കൂടുതല്‍ സാലറി, കരിയര്‍ അപ്ഗ്രേഡ്: പ്രൊഫഷണല്‍ കൊമേഴ്സ് കോഴ്സ് ഓണ്‍ലൈനായി നല്‍കി ഇലാന്‍സ്

Published : Jul 30, 2025, 11:33 AM ISTUpdated : Jul 30, 2025, 11:34 AM IST
CMA USA Online

Synopsis

പ്രൊഫഷണല്‍ കോഴ്സായ CMA USA-യിലൂടെ നിരവധി ജോലിക്കാര്‍ക്കാണ് ചുരുങ്ങിയ കാലംകൊണ്ട് അവരുടെ കരിയറില്‍ വലിയ അപ്ഗ്രേഡ് നടത്താനായിട്ടുള്ളത്.

ഉയര്‍ന്ന ശമ്പളത്തോടെ ഒരു പ്രൊഫഷണല്‍ കരിയര്‍ നേടാനാഗ്രഹിക്കുന്നവരാണ് ഇന്നത്തെ ചെറുപ്പക്കാരിലധികവും. പലര്‍ക്കും അതിനു തടസ്സമാകുന്നത് അവര്‍ നിലവില്‍ ചെയ്തുകൊണ്ടിരിക്കുന്ന ജോലിയാണ് എന്നതാണ് വസ്തുത. ജോലി പൂര്‍ണ്ണമായി ഉപേക്ഷിച്ച് മറ്റൊരു പഠനവും അതുവഴി പുതിയൊരു ജോലിയും സാധ്യമാകാത്ത അവസ്ഥയില്‍ ഭൂരിഭാഗവും നിലവിലുള്ള തൊഴിലിലും ക്വാളിഫിക്കേഷനിലും തൃപ്തിപ്പെട്ട് അവരുടെ കരിയര്‍ സ്വപ്നങ്ങള്‍ എന്നന്നേക്കുമായി ഉപേക്ഷിക്കാറാണ് പതിവ്. ഈ അവസ്ഥയ്ക്ക് പ്രൊഫഷണല്‍ ഓണ്‍ലൈന്‍ പഠനമെന്ന വിദഗ്ധമായ പരിഹാരവുമായി എത്തിയിരിക്കുകയാണ്, ചുരുങ്ങിയ കാലംകൊണ്ടുതന്നെ ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയുള്ള കോമേഴ്‌സ് വിദ്യാഭ്യാസ സ്ഥാപനമെന്ന അംഗീകാരം നേടിയെടുത്ത Elance. Elance ഓണ്‍ലൈനായി നല്‍കുന്ന പ്രൊഫഷണല്‍ കോഴ്സായ CMA USA-യിലൂടെ നിരവധി ജോലിക്കാര്‍ക്കാണ് ചുരുങ്ങിയ കാലംകൊണ്ട് അവരുടെ കരിയറില്‍ വലിയ അപ്ഗ്രേഡ് നടത്താനായിട്ടുള്ളത്. CMA USA എന്താണെന്നും ഈ കോഴ്സ് ജോലിയുള്ള ചെറുപ്പക്കാര്‍ക്ക് എത്തരത്തില്‍ സഹായകരമാകുന്നുവെന്നും തുടര്‍ന്ന് പരിശോധിക്കാം.

