Latest Videos

ചൈനീസ് ലോൺ ആപ്പ് കേസ്: റേസർപേ, പേടിഎം, ക്യാഷ്ഫ്രീ ഓഫിസുകളിൽ റെയ്ഡ് നടത്തി ഇഡി

By Web TeamFirst Published Sep 3, 2022, 5:18 PM IST
Highlights

17 കോടി രൂപയുടെ ഫണ്ട് റെയ്ഡുകളിൽ പിടിച്ചെടുത്തതായാണ് റിപ്പോർട്ട്. റേസർപേ, പേടിഎം, ക്യാഷ് ഫ്രീ തുടങ്ങിയ ഓൺലൈൻ പേയ്‌മെന്റ് ആപ്പുകളുടെ ബെഗളൂരു ഓഫിസുകളിലാണ് റെയ്ഡ് നടക്കുന്നത് 

ദില്ലി: റേസർപേ, പേടിഎം, ക്യാഷ് ഫ്രീ തുടങ്ങിയ ഓൺലൈൻ പേയ്‌മെന്റ് ആപ്പുകളുടെ ബെഗളൂരു ഓഫീസിൽ റെയ്ഡ് നടത്തി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. നിയമവിരുദ്ധമായി നടത്തുന്ന ഓൺലൈൻ ലോൺ ആപ്പുകൾക്കെതിരെ  നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്ഡ്. കർണാടകയിലെ ആറ് സ്ഥലങ്ങളിൽ ഇന്നലെ മുതൽ റെയ്ഡ് നടത്തുന്നതായാണ് ഇ ഡി പ്രസ്താവനയിൽ അറിയിച്ചത്.  

Read Also: യുകെ വീണു; ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ

ചൈനക്കാരുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുടെ വ്യാപാരി ഐഡികളിലും ബാങ്ക് അക്കൗണ്ടുകളിലും സൂക്ഷിച്ചിരുന്ന 17 കോടി രൂപയുടെ ഫണ്ട് റെയ്ഡുകളിൽ പിടിച്ചെടുത്തതായി ഫെഡറൽ അന്വേഷണ ഏജൻസി അറിയിച്ചു.

ഈ സ്ഥാപനങ്ങൾ ഇന്ത്യക്കാരുടെ വ്യാജ രേഖകൾ ഉപയോഗിക്കുകയും അവരെ പരോക്ഷമായി കുറ്റകൃത്യങ്ങളുടെ മറയ്ക്കുകയും ചെയ്യുകയാണ്. ഇത്തരത്തിലുള്ള സ്ഥാപനങ്ങൾ നിയന്ത്രിക്കുന്നതും പ്രവർത്തിപ്പിക്കുന്നതും ചൈനക്കാരാണ്. റേസർപേ പ്രൈവറ്റ് ലിമിറ്റഡ്, ക്യാഷ്‌ഫ്രീ പേയ്‌മെന്റ്, പേടിഎം പേയ്‌മെന്റ് സർവീസസ് ലിമിറ്റഡ്, എന്നീ സ്ഥാപനങ്ങൾ സെർച്ച് ഓപ്പറേഷനിൽ ഉൾപ്പെടുന്നതായി ഇഡി പറഞ്ഞു. 

ഓൺലൈൻ ആയി വായ്പ നൽകി പൊതുജനങ്ങളെ കൊള്ളയടിക്കുന്നതിലും ഉപദ്രവിക്കുന്നതിലും പങ്കാളികളായ നിരവധി സ്ഥാപനങ്ങൾ/വ്യക്തികൾ എന്നിവർക്കെതിരെ ബെംഗളൂരു പോലീസ് സ്റ്റേഷൻ പരിധിയിൽ ലഭിച്ച 18 എഫ്‌ഐആറുകളെ അടിസ്ഥാനമാക്കിയാണ് അന്വേഷണം എന്ന് ഇഡി പറഞ്ഞു

Read Also: എൻആർഇ നിക്ഷേപകർക്ക് ബമ്പർ; യെസ് ബാങ്ക് പലിശ നിരക്ക് കുത്തനെ കൂട്ടി
  
ലോണ്‍ ആപ്പുകൾ വലിയ തട്ടിപ്പുകളുടെ വിളനിലമാകുകയാണ്. അത്യാവശ്യ ഘട്ടത്തിൽ ആപ്പുകൾ വഴി പണം വായ്പ്പയായി സ്വീകരിച്ച നിരവധിപ്പേരാണ് പിന്നാലെ ഇവരുടെ ഭീഷണിക്കും പണം തട്ടിലിനും ബ്ലാക്ക് മെയിലിംഗിനും ഇരയാകുന്നത്. ആപ്പ് വഴി ലോൺ സ്വീകരിച്ചവരുടെ സ്വകാര്യ വിവരങ്ങൾ  തട്ടിപ്പുസംഘത്തിന് ലഭിക്കുന്നു. ലോൺ ലഭിക്കാൻ ഫോണിലെ കോണ്‍ടാക്ടും ഗ്യാലറിയും അടക്കമുള്ള അനുമതിക്കൊപ്പം ആധാര്‍ പാൻ നമ്പറുകളെല്ലാം നല്‍കേണ്ടി വരുന്നതോടെയാണ് സ്വകാര്യവിവരങ്ങൾ സംഘത്തിന് ലഭിക്കുന്നത്. 

ചൈനയില്‍ നിന്നുള്ളവരും ഉത്തരേന്ത്യക്കാരും നേതൃത്വം നല്‍കുന്ന വലിയ ലോബിയാണ് ആപുകള്‍ക്ക് പിന്നിൽ. കേരളത്തിലും നിരവധിപ്പേരാണ് ഇവരുടെ ചതിക്കുഴിയിൽ വീണത്. മാനഹാനി ഭയന്ന് 8 ലക്ഷം രൂപവരെ നഷ്ടപ്പെട്ടവര്‍ തിരുവനന്തപുരത്ത് തന്നെയുണ്ടെന്നാണ് സൈബര്‍ സെല്‍ ഉദ്യോഗസ്ഥര്‍ പറയുന്നത്. മലയാളി അടക്കം നിരവധി പേര്‍ ആത്മഹത്യ ചെയ്തിട്ടും ഇത്തരം ആപ്പുകളെ നിയന്ത്രിക്കാന്‍ ഒരു നടപടിയുമെടുത്തിട്ടില്ല. ഓരോ ദിവസവും കുട്ടികളും വീട്ടമ്മമാരും അടക്കം നിരവധി പേര്‍ ഈ കമ്പനികളുടെ ചതിക്കുഴികളില്‍ വീഴുകയാണ്.

click me!