വിജയ- ദേനാ- ബാങ്ക് ഓഫ് ബറോഡ ലയനം: നടപടി പൂര്‍ത്തിയാക്കാന്‍ ആറ് മാസം വേണ്ടി വന്നേക്കും

By Web TeamFirst Published Mar 26, 2019, 10:10 AM IST
Highlights

മൂന്ന് ബാങ്കുകളും ചേര്‍ന്ന് രൂപീകരിച്ച ഏകീകൃത ബ്രാന്‍ഡിന് കീഴിലാകും ഏപ്രില്‍ ഒന്ന് മുതല്‍ പ്രവര്‍ത്തനം. ഇതിനായുളള ബ്രാന്‍ഡ് ഡിസൈന്‍ തയ്യാറായിക്കഴിഞ്ഞു. ലയനത്തോടെ രാജ്യത്തെ മൂന്നാമത്തെ ഏറ്റവും വലിയ ബാങ്കാണ് രൂപീകൃതമാകാന്‍ പോകുന്നത്. 

തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡ, ദേനാ ബാങ്ക്, വിജയ ബാങ്ക് ലയനം ഏപ്രില്‍ ഒന്നിന് പ്രാബല്യത്തിലാകുമെങ്കിലും മൂന്ന് ബാങ്കുകളും ഒരു കുടക്കീഴിലെത്താന്‍ ആറ് മാസം സമയമെടുത്തേക്കും. കാലതാമസത്തിനുളള പ്രധാന കാരണം ടെക്നോളജി ഏകീകരണമാണ്. എന്നാല്‍, ഏപ്രില്‍ ഒന്നിലെ ലയനത്തിന് മൂന്ന് ബാങ്കുകളും സജ്ജമായിക്കഴിഞ്ഞതായാണ് ബാങ്കുകള്‍ വ്യക്തമാക്കുന്നത്. 

മൂന്ന് ബാങ്കുകളും ചേര്‍ന്ന് രൂപീകരിച്ച ഏകീകൃത ബ്രാന്‍ഡിന് കീഴിലാകും ഏപ്രില്‍ ഒന്ന് മുതല്‍ പ്രവര്‍ത്തനം. ഇതിനായുളള ബ്രാന്‍ഡ് ഡിസൈന്‍ തയ്യാറായിക്കഴിഞ്ഞു. ലയനത്തോടെ രാജ്യത്തെ മൂന്നാമത്തെ ഏറ്റവും വലിയ ബാങ്കാണ് രൂപീകൃതമാകാന്‍ പോകുന്നത്. ബാംഗ്ലൂര്‍ ആസ്ഥാനമായ വിജയ ബാങ്കും, മുംബൈ ആസ്ഥാനമായ ദേനാ ബാങ്കും വഡോദര ആസ്ഥാനമായ ബാങ്ക് ഓഫ് ബറോഡയിലാണ് ലയിക്കുന്നത്. 

പുതിയ ബാങ്കിന് 9,500 ശാഖകളുണ്ടാകും, ലയനത്തോടെ ബാങ്ക് ജീവനക്കാരുടെ എണ്ണം 85,000 ത്തിന് മുകളിലാകും. ഇന്‍ഷുറന്‍സ് പോലെയുളള അനുബന്ധ ഉല്‍പ്പന്നങ്ങളില്‍ ഏകീകരണം ഉടനുണ്ടാകില്ല. 
 

click me!