ഇന്ത്യന്‍ ഉത്പന്നങ്ങളുടെ നികുതി ഇളവ് യുഎസ് പിന്‍വലിച്ചു

By Web TeamFirst Published Mar 5, 2019, 9:53 AM IST
Highlights

യു.എസ്. വ്യാപാരപദ്ധതിയായ ജിഎസ്പിയുടെ കീഴിൽ അമേരിക്കയിലേക്ക് കയറ്റി അയക്കുന്ന ഉത്പന്നങ്ങൾക്ക് ഇന്ത്യയ്ക്ക് ലഭിച്ചിരുന്ന 560 കോടി ഡോളറിന്റെ വാര്‍ഷിക നികുതിയിളവ്   നഷ്ടമാകും

വാഷിംങ്ടണ്‍: ഇന്ത്യൻ ഉത്പന്നങ്ങള്‍ക്ക് നല്‍കിയിരുന്ന  നികുതി രഹിത നയം അമേരിക്ക പിൻവലിച്ചു. ഇന്ത്യ ഉയര്‍ന്ന ഇറക്കുമതി തീരുവ ഈടാക്കുന്ന രാജ്യമെന്ന് പ്രസിഡന്റ് ഡൊണാൾഡ്  ട്രംപിന്‍റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് നടപടി. 

ഇതോടെ  യു.എസ്. വ്യാപാരപദ്ധതിയായ ജിഎസ്പിയുടെ കീഴിൽ അമേരിക്കയിലേക്ക് കയറ്റി അയക്കുന്ന ഉത്പന്നങ്ങൾക്ക് ഇന്ത്യയ്ക്ക് ലഭിച്ചിരുന്ന 560 കോടി ഡോളറിന്റെ വാര്‍ഷിക നികുതിയിളവ്   നഷ്ടമാകും.  ഇന്ത്യയെ കൂടാതെ തുര്‍ക്കിക്കും തീരുമാനം ബാധകമാണെന്ന് അമേരിക്കൻ വാണിജ്യ പ്രതിനിധി റോബേര്‍ട്ട് ലൈതിസെര്‍ അറിയിച്ചു.

click me!