ഇലോൺ മസ്‌ക് വീണു; ഇനി ലോകത്തിലെ ഏറ്റവും സമ്പന്നൻ ബെർണാഡ് അർനോൾട്ട്

Published : Dec 14, 2022, 02:42 PM ISTUpdated : Dec 14, 2022, 02:50 PM IST
ഇലോൺ മസ്‌ക് വീണു; ഇനി ലോകത്തിലെ ഏറ്റവും സമ്പന്നൻ ബെർണാഡ് അർനോൾട്ട്

Synopsis

ഇലോൺ മസ്‌ക് ഇനി ലോകത്തിലെ ഏറ്റവും സമ്പന്നനല്ല. പിന്തള്ളിയത് ബെർണാഡ് അർനോൾട്ട്. മൂന്നാം സ്ഥാനം വിട്ടുകൊടുക്കാതെ ഗൗതം അദാനി. ലോക സമ്പന്നരുടെ ആസ്തി അറിയാം   

ലോകത്തിലെ ഏറ്റവും വലിയ സമ്പന്നൻ എന്ന സ്ഥാനം ട്വിറ്റർ ഉടമയായ ഇലോൺ മാസ്കിന് നഷ്ടമായി.  ലൂയി വിറ്റൺ മേധാവി ബെർണാഡ് അർനോൾട്ടാണ് ടെസ്ല സിഇഒയെ മറികടന്നത്. ഫോർബ്‌സിന്റെയും ബ്ലൂംബെർഗിന്റെയും പട്ടിക പ്രകാരം, ഇലോൺ മസ്‌ക് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.  2021 സെപ്‌റ്റംബർ മുതൽ ലോക സമ്പന്നൻ എന്ന പദവി മസ്കിനു സ്വന്തമായിരുന്നു.

ബ്ലൂംബെർഗ് ശതകോടീശ്വരൻമാരുടെ പട്ടിക പ്രകാരം, ഇലോൺ  മസ്‌കിന്റെ മൊത്തം ആസ്തി 164 ബില്യൺ ഡോളറാണ് അതായത് 13.55 ലക്ഷം കോടി രൂപ, പട്ടിക പ്രകാരം അർനോൾട്ടിന്റെ ആസ്തി 171 ബില്യൺ ഡോളറായി. അതായത് 14.12 ലക്ഷം കോടി രൂപ. ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ വ്യവസായി ഗൗതം അദാനി 125 ബില്യൺ ഡോളർ അഥവാ 10.32 ലക്ഷം കോടി രൂപയുമായി മൂന്നാം സ്ഥാനത്താണ്.

ചൊവ്വാഴ്ച ടെസ്‌ലയുടെ ഓഹരികൾ ഇടിഞ്ഞതാണ് മസ്‌കിന്റെ രണ്ടാം സ്ഥാനത്തേക്ക് എത്താനുള്ള കാരണം. ന്യൂയോർക്കിൽ മാസ്കിന്റെ ഓഹരികൾ 6.5 ശതമാനം ഇടിഞ്ഞ് 156.91 ഡോളറിലെത്തി, ഓഹരിയുടെ വിപണി മൂല്യം 500 ബില്യൺ ഡോളറിൽ താഴെയായി, 

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്ററിൽ മസ്‌ക് വൻതോതിൽ നിക്ഷേപം നടത്തിയിട്ടുണ്ട്, ഇതിനായി അദ്ദേഹം 44 ബില്യൺ ഡോളറാണ് നൽകിയത്. മൈക്രോബ്ലോഗിംഗ് ഭീമനായ ട്വിറ്റർ മസ്കിന് കീഴിൽ പൂർണ്ണമായ നവീകരണത്തിന് വിധേയമായി, പണമടച്ചുള്ള ട്വിറ്റർ ബ്ലൂ സബ്‌സ്‌ക്രിപ്‌ഷൻ സേവനം ഉൾപ്പെടെയുള്ള പുതിയ സവിശേഷതകൾ മസ്‌ക് അവതരിപ്പിച്ചു. 

റോയിറ്റേഴ്‌സ്‌സസ് ചെയ്‌ത ഇൻസൈഡർ ഇന്റലിജൻസിന്റെ റിപ്പോർട്ട് അനുസരിച്ച്, മസ്‌ക് വരുത്തിയ മാറ്റങ്ങളും കാരണം ട്വിറ്റര് ഉപഭോക്താക്കളിൽ കുറവ് വന്നേക്കാം. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിന് മറ്റേതൊരു രാജ്യത്തേക്കാളും യുഎസിൽ കൂടുതൽ ഉപയോക്താക്കൾ നഷ്‌ടപ്പെടുമെന്ന് റിപ്പോർട്ട് പറയുന്നു, പ്രതിമാസ ഉപയോക്താക്കൾ 2024 ൽ 50.5 ദശലക്ഷമായി, ഇത് 2014 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയാണ്.

PREV
Read more Articles on
click me!

Recommended Stories

ഡോളറിന് മുന്നിൽ കൂപ്പുകുത്തി ഇന്ത്യൻ രൂപ, റെക്കോർഡ് ഇടിവിൽ; ഇന്ന് മാത്രം ഇടിഞ്ഞത് 31 പൈസ, വിനിമയ നിരക്ക് 91 രൂപ 5 പൈസ
ഡോളറിന് മുന്നിൽ മുട്ടുമടക്കി ഇന്ത്യൻ രൂപ; മൂല്യം ഇടിയാൻ പ്രധാന കാരണം എന്താണ്