വിദേശികൾ വീട് വാങ്ങാൻ വരേണ്ട. വിലക്കേർപ്പെടുത്തി ഈ രാജ്യം; കാരണം ഇതോ...

Published : Feb 17, 2025, 04:36 PM IST
വിദേശികൾ വീട് വാങ്ങാൻ വരേണ്ട. വിലക്കേർപ്പെടുത്തി ഈ രാജ്യം; കാരണം ഇതോ...

Synopsis

കുടിയേറ്റക്കാര്‍ ധാരാളമായി എത്തുന്നത് കാരണം വീടുകളുടെ ദൗര്‍ലഭ്യം ഓസ്ട്രേലിയയില്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.

ലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ കുടിയേറ്റത്തിനായി ഏറ്റവും കൂടുതല്‍ പരിഗണിക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഓസ്ട്രേലിയ. ഇവര്‍ക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ് ഓസ്ട്രേലിയന്‍ സര്‍ക്കാറിന്‍റെ പുതിയ തീരുമാനം. കുടിയേറ്റക്കാര്‍ക്ക് സ്വന്തമായി വീട് വാങ്ങുന്നതിന് താല്‍ക്കാലികമായി നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍. രാജ്യത്ത് താമസിക്കാനുള്ള വീടുകള്‍ ആവശ്യത്തിന് ലഭിക്കാതായതോടെയാണ് പുതിയ തീരുമാനമായി ഓസ്ട്രേലിയയുടെ ഭവന വകുപ്പ് രംഗത്തെത്തിയിരിക്കുന്നത്. വരുന്ന ഏപ്രില്‍ ഒന്നാം തീയതി മുതല്‍ 2027 മാര്‍ച്ച് 31 വരെയാണ് വിദേശ കുടിയേറ്റക്കാര്‍ സ്വന്തമായി വീടുകള്‍ വാങ്ങുന്നതിന് സര്‍ക്കാര്‍ താല്‍ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിരോധന കാലയളവ് നീട്ടണമോ എന്നുള്ള കാര്യം പിന്നീട് സര്‍ക്കാര്‍ അവലോകനം ചെയ്യും. കുടിയേറ്റക്കാര്‍ ധാരാളമായി എത്തുന്നത് കാരണം വീടുകളുടെ ദൗര്‍ലഭ്യം ഓസ്ട്രേലിയയില്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.

ഒരു വീടുപണിയുക, അല്ലെങ്കില്‍ പണിത വീട് വാങ്ങുക എന്നത് ഓസ്ട്രേലിയയെ സംബന്ധിച്ചിടത്തോളം ലോകത്ത് തന്നെ ഏറ്റവും ചെലവേറിയതാണ്. സ്വന്തമായി വീട് വാങ്ങുക എന്നുള്ളത് പലര്‍ക്കും താങ്ങാനാകാത്ത സാഹചര്യവുണ്ട്. കുത്തനെ ഉയരുന്ന ജീവിതചലവും അതിനൊപ്പം ഭവന വില ഉയരുന്നതും കാരണം യുവ വോട്ടര്‍മാര്‍ ഭരണകക്ഷിക്ക് എതിരാകുന്നത് തടയാനാണ് പുതിയ ഉത്തരവ്.  ഓസ്ട്രേലിയയുടെ തലസ്ഥാനമായ സിഡ്നിയില്‍ മാത്രം വീടുകളുടെ വില കഴിഞ്ഞ 10 വര്‍ഷത്തിനിടെ 70% ആണ് വര്‍ദ്ധിച്ചത്. ഓസ്ട്രേലിയയില്‍ അത്യാവശ്യം സൗകര്യങ്ങളുള്ള ഒരു വീട് വാങ്ങുന്നതിന് ശരാശരി 6 കോടി രൂപയിലേറെ മുടക്കണം. ഇതിന് പുറമേ ഇപ്പോള്‍ വീടുകളുടെ വാടകയും വര്‍ദ്ധിച്ചുവരികയാണ്.

2023 ജൂണ്‍ 30ന് അവസാനിച്ച 12 മാസത്തിനുള്ളില്‍ വിദേശ നിക്ഷേപകര്‍ ഒഴിഞ്ഞുകിടക്കുന്ന ഭൂമി, വാസസ്ഥലങ്ങള്‍ എന്നിവ ഉള്‍പ്പെടെ 27000 കോടിയുടെ റിയല്‍ എസ്റ്റേറ്റ് സൗകര്യങ്ങളാണ് സ്വന്തമാക്കിയത്. വിദേശത്തുനിന്നുള്ള കുടിയേറ്റക്കാര്‍ ഓസ്ട്രേലിയയില്‍ സ്വന്തമായി റിയല്‍ എസ്റ്റേറ്റ് ആസ്തികള്‍ വാങ്ങി കൂട്ടുകയും ഓസ്ട്രേലിയക്കാര്‍ക്ക് സ്വന്തമായി വീട് വയ്ക്കാന്‍ പോലും സൗകര്യമില്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇത്തരത്തിലുള്ള ഒരു  തീരുമാനം എടുത്തിരിക്കുന്നത്

PREV
Read more Articles on
click me!

Recommended Stories

ഡോളറിന് മുന്നിൽ മുട്ടുമടക്കി ഇന്ത്യൻ രൂപ; മൂല്യം ഇടിയാൻ പ്രധാന കാരണം എന്താണ്
റഷ്യന്‍ വിപണി പിടിക്കാന്‍ ഇന്ത്യ; മുന്നൂറോളം ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യാന്‍ നീക്കം