കൊമേഴ്​സ്​ പരിശീലന രംഗത്ത്​ മികവിന്‍റെ കേന്ദ്രമായി ‘ഇലാൻസ്​’

Published : Jan 28, 2025, 01:37 PM ISTUpdated : Jan 28, 2025, 02:36 PM IST
കൊമേഴ്​സ്​ പരിശീലന രംഗത്ത്​ മികവിന്‍റെ കേന്ദ്രമായി ‘ഇലാൻസ്​’

Synopsis

ഇന്ത്യയിലെ പ്രമുഖ കൊമേഴ്​സ്​ പരിശീലനകേന്ദ്രമായ ‘ഇലാൻസി’ൽ നിന്ന്​ ഇത്തരത്തിൽ പരിശീലനം നേടി  വിജയിച്ച 25,000 ഓളം പേരാണ്​ ഇപ്പോൾ 15 ലധികം രാഷ്ട്രങ്ങളിലായി  ബഹുരാഷ്ട്ര കമ്പനികളടക്കമുള്ള വൻകിട സ്ഥാപനങ്ങളിൽ ഉയർന്ന തസ്​ഥികകളിൽ സേവനമനുഷ്ഠിക്കുന്നത്​.

വിദ്യാർത്ഥികളുടെ ഭാവിജീവിതം സുരക്ഷിതമാക്കാൻ ലക്ഷ്യമിട്ടുള്ള ‘ഇലാൻസി’ന്‍റെ നൂതന പരിശീലനരീതികളും വിദ്യാർത്ഥികൾക്ക്​ നൽകിവരുന്ന വ്യക്​തിഗത പിന്തുണയും കൊമേഴ്​സ്​ വിദ്യാഭ്യാസരംഗത്ത്​ വിപ്ലവം സൃഷ്ടിക്കുന്നു. ഇന്ത്യയിലെ പ്രമുഖ കൊമേഴ്​സ്​ പരിശീലനകേന്ദ്രമായ ‘ഇലാൻസി’ൽ നിന്ന്​ ഇത്തരത്തിൽ പരിശീലനം നേടി  വിജയിച്ച 25,000 ഓളം പേരാണ്​ ഇപ്പോൾ 15 ലധികം രാഷ്ട്രങ്ങളിലായി  ബഹുരാഷ്ട്ര കമ്പനികളടക്കമുള്ള വൻകിട സ്ഥാപനങ്ങളിൽ ഉയർന്ന തസ്​ഥികകളിൽ സേവനമനുഷ്ഠിക്കുന്നത്​.
അത്യാധുനിക സാ​ങ്കേതികവിദ്യയായ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ (AI സാ​ങ്കേതിക വിദ്യ) യടക്കം സഹായത്തോടെയാണ്​ നിലവിൽ ഇവിടെയുള്ളവർക്ക്​ പരിശീലനം നൽകുന്നത്​. പരീക്ഷകൾ പാസാവുക എന്ന പരമ്പരാഗത രീതികളിൽ നിന്ന്​ മാറി, വിദ്യാർത്ഥികളുടെ ഭാവിജീവിതം സുരക്ഷിതമാക്കാൻ ലക്ഷ്യമിട്ടുള്ള പരിശീലനരീതികളുമായാണ്​ ഇവിടത്തെ കാമ്പസുകൾ പ്രവർത്തിക്കുന്നത്​​. സിലബസിന്​ പുറമെ ഭാവിയിൽ പ്രൊഫഷണൽരംഗത്ത്​ ആവശ്യമായിവരുന്ന പ്രായോഗിക പാഠങ്ങൾക്കൂടി ഉൾപ്പെടുത്തി രൂപകൽപന ചെയ്ത പഠനരീതികൾക്ക്​ വിദ്യാർത്ഥികളിൽ നിന്ന്​ മികച്ച സ്വീകാര്യതയാണ്​ ലഭിച്ചുകൊണ്ടിരിക്കുന്നത്​​​. 

