'ഡൊമിനോസിനെ കോപ്പിയടിച്ച് ഡൊമിനിക്'; പിസ്സ കമ്പനികൾ തമ്മിലുള്ള തർക്കത്തിന് ഒടുവിൽ പരിഹാരമായി

Published : Oct 06, 2023, 07:29 PM IST
'ഡൊമിനോസിനെ കോപ്പിയടിച്ച്  ഡൊമിനിക്'; പിസ്സ കമ്പനികൾ തമ്മിലുള്ള തർക്കത്തിന് ഒടുവിൽ പരിഹാരമായി

Synopsis

ഡോമിനോസ് പിസ്സ  ഉപയോഗിച്ചതിന് സമാനമായ അക്ഷരങ്ങൾ ഉപയോഗിച്ച് ചതുരാകൃതിയിലുള്ള ഫോർമാറ്റിൽ തന്നെയാണ് ഡൊമിനിക് പിസ്സ ലോഗോ തയ്യാറാക്കിയത്.

ദില്ലി: ബഹുരാഷ്ട്ര പിസ്സ കമ്പനിയായ ഡൊമിനോസ് പിസയുടെ വ്യാപാരമുദ്ര അനുകരിച്ചതിന് ഗാസിയാബാദ് ആസ്ഥാനമായുള്ള പിസ്സ കമ്പനിയായ ഡൊമിനിക് പിസ്സയ്ക്ക് താക്കീതുമായി ദില്ലി ഹൈക്കോടതി. ഈ ലോഗോ ഉപയോഗിക്കുന്നതിൽ നിന്നും ഡൊമിനിക് പിസ്സയെ കോടതി വിലക്കിയിട്ടുമുണ്ട്. 

'ഡൊമിനോസ് പിസ്സ'യും 'ഡൊമിനിക്‌സ് പിസ്സ'യും പേരിൽ പോലും സാമ്യമുണ്ടെന്നും സമാനമായ  ലോഗോ ഉപയോഗിക്കുന്നത് വഞ്ചനയാണെന്നും ജസ്റ്റിസ് സി ഹരിശങ്കർ പറഞ്ഞു. 

ALSO READ: ആമസോണിൽ ഒന്നിലധികം ഓർഡറുകൾ നൽകി; 21 ലക്ഷത്തിന്റെ ഓൺലൈൻ തട്ടിപ്പ്

ശരാശരി ബുദ്ധിയും ഓർമ്മയുമുള്ള ഒരു ഉപഭോക്താവ് ഡൊമിനോയുടെ ഔട്ട്‌ലെറ്റ് സന്ദർശിക്കുകയും തുടർന്ന് ഡൊമിനിക്‌സ് പിസ്സ ഔട്ട്‌ലെറ്റ് സന്ദർശിക്കുകയും ചെയ്താൽ ഉൽപ്പന്നങ്ങളിൽ ആശയക്കുഴപ്പം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ജഡ്ജി അഭിപ്രായപ്പെട്ടു. 

പ്രത്യേകിച്ചും ഡൊമിനിക്ക് പിസ്സ അതിന്റെ ലോഗോയെ പ്രതിനിധീകരിക്കാൻ തിരഞ്ഞെടുത്ത രീതി ഈ സാധ്യത വർദ്ധിപ്പിക്കും, ഡോമിനോസ് പിസ്സ  ഉപയോഗിച്ചതിന് സമാനമായ അക്ഷരങ്ങൾ ഉപയോഗിച്ച് ചതുരാകൃതിയിലുള്ള ഫോർമാറ്റിൽ തന്നെയാണ് ഡൊമിനിക് പിസ്സ ലോഗോ തയ്യാറാക്കിയത്. 

സമാനമായ പേര് ഉപയോഗിച്ചതിന് ഡൊമിനിക് പിസ്സയ്‌ക്കെതിരെ ഡൊമിനോസ് ഫയൽ ചെയ്ത വ്യാപാരമുദ്രാ ലംഘന കേസ് പരിഗണിക്കുകയായിരുന്നു കോടതി. 2022 ഓഗസ്റ്റിൽ, ഡൊമിനിക് പിസ്സയ്‌ക്കെതിരെ കോടതി ഒരു ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം