ പങ്കിടുന്നത് ഒഴിവാക്കുക, കാരണം അവർക്ക് നിങ്ങളുടെ ലോഗിൻ ക്രെഡൻഷ്യലുകൾ മറ്റേതെങ്കിലും ആവശ്യത്തിനായി ഉപയോഗിക്കാനുള്ള അവകാശമില്ല. നിങ്ങളുടെ ഡീമാറ്റ് അക്കൗണ്ടിന് ശക്തമായ പാസ്‌വേഡ് നൽകിയിട്ടുണ്ടെന്ന് ഉറപ്പാക്കുക. പല ബ്രോക്കറേജ് സ്ഥാപനങ്ങളും സുരക്ഷാ നടപടികൾ വർധിപ്പിച്ചുകൊണ്ട് ടു-ഫാക്ടർ ഓതൻ്റിക്കേഷൻ നടപ്പിലാക്കിയിട്ടുണ്ട്.

പതിവായുള്ള നിരീക്ഷണം: നിങ്ങളുടെ ഡിമാറ്റ് അക്കൗണ്ടിലെ സമീപകാല പ്രവർത്തനങ്ങൾ അറിയാൻ നിങ്ങളുടെ സന്ദേശങ്ങൾ പതിവായി പരിശോധിക്കുക, കാരണം നിങ്ങളുടെ ഡിപി ഓരോ ഇടപാടിനും എസ്എംഎസ് അയയ്ക്കും.
 

click me!