CMA USA ഒരുക്കുന്ന കരിയര്‍ സാധ്യതകള്‍

ഫിനാന്‍സ് & മാനേജ്മെന്‍റ് മേഖലയിലൊരു ഇന്‍റര്‍നാഷണല്‍ കരിയര്‍ സ്വപ്നം കാണുന്നവര്‍ക്കിടയില്‍ ഏറ്റവും പ്രചാരമുള്ള ക്വാളിഫിക്കേഷനായി മാറിയിരിക്കുകയാണ് CMA USA. 150 ലധികം രാജ്യങ്ങളില്‍ അംഗീകാരമുള്ള ഈ കോഴ്സ് ഓഫര്‍ ചെയ്യുന്നത് ഇന്‍സ്റ്റിട്യൂട്ട് ഓഫ് മാനേജ്മെന്‍റ് അക്കൗണ്ടന്‍റ്സ് (IMA) ആണ്. പരമാവധി ഒന്നുമുതല്‍ ഒന്നര വര്‍ഷം വരെ മാത്രം ദൈര്‍ഘ്യമുള്ള ഈ കോഴ്സ് പൂര്‍ത്തിയാക്കാന്‍ Financial Planning, Performance, and Analytics (Part 1), strategic Financial Management (Part 2) എന്നീ വിഷയങ്ങളടങ്ങിയ രണ്ടു പ്രധാന പേപ്പറുകള്‍ മാത്രം പാസ്സായാല്‍ മതി എന്നത് CMA USA കോഴ്സിന്‍റെ ഏറ്റവും വലിയൊരു സവിശേഷതയാണ്. പ്ലസ് ടു അടിസ്ഥാന യോഗ്യതയുള്ള ഏതൊരാള്‍ക്കും CMA USA പരീക്ഷ എഴുതാമെന്നതും CMA USA യോടൊപ്പം ഏതെങ്കിലുമൊരു വിഷയത്തില്‍ ബിരുദവും ഉള്ളവര്‍ക്ക് വളരെ വേഗത്തില്‍ത്തന്നെ അവരാഗ്രഹിക്കുന്ന പ്രൊഫഷണല്‍ കരിയറിലേക്കെത്താനാകുമെന്നതും ചെറുപ്പക്കാര്‍ക്കിടയില്‍ ഈ കോഴ്സിന്‍റെ സ്വീകാര്യത വര്‍ധിപ്പിച്ചിരിക്കുകയാണ്.

CMA USA പ്രധാനമായും ഊന്നല്‍ കൊടുക്കുന്ന Budgeting, Cost Management, Financial Statement Analysis, Risk Management തുടങ്ങിയ മേഖലകളില്‍ ആഴത്തിലുള്ള അറിവു നേടുന്നത് ലോകോത്തര കമ്പനികളിലെ ഫിനാന്‍ഷ്യല്‍ അനലിസ്റ്റ്, കോസ്റ്റ് അക്കൗണ്ടന്‍റ്, ഫിനാന്‍സ് മാനേജര്‍ തുടങ്ങിയ പ്രധാന സ്ഥാനങ്ങളിലേക്കെത്താന്‍ പഠിതാക്കളെ സഹായിക്കുന്നു. ഇത്തരത്തില്‍ 4  മുതല്‍ 9  ലക്ഷം വരെ തുടക്ക ശമ്പളത്തില്‍ ബിഗ് ഫോര്‍ ഉള്‍പ്പെടെയുള്ള ലോകത്തെ പ്രമുഖ എം.എന്‍.സികളിലും ഗ്ലോബല്‍ കോര്‍പ്പറേഷനുകളിലും കരിയര്‍ ആരംഭിക്കാന്‍ ചെറുപ്പക്കാര്‍ക്ക് വളരെ സഹായകരമാകുന്ന കോഴ്സാണ് CMA USA.

വര്‍ഷത്തില്‍ മൂന്നുതവണ CMA USA പരീക്ഷകള്‍ നടക്കുന്നുവെന്നതാണ് ഉദ്യോഗാര്‍ത്ഥികള്‍ക്കു മുന്നിലെ മറ്റൊരു വലിയ സാധ്യത. ജോലിയെയും വ്യക്തി ജീവിത്തതെയും അല്പംപോലും ബാധിക്കാത്തവിധത്തില്‍ ഏതു സമയത്തു പരീക്ഷയെഴുതണമെന്ന് ഇതിലൂടെ അവര്‍ക്കുതന്നെ നിശ്ചയിക്കാന്‍ സാധിക്കുന്നു. എപ്പോള്‍ പഠിക്കണമെന്നു തീരുമാനിക്കുന്നതുപോലെത്തന്നെ എപ്പോള്‍ പരീക്ഷയെഴുതണമെന്നു തീരുമാനിക്കാനും കഴിയുന്നത് ഉദ്യോഗാര്‍ത്ഥികള്‍ക്ക് CMA USA നേടാനുള്ള സാധ്യതകള്‍ പതിന്മടങ്ങ് വര്‍ധിപ്പിക്കുന്നു.

