അബദ്ധം പിണഞ്ഞ് ഇലോൺ മസ്‌ക് ; ചില ജീവനക്കാരോട് മാത്രം മടങ്ങിവരാൻ ആവശ്യപ്പെട്ടു

Published : Nov 07, 2022, 11:16 AM ISTUpdated : Nov 07, 2022, 11:40 AM IST
അബദ്ധം  പിണഞ്ഞ് ഇലോൺ മസ്‌ക് ; ചില ജീവനക്കാരോട് മാത്രം മടങ്ങിവരാൻ ആവശ്യപ്പെട്ടു

Synopsis

അബദ്ധം പിണഞ്ഞത് മനസിലാക്കി ഇലോൺ മസ്‌ക്.  കൂട്ട പിരിച്ചുവിടലിലൂടെ ട്വിറ്ററിന്റെ പകുതി തൊഴിലാളികളെ മസ്‌ക് പുറത്താക്കി. എന്നാൽ ഇപ്പോൾ ചില ജീവനക്കാരോട് തിരിച്ചുവരാൻ ആവശ്യപ്പെട്ടിരിക്കുകയാണ്.   

സാൻഫ്രാൻസിസ്കോ: വലിയ അബദ്ധം ചെയ്ത് ട്വിറ്റർ മുതലാളി ഇലോൺ മസ്‌ക്. മൈക്രോബ്ലോഗിങ് പ്ലാറ്റ്‌ഫോമായ ട്വിറ്ററിനെ ഏറ്റെടുത്ത ശേഷം ആദ്യ നടപടിയായി മസ്‌ക് പകുതിയോളം വരുന്ന ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. എന്നാൽ ഇപ്പോൾ ചില ജീവനക്കരോട് മാത്രം മടങ്ങി വരൻ ആവശ്യപ്പെട്ടിരിക്കുകയാണ് മസ്‌ക്. കൂട്ട പിരിച്ചുവിടൽ നടത്തിയപ്പോൾ അബദ്ധത്തിൽ ഉൾപ്പെട്ടതാണ് അവരുടെ പേരുകൾ. എന്നാൽ യഥാർത്ഥത്തിൽ അവരെ കമ്പനിക്ക് ആവശ്യമുണ്ടെന്നും മടങ്ങി വരാനും മസ്‌ക് നിർദേശിച്ചു.

ALSO READ: കുതിച്ചുചാട്ടത്തിൽ അടിതെറ്റി, സ്വർണവില താഴേക്ക്; മാറ്റമില്ലാതെ വെള്ളിയുടെ വില

44 ബില്യൺ ഡോളറിനാണ് ശതകോടീശ്വരൻ ഇലോൺ മസ്‌ക് ട്വിറ്ററിനെ ഏറ്റെടുത്തത്. എന്നാൽ ചെലവ് ചുരുക്കലിന്റെ ഭാഗമായി പകുതിയിലധികം വരുന്ന ജീവനക്കാരെ മസ്‌ക് പിരിച്ചു വിട്ടു. ഒപ്പം ട്വിറ്ററിന്റെ വെരിഫൈഡ് അക്കൗണ്ടുകൾക്ക് ബ്ലൂ ടിക്ക് ബാഡ്ജ് നല്കണമെങ്കിൽ ഇനി മുതൽ പണം നല്കണമെന്നും മസ്‌ക് പറഞ്ഞിരുന്നു. വരുമാനത്തിന്റെ ഭൂരിഭാഗവും സബ്‌സ്‌ക്രിപ്‌ഷനിലൂടെ നേടാനാണ് മസ്‌ക് ലക്ഷ്യം വെക്കുന്നത്. പ്രതിമാസം 8 ഡോളറാണ് ബ്ലൂ ടിക്കിനായി ഈടാക്കുക. പണം നല്കാത്തവരുടെ അക്കൗണ്ടിൽ നിന്നും ഉടനെ ബ്ലൂ ടിക്ക് അപ്രത്യക്ഷമായേക്കും.

ജീവനക്കാരിൽ ചലരെ മാത്രമാണ് മസ്‌ക് തിരിച്ചു വിളിച്ചിരിക്കുന്നത്. പ്രതിമാസം ജീവനക്കാരുടെ ശമ്പനാളത്തിനായി തന്നെ വലിയൊരു തുക ചെലവാകുന്നുണ്ടെന്നും ഇത് കുറയ്ക്കാനാണ് വെട്ടിച്ചുരുക്കൽ എന്നും മസ്‌ക് വ്യക്തമാക്കിയിരുന്നു.  എന്നാൽ മാസ്കിന്റെ നടപടി അടിസ്ഥാനമില്ലാത്തതാണെന്നും ഇത്ര വേഗത്തിൽ കൂട്ട പിടിച്ചുവിടൽ നടത്തിയത് വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ഈ ആരോപണങ്ങൾ ഉറപ്പിക്കാൻ പോന്ന നടപടിയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. പകുതിയോളം ജീവനക്കാരെ യാതൊരു ശ്രദ്ധയും ഇല്ലാതെയാണ് മസ്‌ക് പിരിച്ചു വിട്ടിരിക്കുന്നത് എന്നാണ് ആരോപണം. ഒരു ഡസനോളം ജീവനക്കാരെ മസ്‌ക് തിരിച്ചു വിളിച്ചിട്ടുണ്ട് . 
 

PREV
Read more Articles on
click me!

Recommended Stories

മൂന്ന് ലക്ഷം കോടിയിലേറെ ഇന്ത്യയിൽ നിക്ഷേപിക്കും, വമ്പൻ പ്രഖ്യാപനവുമായി ആമസോൺ
കോടികളുടെ അവിശ്വസനീയ വളർച്ച! ഒരു ലക്ഷം രൂപ 5.96 കോടിയായി വളർന്നത് 5 വർഷം കൊണ്ട്; വൻ നേട്ടം കൊയ്‌ത് ഈ ഓഹരി