'ഇത് അപകടകരം', ട്രംപിന്റെ ബില്ലിനെതിരെ ഇലോണ്‍ മസ്‌കിന്റെ വിമർശനം,

Published : Jun 04, 2025, 11:01 PM IST
'ഇത് അപകടകരം', ട്രംപിന്റെ ബില്ലിനെതിരെ ഇലോണ്‍ മസ്‌കിന്റെ വിമർശനം,

Synopsis

ട്രംപിന്റെ ബില്ലിനെതിരെ മസ്‌കിന്റെ വിമർശനം

വാഷിം​ഗ്ടൺ: അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ 'വണ്‍ ബിഗ്, ബ്യൂട്ടിഫുള്‍ ബില്ലി'നെ വിമർശിച്ച് ഇലോൺ മസ്‌ക്. വളരെ അപകടകരമായ ധനനയമാണിതെന്ന് മസ്ക് പറഞ്ഞു. ഇത് നടപ്പിലാക്കിയാൽ പലിശ അടയ്ക്കാൻ മാത്രമേ പണം ഉണ്ടാകൂ, മറ്റൊന്നിനും പണമുണ്ടാകില്ല എന്ന് മസ്‌ക് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ പോസ്റ്റ് ചെയ്തു. 

ഡോജ്  മേധാവി നടത്തിയ കടുത്ത വിമർശനത്തിന് പിന്നാലെയാണ് മസ്‌കിന്റെ പ്രതികരണം. എബിസി റിപ്പോർട്ട് പ്രകാരം ഇലക്ട്രിക് വാഹന നികുതി ആനുകൂല്യങ്ങൾ പിൻവലിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നിർദ്ദേശത്തെ ടെസ്‌ല, സ്‌പേസ് എക്‌സ് സിഇഒ മസ്‌ക് എതിർത്തിട്ടുണ്ട്. കാരണം, ടെസ്‌ലയെ പ്രതികൂലമായി ബാധിക്കുന്ന നീക്കമാണിത്.

ഇതുകൂടാതെ, നാസയുടെ തലവനാകാനുള്ള ജാരെഡ് ഐസക്മാന്റെ നാമനിർദ്ദേശം പിൻവലിച്ചതും മസ്‌കും ട്രംപും തമ്മിലുള്ള മറ്റൊരു തർക്കവിഷയമാണ്. മസ്‌കിന്റെ സഖ്യകക്ഷിയും സ്വകാര്യ ബഹിരാകാശ യാത്ര നിക്ഷേപകനുമായ ഐസക്മാൻ ഏജൻസിയെ സ്‌പേസ് എക്‌സിനോട് കൂടുതൽ അടുപ്പിക്കുമെന്ന് മസ്ക് പ്രതീക്ഷിച്ചിരുന്നു. ഐസക്മാനെ നീക്കം ചെയ്തത് മസ്‌കിനെ നിരാശനാക്കി എന്നുതന്നെ കരുതാം. ഏപ്രിലിൽ, മസ്‌ക് ട്രംപിന്റെ വ്യാപാര ഉപദേഷ്ടാവായ പീറ്റർ നവാരോയെ “മണ്ടൻ” എന്ന് വിശേഷിപ്പിച്ചിരുന്നു. 
 

PREV
Read more Articles on
click me!

Recommended Stories

Gold Rate Today: വീഴ്ചയക്ക് ശേഷം ഉയർന്ന് സ്വർണവില; പവന് ഇന്ന് എത്ര നൽകണം?
ടാറ്റയെ നയിച്ച പെൺകരുത്ത്; ടാറ്റ ട്രസ്റ്റ് ചെയർമാൻ്റെ അമ്മ സൈമൺ ടാറ്റ അന്തരിച്ചു