‘ഇലാൻസ്​’ കാമ്പസുകളിൽ നടപ്പാക്കിയ എഡ്​ജ്​ (EDGE), ലീപ്പ്​ (LEAP),  ‘എക്​സെൽ ഹാക്കത്തോൺ’ (EXCEL HACKATHON) തുടങ്ങിയ പദ്ധതികൾ ഒരു തൊഴിലധിഷ്ഠിത വിദ്യാഭ്യാസം എന്നതിലുപരി മികച്ച പ്രൊഫഷണലുകളെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഡിസൈൻ ചെയ്തതാണ്​. ഈ പദ്ധതികളുടെ ഭാഗമായി സ്ഥാപനങ്ങൾ നടത്തിക്കൊണ്ടുപോകാനുള്ള സംരംഭകത്വ പരിശീലനം (skills for entrepreneurship), ആശയവിനിമയം നടത്തുവാനുള്ള കഴിവ്​ (Communication skill), നേതൃത്വ പാടവം (leadership skill), സാമ്പത്തിക മേഖല കൈകാര്യം ചെയ്യാനുള്ള കഴിവ്​ (financial management), പഠനശേഷം തൊഴിൽ മേഖലയിൽ നേരിടേണ്ടിവരുന്ന പ്രശ്നങ്ങളെ വിജയകരമായി അതിജീവിക്കാൻ പ്രാപ്തരാക്കൽ തുടങ്ങിയ നിരവധി വിഷയങ്ങളില​ുള്ള പ്രായോഗിക പരിശീലനമാണ്​ വിദ്യാർത്ഥികൾക്ക്​ ലഭിക്കുക​. 

ഏറ്റവും ഒടുവിലായി വിദ്യാർത്ഥികളെ വിവിധ വിഷയങ്ങളിലും രംഗങ്ങളിലും സഹായിക്കുന്ന ‘ഇലാൻറ്​’ (Elant) എന്ന ആപ്പും വികസിപ്പിച്ചിട്ടുണ്ട്. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ സഹായത്തോടെയുള്ള ഈ ആപ്പ്​ വഴി വിദ്യാർത്ഥികൾക്ക്​ ആവശ്യമുള്ള  ‘സ്റ്റഡി പ്ലാനറും’ സംശയനിവാരണത്തിനായി രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ ​ആശ്രയിക്കാവുന്ന  ‘ആർട്ടിഫിഷ്യൽ മെന്‍റർ’ന്‍റെ സേവനവും ലഭ്യമാകും. ഇതിന്​ പുറമെ  റെക്കോഡ്​ ചെയ്ത ക്ലാസുകൾ ഏത്​ സമയത്തും ആവർത്തിച്ച്​ കാണുവാനും സൗകര്യമുണ്ട്. കൂടാതെ 24 ലധികം രാഷ്​ട്രങ്ങളിലുള്ള വിദ്യാർത്ഥികൾക്ക്​ പരസ്പരം ബന്ധപ്പെടാനും ആശയങ്ങൾ കൈമാറാനും തൊഴിൽ സാധ്യതകളെക്കുറിച്ചുള്ള വിവരങ്ങൾ ആരായാനുമുള്ള സംവിധാനവും ഈ ആപ്പിലുണ്ട്​.

മറ്റെവിടെയുമില്ലാത്ത ഇത്തരം സൗകര്യങ്ങൾക്ക്​ പുറമെ വർഷങ്ങളുടെ പരിചയസമ്പത്തും ഉയർന്ന അക്കാദമിക്​ യോഗ്യതയുമുള്ള റാങ്ക്​ ജേതാക്കളടക്കമുള്ള അധ്യാപകരടങ്ങിയ പ്രൊഫഷണൽ ഫാക്കൽറ്റി പാനലാണ്​ ഇവിടെയുള്ളത്​. അതുകൊണ്ടുതന്നെയാണ്​  2024 ഡിസംബർ സെഷനിലെ എ.സി.സി.എ (ACCA) പരീക്ഷാഫലത്തിൽ ഈ സ്ഥാപനത്തിന്​ റെക്കോഡ്​ നേട്ടം കൈവരിക്കാനായത്​. ഇവിടത്തെ വിദ്യാർത്ഥിയായ നോയൽ പോൾ ആണ്​ എ.സി.സി.എയുടെ ഫിനാൻഷ്യൽ റിപ്പോർട്ടിംഗ്​ പേപ്പറിൽ 100/100 എന്ന മികച്ച സ്കോർ നേടിയത്​​​.  ഈ വിഷയത്തിൽ നോയൽ പോൾ ആഗോളതലത്തിലും ദേശീയതലത്തിലും ഒന്നാം റാങ്ക്​ കരസ്ഥമാക്കിയതോടെ ‘ഇലാൻസ്​’നെ തേടിവന്ന ലോക റാങ്കുകളുടെ എണ്ണം 35 ഉം നാഷണൽ റാങ്ക്​ 63 ഉം ആയി ഉയർന്നു.

