ഓർഡർ ചെയ്യാത്ത ക്യാഷ് ഓൺ ഡെലിവറി പാർസലുകൾ ക്യാൻസൽ ചെയ്യാൻ ഒടിപി ചോദിച്ചുള്ള പുതിയ സൈബർ തട്ടിപ്പുകൾ വ്യാപകമാകുന്നു. ഭയവും സമ്മർദ്ദവും മുതലെടുത്ത് ഉന്നത വിദ്യാഭ്യാസം നേടിയവരെപ്പോലും തട്ടിപ്പുകാർ വലയിലാക്കുന്നുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ ഒടിപി പങ്കുവെക്കാതിരിക്കാനും സംശയം തോന്നിയാൽ 1930 എന്ന നമ്പറിൽ വിളിക്കാനും പ്രത്യേകം ശ്രദ്ധിക്കുക.
ഇന്ത്യയില്‍ സൈബര്‍ തട്ടിപ്പുകള്‍ ദിനംപ്രതി വര്‍ദ്ധിച്ചുവരികയാണ്. വ്യാജ മെസ്സേജുകളും കോളുകളും തിരിച്ചറിയാന്‍ ആര്‍ക്കും കഴിയാത്ത അവസ്ഥയാണ്. ഭയവും സമ്മര്‍ദ്ദവും ഉപയോഗിച്ച് വളരെ സമര്‍ത്ഥമായാണ് തട്ടിപ്പുകാര്‍ ആളുകളെ വലയിലാക്കുന്നത്. ഇത്തരക്കാരുടെ പുതിയ രീതി ഏറെ ചർച്ചകൾക്ക് വഴിവക്കുന്നുണ്ട്.
ഓര്‍ഡര്‍ ചെയ്യാത്ത ഒരു ക്യാഷ് ഓണ്‍ ഡെലിവറി- ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്യാന്‍ ഒടിപി പറയണം എന്ന് ആവശ്യപ്പെട്ട് വരുന്നതാണ് പുതിയ തന്ത്രം. ഉല്‍പ്പന്നം ഓര്‍ഡര്‍ ചെയ്തില്ലെന്ന് പറയുമ്പോഴാണ് ക്യാന്‍സലേഷന്‍ ഒടിപി വേണമെന്ന് പറയുന്നത്. ശല്യം ഒഴിവാക്കാന്‍ ഒടിപി പറഞ്ഞുകൊടുത്ത് ഡെലിവറി ഏജന്റിനെ മടക്കി അയക്കുമ്പോഴാണ് ബാങ്ക് അക്കൗണ്ടുകള്‍ കാലിയാക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിക്കുന്ന പുതിയ തന്ത്രമാണിതെന്ന് മനസിലാകുന്നത്.
ബാങ്ക് അക്കൗണ്ട് പാസ്വേര്‍ഡുകളും യുപിഐ പിന്‍ നമ്പറുകളും മാറ്റിയില്ലെങ്കില്‍ പണം മുഴുവന്‍ നഷ്ടമാകും. ഐഐടി മദ്രാസിലെ ഗവേഷകര്‍ നടത്തിയ പുതിയ പഠനമനുസരിച്ച്, സാങ്കേതികവിദ്യ നന്നായി അറിയാവുന്നവരും ഉന്നത വിദ്യാഭ്യാസം നേടിയവരും സാമ്പത്തിക സൈബര്‍ തട്ടിപ്പുകള്‍ക്ക് ഇരയാകുന്നുണ്ട്. ഭയം, സമ്മര്‍ദ്ദം, തീരുമാനങ്ങളെടുക്കാനുള്ള വെപ്രാളം തുടങ്ങിയവ മുതലെടുത്താണ് തട്ടിപ്പുകാര്‍ ഇവരെ വലയിലാക്കുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ ശരിയായ രീതിയില്‍ ചിന്തിക്കാനുള്ള നമ്മുടെ കഴിവ് വരെ നഷ്ടപ്പെടുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകള്‍ ഈ പ്രശ്‌നത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നു. 2021 നും 2025 നും ഇടയില്‍ നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലില്‍ 65.89 ലക്ഷത്തിലധികം സാമ്പത്തിക തട്ടിപ്പ് പരാതികളാണ് ലഭിച്ചത്. ഇതിലൂടെ ഇന്ത്യക്കാര്‍ക്ക് നഷ്ടപ്പെട്ടത് 55,050 കോടിയിലധികം രൂപയാണ്! 2021-ല്‍ 2.62 ലക്ഷം പരാതികളിലായി 551 കോടി രൂപ നഷ്ടപ്പെട്ട സ്ഥാനത്ത്, 2025-ല്‍ പരാതികളുടെ എണ്ണം 24.02 ലക്ഷമായും നഷ്ടപ്പെട്ട തുക 22,495 കോടി രൂപയായും കുത്തനെ ഉയര്‍ന്നു.
