Elon Musk : എലോൺ മസ്ക് ധർമ്മസങ്കടത്തിൽ; ലോകത്തെ ഒന്നാം നമ്പർ ധനികൻ രാജിക്ക് ഒരുങ്ങുന്നു

Published : Dec 10, 2021, 02:22 PM ISTUpdated : Dec 10, 2021, 02:26 PM IST
Elon Musk : എലോൺ മസ്ക് ധർമ്മസങ്കടത്തിൽ; ലോകത്തെ ഒന്നാം നമ്പർ ധനികൻ രാജിക്ക് ഒരുങ്ങുന്നു

Synopsis

ട്വിറ്ററിൽ സജീവമായ ഒരാളെന്ന നിലയിൽ എലോൺ മസ്കിത് കാര്യമായാണോ കളിയായാണോ പറഞ്ഞതെന്ന് ഇപ്പോഴും ബിസിനസ് ലോകത്തിന് വ്യക്തമായിട്ടില്ല

ജോലി മതിയാക്കാൻ ആഗ്രഹിക്കുന്നതായി എലോൺ മസ്കിന്റെ ട്വീറ്റ്. ലോകത്തെയാകെ അമ്പരപ്പിച്ചിരിക്കുകയാണ് ഈ കുറിപ്പ്. ഇനി ഒരു ഇൻഫ്ലുവൻസർ മാത്രമായിരിക്കാനാണ് താത്പര്യം എന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ടെസ്ല കമ്പനിയുടെ സിഇഒയാണ് ഇദ്ദേഹം. ട്വിറ്ററിലാണ് അദ്ദേഹം തന്റെ താത്പര്യം അറിയിച്ചത്. 

ട്വിറ്ററിൽ സജീവമായ ഒരാളെന്ന നിലയിൽ എലോൺ മസ്കിത് കാര്യമായാണോ കളിയായാണോ പറഞ്ഞതെന്ന് ഇപ്പോഴും ബിസിനസ് ലോകത്തിന് വ്യക്തമായിട്ടില്ല. ടെസ്ലയ്ക്ക് പുറമെ സ്പേസ് എക്സ് എന്ന റോക്കറ്റ് കമ്പനിയുടെ സ്ഥാപകനും സിഇഒയുമാണ് ഇദ്ദേഹം. 

നേരത്തെ തന്റെ തിരക്കേറിയ ഔദ്യോഗിക ജീവിതത്തെ കുറിച്ച് ഇദ്ദേഹം പറഞ്ഞിരുന്നു. രാവു പകലും നീളുന്ന തിരക്കേറിയ ഔദ്യോഗിക ജീവിതത്തിനിടയിൽ ഒരൽപ്പ സമയം വെറുതെയിരിക്കാനായെങ്കിൽ നന്നായിരുന്നേനെ എന്നായിരുന്നു അന്നത്തെ വാക്കുകൾ.

കഴിഞ്ഞ മാസം ടെസ്ലയിലെ തന്റെ 10 ശതമാനം ഓഹരികൾ വിൽക്കണോയെന്ന് അദ്ദേഹം ട്വിറ്ററിൽ ചോദിച്ചിരുന്നു. ഇതിന് നിരവധിയാളുകൾ വേണമെന്ന് മറുപടി കുറിച്ചിരുന്നു. പിന്നാലെ 12 ബില്യൺ ഡോളർ മൂല്യം വരുന്ന ഓഹരികൾ ഇദ്ദേഹം വിൽക്കുകയും ചെയ്തിരുന്നു.

PREV
Read more Articles on
click me!

Recommended Stories

എഐ തരംഗമാകുമ്പോള്‍ ഈ കാര്യം തന്റെ ഉറക്കം കെടുത്തുന്നുവെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ
വ്ലോ​ഗിലൂടെ സമ്പാദിക്കുന്നത് എത്ര? ഖാലിദ് അൽ അമേരിയുടെ ആസ്തിയുടെ കണക്കുകൾ