CMA USA സര്‍ട്ടിഫിക്കേഷന്‍ ലഭിക്കാന്‍ മാനേജ്മെന്‍റ് അക്കൗണ്ടിംഗ് അല്ലെങ്കില്‍ ഫിനാന്‍ഷ്യല്‍ മാനേജ്മെന്‍റ് മേഖലയില്‍ തുടര്‍ച്ചയായി രണ്ടു വര്‍ഷത്തെ വര്‍ക്ക് എക്സ്പീരിയന്‍സ് നിര്‍ബന്ധമാണ്. പരീക്ഷയ്ക്കു മുമ്പോ ശേഷമോ ഇത് നേടാവുന്നതാണ്. പരീക്ഷയ്ക്കു ശേഷമാണെങ്കില്‍ ഏഴു വര്‍ഷത്തിനുള്ളില്‍ വര്‍ക്ക് എക്സപീരിയന്‍സ് നേടിയാല്‍ മതിയാകും. മറ്റൊരു പ്രധാന കോഴ്സുകള്‍ക്കും ലഭ്യമല്ലാത്ത ഇത്തരം ഇളവുകള്‍ ഏറ്റവും സഹായകരമാകുന്നത് ജോലി ചെയ്തുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ CMA USA പരീക്ഷയെഴുതുന്നവര്‍ക്കു തന്നെയാണ്.

ഓണ്‍ലൈന്‍ CMA USA പഠനം സുഗമമാക്കാന്‍ ഇലാന്‍സ്

പ്രൊഫഷണല്‍ സ്കില്‍സിനോടൊപ്പംതന്നെ കരിയറിലും ഉയര്‍ച്ച കൊണ്ടുവരാന്‍ ജോലിക്കാരെ സഹായിക്കുന്നവയില്‍ ഏറ്റവും മുന്‍പന്തിയിലുള്ള കോഴ്സുതന്നെയാണ് CMA USA. കേവലം രണ്ടു പേപ്പറുകള്‍ ഒരു വര്‍ഷമെന്ന കുറഞ്ഞ കാലയളവുകൊണ്ട് നേടിയാല്‍ ജോലിമാറ്റം സാധ്യമാകുന്നുവെന്ന ഘടകംതന്നെയാണ് വര്‍ക്കിംങ് പ്രൊഫഷണല്‍സിനിടയില്‍ CMA USA - യെ പ്രിയപ്പെട്ടതാക്കുന്നത്. മിക്ക ഫിനാന്‍സ് അക്കൗണ്ടന്‍സി കോഴ്സുകളും പൊതുവെ കുറച്ചധികം കാലത്തേക്കുള്ള മുഴുവന്‍ സമയ ക്ലാസ്റൂം പഠനത്തിലധിഷ്ഠിതമാണ്. ഈ സാഹചര്യത്തില്‍ ജോലിക്കാരുടെ തൊഴിലിടത്തെയും വ്യക്തി ജീവിതത്തെയും ബുദ്ധിമുട്ടിലാക്കാതെ അവര്‍ക്ക് അവരുടെ ജീവിതശൈലിയോട് ചേര്‍ന്നു വീട്ടിലിരുന്നുതന്നെ പഠിക്കാവുന്ന രീതിയിലാണ് ഇലാന്‍സ് CMA USA കോഴ്സ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. രണ്ടു പേപ്പറുകള്‍ മാത്രം പഠിച്ചാല്‍ മതിയെന്നതിനാല്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പഠനത്തിനായി മാറ്റിവെക്കേണ്ടി വരുന്ന സമയവും താരതമ്യേന കുറവായിരിക്കുമെന്നതും ശ്രദ്ധേയമാണ്.