2023-ൽ അഞ്ച് അഖിലേന്ത്യാ റാങ്കുകൾ കരസ്ഥമാക്കിയ ഈ സ്ഥാപനം കഴിഞ്ഞ അഞ്ച് സെഷനുകളിൽ തുടർച്ചയാി 1,000+ പാസുകളും നേടിയിട്ടുണ്ട്​. ഇലാൻസിന്‍റെ കാമ്പസുകൾക്ക്​ മാത്രം അവകാശപ്പെടാൻ കഴിയുന്ന മറ്റൊരു പ്രത്യേകതയാണ്​ ഇവിടെയുള്ള വിദ്യാർത്ഥി-അധ്യാപക ബന്ധം.​ തികച്ചും സൗഹൃദപരമായാണ്​ ഇവർ പരസ്പരം ഇടപഴകുന്നത്​.അതുകൊണ്ടുതന്നെ ഓരോ വിദ്യാർത്ഥിക്കും തനിക്ക്​ അക്കാദമിക്​ രംഗത്ത്​ ആവശ്യമായ വ്യക്​തിഗത പിന്തുണ ഉറപ്പാക്കാൻ ഇതിലൂടെ കഴിയുന്നു.

‘ഇലാൻസ്​’ രൂപകൽപനചെയ്ത ഫല​പ്രദവും പ്രായോഗികവുമായ പദ്ധതിയായ  ‘മിഷൻ ഡീം പോസിബിൾ’ (Mission dream Possible) ആണ്​ ഇതിൽ എടുത്തുപറയേണ്ടത്​.  പരീക്ഷകളോടനുബന്ധിച്ചുള്ള ഈ പദ്ധതിയുടെ ഭാഗമായി അർധരാത്രിവരെ കാമ്പസ്​ തുറന്നുപ്രവർത്തിക്കുകയും സംശയനിവാരണത്തിനും നിർദ്ദേശങ്ങൾ നൽകുവാനുമായി പരിചയസമ്പന്നരായ അധ്യാപകരും മെന്‍റർമാരും കുടെയുണ്ടാവുകയും ചെയ്യുന്നതോടെ വിദ്യാർത്ഥികൾക്ക്​ മികച്ച രീതിയിൽ പഠനം മുന്നോട്ടുകൊണ്ടുപോകാൻ കഴിയുന്നു​.

കൂടാതെ ഒരോ വിദ്യാർത്ഥിയുടെയും നിലവാരം ക​ണ്ടെത്തി അതിനനുസരിച്ചുള്ള പഠന പിന്തുണയും ആവശ്യമുള്ളവർക്ക്​ മോട്ടിവേഷനും മറ്റും നൽകാനായി ഒരു സൈക്കോളജിസ്റ്റിന്‍റെ സഹായവും കാമ്പസിനകത്ത്​ ലഭ്യമാണ്​.

ഇവിടെയുള്ള അധ്യാപക-വിദ്യാർത്ഥി ബന്ധങ്ങളിൽ പോലും അടിസ്ഥാനപരമായ മാറ്റങ്ങൾ വരുത്തുവാൻ ഈ സ്ഥാപനത്തിനായിട്ടുണ്ട്​. വിഷയങ്ങൾ പഠിപ്പിക്കുന്നതിന്​ പുറമെ ക്ലാസ്​ മുറികൾക്ക്​ അകത്തും പുറത്തും വിദ്യാർത്ഥികൾക്ക്​ ആവശ്യമായ മാനസിക പിന്തുണ നൽകാനും എല്ലാരീതിയിലുമുള്ള സഹായങ്ങൾ നൽകാനും ഇവിടെയുള്ള Student Coordinators പ്രതിജ്ഞാബദ്ധരാണ്​.

ഇന്ത്യയിലെ പ്രമുഖ മാധ്യമ ഗ്രൂപ്പായ ‘Times of India’യുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ വർഷം ഗോവയിൽ വെച്ച്​ നടന്ന ‘Times Seaboard Summit 2024’ ൽ വെച്ച്​ അവരുടെ  ‘Emerging brand in Edtech’ അവാർഡ്​ ലഭിച്ചത്​ ‘ഇലാൻസി’നായിരുന്നു​. ഓരോ മേഖലയിലും പുതുതായി കണ്ടെത്തിയ പദ്ധതികൾ നടപ്പാക്കി വിജയം കണ്ടെത്തുന്ന സ്ഥാപനങ്ങൾക്ക്​​​ ലഭിക്കുന്ന അംഗീകാരമാണ്​ ഇത്​.

