Electricity Charge : സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും; വർധന അനിവാര്യമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി

Published : Jan 31, 2022, 08:56 AM IST
Electricity Charge : സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും; വർധന അനിവാര്യമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി

Synopsis

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് പുതുക്കി നിശ്ചയിക്കുന്നത് സംബന്ധിച്ച് കെ എസ് ഇ ബി തയാറിക്കി താരിഫ് പെറ്റീഷൻ അം​ഗീകാരത്തിനായി ഇന്ന് റെ​ഗുലേറ്ററി കമ്മിഷന് സമർപ്പിക്കാനിരിക്കെയാണ് നിരക്ക് വർധന ഉണ്ടാകുമെന്ന സൂചന മന്ത്രി നൽകുന്നത്

പാലക്കാട് : വൈദ്യുതി നിരക്ക് വർധന(electricity charge hike) ആവശ്യമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി(minister k krishnankutty). നിരക്ക് ചെറിയ തോതിലെങ്കിലും വർധിപ്പിക്കാതെ മുന്നോട്ട് പോവാനാകില്ല. ജീവനക്കാർക്ക് ശമ്പളമുൾപ്പടെ നൽകേണ്ടതുണ്ട്. കെ എസ് ഇ ബിയുടെ നിലനിൽപ്പ് കൂടി നോക്കണം. നിരക്ക് വർധനയിൽ അന്തിമ തീരുമാനം മുഖ്യമന്ത്രി വന്നതിന് ശേഷമായിരിക്കുമെന്നും വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. 

കൂടുതൽ ജലവൈദ്യുത പദ്ധതികൾ നടപ്പാക്കാനാണ് സർക്കാർ ലക്ഷ്യം. 5 പദ്ധതികൽ ഇക്കൊല്ലം ഉണ്ടാകും. എന്നാൽ അതിരപ്പിള്ളി പോലുള്ള വിവാദ പദ്ധതികൾ താൽക്കാലമില്ലെന്നും മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. 

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് പുതുക്കി നിശ്ചയിക്കുന്നത് സംബന്ധിച്ച് കെ എസ് ഇ ബി തയാറിക്കി താരിഫ് പെറ്റീഷൻ അം​ഗീകാരത്തിനായി ഇന്ന് റെ​ഗുലേറ്ററി കമ്മിഷന് സമർപ്പിക്കാനിരിക്കെയാണ് നിരക്ക് വർധന ഉണ്ടാകുമെന്ന സൂചന മന്ത്രി നൽകുന്നത്. 

വൈദ്യുതി നിരക്ക് അടുത്ത ഒരു വർഷത്തേക്ക് യൂണിറ്റിന് പരമാവധി ഒരു രൂപയുടെ വർധനയാണ് കെ എസ് ഇ ബി ഉദ്ദേശിക്കുന്നത്. അഞ്ചുവർഷത്തേക്ക് പരമാവധി ഒന്നര രൂപയുടെ വർധനയും പ്രതീക്ഷിക്കുന്നുണ്ട്. 

PREV
click me!

Recommended Stories

ചൈനക്കാർക്ക് വേണ്ടി വരുന്നത് 16 ദിവസം, ഇന്ത്യക്കാർക്ക് കാത്തിരിക്കേണ്ടത് ഒരു മാസത്തോളം! ന്യൂസിലാന്‍ഡ് വിസക്ക് ബുദ്ധിമുട്ടി വിദ്യാര്‍ത്ഥികള്‍
സ്വർണത്തിന്റെ ഇറക്കുമതി തീരുവ 6 ൽ നിന്ന് 15 ആക്കിയ കേന്ദ്രനടപടി: മുന്നറിയിപ്പുമായി വിദഗ്ദർ, 'രാജ്യത്ത് സ്വര്‍ണ്ണ കള്ളക്കടത്ത് വര്‍ധിക്കാന്‍ ഇടയാക്കും'