
കഠിനാധ്വാനം ചെയ്തുണ്ടാക്കിയ പണം മികച്ച വരുമാനം നൽകുന്ന സുരക്ഷിതമായി നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്കായി പോസ്റ്റ് ഓഫീസിന് കീഴിൽ നിരവധി നിക്ഷേപപദ്ധതികളുണ്ട്. അത്തരത്തിൽ പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്ന ഏറ്റവും സുരക്ഷിതമായ സ്‌കീമുകളിൽ ഒന്നാണ് ആർ ഡി അക്കൗണ്ട് അഥവാ റിക്കറിംഗ് ഡെപ്പോസിറ്റ് അക്കൗണ്ട്. നഷ്ട സാധ്യത കുറഞ്ഞതും, അതേസമയം വരുമാനം ഉറപ്പുനൽകുകയും ചെയ്യുന്ന സ്‌കീം ആണിത്. പോസ്റ്റ് ഓഫീസ് റിക്കറിംഗ് ഡെപ്പോസിറ്റ് അക്കൗണ്ട് അത് വാഗ്ദാനം ചെയ്യുന്ന ഉയർന്ന വരുമാനം കാരണം ബാങ്ക് എഫ്ഡികൾക്ക് ഒരു മികച്ച ബദൽ തന്നെയാണ്.
പദ്ധതി വിശദാംശങ്ങൾ
പത്ത് വയസ്സ് മുതലുള്ള ആർക്കും സ്വന്തം പേരിൽ പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപ അക്കൗണ്ട് ആരംഭിക്കാം. ജോയിന്റ് അക്കൗണ്ടായും വ്യക്തിഗത അക്കൗണ്ടായും നിക്ഷേപം തുടങ്ങാം. ജോയിന്റ് അക്കൗണ്ട് ആരംഭിക്കാൻ പ്രായപൂർത്തിയാകണം. ഏറ്റവും കുറഞ്ഞ പ്രതിമാസ നിക്ഷേപം 100 രൂപയാണ്. 5.8 ശതമാനമാണ് പോസ്റ്റ് ഓഫീസ് ആർഡികളുടെ നിലവിലെ പലിശ നിരക്ക്.
അഞ്ച് വർഷമാണ് പദ്ധതി കാലാവധി.ഓരോ മാസവും 100 രൂപയോ അല്ലെങ്കിൽ 10 രൂപയുടെ ഗുണിതങ്ങളായി എത്ര രൂപ വേണമെങ്കിലും നിക്ഷേപിക്കാം. അക്കൗണ്ട് തുറക്കുന്ന തീയതി മുതൽ അഞ്ച് വർഷം അല്ലെങ്കിൽ 60 മാസം കഴിയുമ്പോൾ കാലാവധി പൂർത്തിയാകും. അക്കൗണ്ട് തുറന്ന് ഒരു വർഷത്തിന് ശേഷം, നിക്ഷേപകർക്ക് അവരുടെ തുകയുടെ 50 ശതമാനം വരെ പിൻവലിക്കാം. അക്കൗണ്ട് തുറന്ന് ഒരു വർഷത്തിന് ശേഷം നിക്ഷേപകർക്ക് അവരുടെ നിക്ഷേപത്തിന്റെ 50 ശതമാനം വരെ വായ്പയെടുക്കാം.
പ്രതിദിനം 333 രൂപ മാറ്റിവെയ്ക്കാം
പ്രതിദിനം 333 രൂപ നീക്കിവെയ്ക്കുന്നൊരാൾക്ക് ഓരോ മാസവും ഏകദേശം 10,000 രൂപ നിക്ഷേപിക്കുന്നതിലൂടെ ഏകദേശം 16 ലക്ഷം രൂപ വരുമാനം നേടാനാകും. സ്ഥിരമായി ചെറിയ തുക നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്ക് പോസ്റ്റ് ഓഫീസ് ആർഡി നിക്ഷേപപദ്ധതികൾ മികച്ച ഓപ്ഷനാണ്. നിക്ഷേപതുകയുടെ സുരക്ഷിതത്വവും കാലക്രമേണ ലഭിക്കുന്ന പലിശയും പ്രധാന നേട്ടങ്ങളിലൊന്നാണ്. പോസ്റ്റ് ഓഫീസ് ആർഡി സ്‌കീമിൽ നിക്ഷേപിക്കുന്നത് സുരക്ഷിതമായ സാമ്പത്തിക ഭാവി കെട്ടിപ്പടുക്കാൻ നിങ്ങളെ സഹായിക്കും, നിങ്ങൾക്ക് എത്ര പണം നിക്ഷേപിക്കാൻ കഴിയും എന്നത് പരിഗണിക്കാതെ വിശ്വസനീയമായ വരുമാനവും സർക്കാർ പിന്തുണയുള്ള ഗ്യാരണ്ടിയും ഉള്ളതിനാൽ, കാലക്രമേണ സമ്പാദ്യം വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്ന ആർക്കും ഇത് ഒരു മികച്ച ഓപ്ഷനാണ്.