ലോകത്തിലെ ഏറ്റവും മികച്ചതും ഗുണനിലവാരമുള്ള പഠനകേന്ദ്രങ്ങള്‍ക്ക് ACCA നല്‍കിവരുന്നതും, ഇന്ത്യയില്‍ അപൂര്‍വ്വം ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ക്ക് മാത്രം ലഭിച്ചതുമായ ‘പ്ലാറ്റിനം അപ്രൂവല്‍’ കരസ്ഥമാക്കിയതും  ഈ സ്ഥാപനത്തിന്  അവകാശപ്പെടാവുന്ന നേട്ടമാണ്​. ഇതോടൊപ്പംതന്നെ ​ അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘Institute of Management Accountants (IMA) ​’ അവരുടെ അംഗീകൃത CMA (USA) കോഴ്‌സ് പ്രൊവൈഡറും കൂടിയാണ്​ ‘ഇലാൻസ്​’​.

കൂടാതെ പ്രശസ്തമായ ‘Forbes Magazine’ ൽ ഇടം നേടാനും ഈ സ്ഥാപനത്തിന്​ കഴിഞ്ഞിട്ടുണ്ട്​. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്​ ഉപയോഗിച്ച്​ മേഖലയിലെ ആഗോള സാധ്യതകളെ പരിചയപ്പെടുത്തുന്ന Elant Learning App ന്‍റെ മികവ​ുമായി ബന്ധപ്പെട്ട ആർട്ടിക്കിളാണ്​ മാഗസിനിൽ പ്രസിദ്ധീകരിച്ചുവന്നത്​.

ബഹുരാഷ്ട്ര കമ്പനിയായ Google, കേന്ദ്ര സർക്കാറിന്‍റെ ‘ഇലക്​ട്രേണിക്സ്​-ഐ.ടി’ മന്ത്രാലയവുമായി സഹകരിച്ചുകൊണ്ട്​ നടപ്പാക്കുന്ന ‘എ ഐ അക്കാദമി ഇന്ത്യ-2024’ എന്ന പദ്ധതിലേക്ക്​ ഇലാൻസ്​ തെരഞ്ഞെടുക്കപ്പെട്ടു എന്നതും എടുത്തുപറയേണ്ട നേട്ടമാണ്​. ഇന്ത്യയിലെ ഒന്നര ലക്ഷത്തിലധികം വരുന്ന സ്റ്റാർട്ടപ്പുകളിൽ നിന്ന്​ എട്ട്​​ ശതമാനത്തോളം വരുന്ന സ്ഥാപനങ്ങൾക്ക്​ മാത്രമാണ്​ ഇൗ അംഗീകാരം ലഭിച്ചിരിക്കുന്നത്​.

തങ്ങളുടെ കുട്ടികൾക്കായി ഏറ്റവും മികച്ചത്​ ലക്ഷ്യമിടുന്ന രക്ഷിതാക്കൾക്കുള്ള മികച്ച കേന്ദ്രങ്ങളാണ്​  നിലവില്‍ ‘ഇലാൻസി’ൽ ലഭ്യമാകുന്നത്​. 
കൂടുതൽ വിവരങ്ങൾക്ക്​ https://elancelearning.com എന്ന വെബ്​സൈറ്റ്​ സന്ദർശിക്കുകയോ 702 510 7070 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാം.
 

PREV
Read more Articles on
click me!

Recommended Stories

ഡോളറിന് മുന്നിൽ കൂപ്പുകുത്തി ഇന്ത്യൻ രൂപ, റെക്കോർഡ് ഇടിവിൽ; ഇന്ന് മാത്രം ഇടിഞ്ഞത് 31 പൈസ, വിനിമയ നിരക്ക് 91 രൂപ 5 പൈസ
ഡോളറിന് മുന്നിൽ മുട്ടുമടക്കി ഇന്ത്യൻ രൂപ; മൂല്യം ഇടിയാൻ പ്രധാന കാരണം എന്താണ്