ഇനി ഇവരുടെ പ്രധാന തട്ടിപ്പ് രീതികള്‍ ഏതൊക്കെയാണെന്ന് നോക്കാം. ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകള്‍, കൊറിയര്‍ അല്ലെങ്കില്‍ പാര്‍സല്‍ തട്ടിപ്പുകള്‍, യുപിഐ കളക്ട് റിക്വസ്റ്റ് തട്ടിപ്പുകള്‍, കെവൈസി അപ്ഡേറ്റ് തട്ടിപ്പുകള്‍, ഇന്‍വെസ്റ്റ്മെന്റ്/സ്റ്റോക്ക് ട്രേഡിങ് തട്ടിപ്പുകള്‍ എന്നിവയാണ് അവ.
നമുക്കെന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കാമെന്ന് നോക്കാം. ബാങ്ക് വിവരങ്ങളും പാസ്വേര്‍ഡുകളും അതീവ രഹസ്യമായി സൂക്ഷിക്കുക. സുരക്ഷിതമല്ലാത്തതും അപരിചിതവുമായ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാതിരിക്കുക. സംശയാസ്പദമായ എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ ദേശീയ ഹെല്‍പ്പ് ലൈന്‍ നമ്പറായ 1930-ല്‍ വിളിക്കുകയോ നാഷണല്‍ സൈബര്‍ ക്രൈം പോര്‍ട്ടലില്‍ റിപ്പോര്‍ട്ട് ചെയ്യുകയോ വേണം.
ഇനി ഇതിന് ചില മുൻകരുതലുകൾ എടുക്കാം. എല്ലാ അക്കൗണ്ടുകള്‍ക്കും മള്‍ട്ടി-ഫാക്ടര്‍ ഓതന്റിക്കേഷന്‍ ഉപയോഗിക്കുക. ഒടിപി ആരുമായും പങ്കുവെക്കാതിരിക്കുക.തട്ടിപ്പിനിരയായാല്‍ മെസ്സേജുകളുടെയും ട്രാന്‍സാക്ഷന്‍ രസീതുകളുടെയും തട്ടിപ്പുകാരുടെ നമ്പറുകളുടെയും സ്‌ക്രീന്‍ഷോട്ടുകള്‍ സൂക്ഷിക്കുക. അധികാരികളെ അറിയിക്കുന്നതുവരെ രേഖകളൊന്നുംം നശിപ്പിക്കരുത്. അക്കൗണ്ട് പാസ്വേര്‍ഡുകള്‍ ഉടന്‍ മാറ്റുകയും ചെയ്യുക.
ഇപ്പോൾ നടക്കുന്നന പാര്‍സല്‍ തട്ടിപ്പില്‍ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കാമെന്ന് നോക്കാം. ഓര്‍ഡര്‍ ചെയ്യാത്ത സാധനങ്ങള്‍ക്ക് ആരെങ്കിലും ഡെലിവറി ക്യാന്‍സലേഷന്‍ ഒടിപി ചോദിച്ചാല്‍ ഒരു കാരണവശാലും നല്‍കരുത്. സാധനം വേണ്ടെന്നും ഉറപ്പിച്ച് പറയുക. വ്യാജ ക്യാഷ് ഓണ്‍ ഡെലിവറി പാര്‍സലുകള്‍ നല്‍കി അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തുന്ന രീതിയാണിത്. തട്ടിപ്പുകാര്‍ എപ്പോഴും സംശയം തോന്നുന്ന രീതിയിലാകില്ല നിങ്ങളെ സമീപിക്കുക. വളരെ വിശ്വസനീയവും എന്നാല്‍ അടിയന്തരമായി ചെയ്യേണ്ടതുമായ കാര്യങ്ങളാണെന്ന വ്യാജേനയാകും അവരുടെ ഇടപെടലുകള്‍. അതിനാല്‍ ഒരു ഒടിപി നല്‍കുന്നതിനോ ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതിനോ പണം അയക്കുന്നതിനോ മുന്‍പ് ഒരു നിമിഷം നിര്‍ത്തി കൃത്യമായി പരിശോധിക്കാന്‍ മറക്കാതിരിക്കുക.