CMA USA ഓണ്‍ലൈനായി പഠിക്കുമ്പോള്‍ തത്സമയ ക്ലാസുകളെ മാത്രം ആശ്രയിക്കേണ്ടതില്ല എന്നത് ഇലാന്‍സ് ഉദ്യേഗാര്‍ത്ഥികള്‍ക്കായി ഒരുക്കുന്ന ഏറ്റവും വലിയ സൗകര്യം. ഇലാന്‍സ് വികസിപ്പിച്ച Gamified learning with AI powered learning app ആയ Elant App വഴി 24*7 സമയം പഠനമാണ് പഠിതാക്കള്‍ക്കു സാധ്യമായിട്ടുള്ളത്. എല്ലാ ലൈവ് ക്ലാസ്സുകളുടെയും റെക്കോര്‍ഡഡ് സെഷന്‍സും Elant App - ല്‍ ലഭ്യമാണെന്നതിനാല്‍ ജോലി ചെയ്യുന്നവര്‍ക്ക് ദിവസത്തിലെ സാധ്യമായ ഏതു സമയത്തും പഠനം നടത്താവുന്നതാണ്. അതോടൊപ്പംതന്നെ സംശയനിവാരണത്തിനും, പരീക്ഷാ പരിശീലനത്തിനും, മുന്‍ വര്‍ഷത്തെ ചോദ്യപേപ്പറുകള്‍ വിശകലനം ചെയ്തു പഠിക്കുന്നതിനുമെല്ലാമുള്ള സൗകര്യങ്ങള്‍ Elant App - ലുണ്ട്.

ക്ലാസ് മുറിയില്‍നിന്നു ലഭിക്കുന്നതിലുമേറെ അറിവുനേടി പ്രായോഗിക പരിശീലനം സ്വായത്തമാക്കാനുള്ള മികച്ച അവസരംകൂടെയാണ് CMA USA പഠനത്തിനോടൊപ്പം ഇലാന്‍സ് ഒരുക്കുന്നത്. ഇലാന്‍സിലെ പ്രത്യേക പ്രോഗ്രാമുകളായ പ്രൈം, പ്രൈം പ്ലസ് എന്നിവയിലൂടെയാണ് ഈ പരിശീലനം കൂടുതലായും നല്‍കിവരാറ്. അതിനായി സമയോചിതമായി വിവിധ പരിപാടികള്‍ ഇലാന്‍സ് ആവിഷ്കരിക്കാറുണ്ട്. ഈ പരിശീലനത്തിലൂടെ ഉദ്യോഗാര്‍ത്ഥികള്‍ കുറഞ്ഞ സമയംകൊണ്ട് ഇന്‍ഡസ്ട്രി റെഡിയാകുന്നു എന്നതിനാല്‍ അവര്‍ക്കു മുന്നിലെ പ്രൊഫഷണല്‍ ജോലി സാധ്യതകള്‍ പതിന്മടങ്ങ് വര്‍ധിക്കുന്നു. ഇത്തരത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ നേടാന്‍, അവരുടെ സമ്പൂര്‍ണ്ണമായ നൈപുണ്യ വികാസത്തിലൂന്നിയാണ് ഇലാന്‍സ് പഠനരീതികള്‍ ആവിഷ്കരിക്കുന്നത്.

കൊമേഴ്സ് വിദ്യാഭ്യാസരംഗത്തെ വിജയക്കുതിപ്പ് തുടരുന്ന ഇലാന്‍സ്

CMA USA, ACCA, CA എന്നീ പ്രൊഫഷണല്‍ കോഴ്സുകളില്‍ തുടര്‍ച്ചയായ വിജയം നേടിക്കൊണ്ട് കൊമേഴ്സ് രംഗത്ത് തിളക്കമാര്‍ന്ന നേട്ടം കൈവരിച്ചുകൊണ്ടിരിക്കുകയാണ് ഇലാന്‍സ്. CMA USA കോഴ്സ് സര്‍ട്ടിഫിക്കേഷന്‍ നല്കുന്ന IMA-യുടെ സിൽവർ അംഗീകാരവും ACCA-യുടെ മദർ ബോഡി നൽകിയ ഏറ്റവും ഉയർന്ന ബഹുമതിയായ പ്ലാറ്റിനം അപ്പ്രൂവലും, HOCK ഇന്‍റർനാഷണലിന്‍റെ അംഗീകൃത പങ്കാളിയെന്ന അംഗീകാരവും നേടിയ സ്ഥാപനമാണ് ഇലാന്‍സ്. ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ത്തന്നെ CMA USA പരീക്ഷകളില്‍ ടോപ് സ്കോര്‍ ഉള്‍പ്പെടെ നേടി ഇലാന്‍സിലെ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ഈ പ്രൊഫഷണല്‍ കോഴ്സില്‍ നേട്ടം കൈവരിക്കാനായി എന്നത് ഈ സ്ഥാപനത്തിലെ പരിശീലന മികവ് വ്യക്തമാക്കുന്നു. ഇലാന്‍സില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയതില്‍ 87% വിദ്യാര്‍ത്ഥികളും അക്കൗണ്ടിംങ് ലോകത്തെ ഭീമന്മാരായ ബിഗ് ഫോര്‍ കമ്പനികളിലുള്‍പ്പെടെ ഉയർന്ന ജോലി നേടി എന്നതും ഇലാന്‍സിന് അഭിമാനകരമായ നേട്ടമാണ്. ഈ കൂട്ടത്തില്‍ വര്‍ക്കിംങ് പ്രൊഫഷണലായിരിക്കെത്തന്നെ ഉയര്‍ന്ന ജോലിയിലേക്ക് അപ്ഗ്രേഡ് ചെയ്തവരും ധാരാളമാണ്.

ഗുണമേന്മയുള്ള വിദ്യാഭ്യാസമാണ് ഇലാന്‍സിന്‍റെ മുഖമുദ്ര. ഓഫ് ലൈന്‍ വിദ്യാഭ്യാസത്തിലും ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലും ഒരുപോലെ ശ്രദ്ധയൂന്നുന്ന ഇലാന്‍സ് ടെക്സ്റ്റ് ബുക്കുകള്‍ക്കപ്പുറത്തേക്ക് വളരുന്ന പ്രായോഗിക വിദ്യാഭ്യാസത്തിലാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. അതുകൊണ്ടുതന്നെ ഫിനാന്‍സ് മേഖലയിലേക്ക് ഏറ്റവും അനുയോജ്യരായ, ഇന്‍ഡസ്ട്രി റെഡിയായ പ്രൊഫഷണല്‍സിനെയാണ് ഇലാന്‍സ് കാലങ്ങളായി വാര്‍ത്തെടുക്കുന്നത്. ഇലാന്‍സിലെ ഓണ്‍ലൈന്‍ പരിശീലനത്തിലൂടെ പ്രൊഫഷണല്‍ സ്കില്‍സ് വര്‍ധിപ്പിച്ച് മികച്ച ജോലികള്‍ നേടാന്‍ മാത്രമല്ല, ലഭിച്ച ജോലികളില്‍ ഉയര്‍ച്ച നേടാനും ഉദ്യോഗാര്‍ത്ഥികള്‍ക്ക് സാധിക്കുന്നു എന്നത് ചെറുപ്പക്കാരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന ഘടകമാണ്.

ഇലാന്‍സിലെ CMA USA ഓൺലൈൻ കോഴ്സിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടൂ, ഫോൺ: 9895047070, വെബ് സൈറ്റ്: www.elancelearning.com | കൂടുതൽ അറിയാൻ സന്ദർശിക്കാം.

PREV
Read more Articles on
click me!

Recommended Stories

കോടികളുടെ അവിശ്വസനീയ വളർച്ച! ഒരു ലക്ഷം രൂപ 5.96 കോടിയായി വളർന്നത് 5 വർഷം കൊണ്ട്; വൻ നേട്ടം കൊയ്‌ത് ഈ ഓഹരി
228.06 കോടി രൂപയുടെ തട്ടിപ്പ് നടത്തിയോ? അനിൽ അംബാനിയുടെ മകൻ ജയ് അൻമോലിനെതിരെ കേസെടുത്ത് സിബിഐ