ഇന്റെർനെറ്റോ സ്മാർട്ട് ഫോണോ വേണ്ട, ഇപിഎഫ് ബാലൻസ് പരിശോധിക്കാനുള്ള എളുപ്പവഴി ഇതാ...

Published : Jan 13, 2025, 02:47 PM IST
ഇന്റെർനെറ്റോ സ്മാർട്ട് ഫോണോ വേണ്ട, ഇപിഎഫ് ബാലൻസ് പരിശോധിക്കാനുള്ള എളുപ്പവഴി ഇതാ...

Synopsis

ഇന്റർനെറ്റ് ആവശ്യമില്ലാതെ എങ്ങനെ സാധാരണ കീപാഡ് ഫോണിലൂടെ ബാലൻസ് പരിശോധിക്കാം? എസ്എംഎസ് വഴി പിഎഫ് അക്കൗണ്ട് ബാലൻസ് പരിശോധിക്കുന്ന വിധം. 

എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട് (ഇപിഎഫ്) എന്നത് ഒരു ഒരു സേവിംഗ്സ് പ്ലാൻ എന്നതിലുപരി ഒരു വ്യക്തിയുടെ സാമ്പത്തിക ഭാവി സുരക്ഷിതമാക്കുന്നതിനുള്ള ഒരു മാർഗം കൂടിയാണ്. എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ)  ആണ് ഇപിഎഫ്  നിയന്ത്രിക്കുന്നത്, ഇപിഎഫ്ഒ പിഎഫ് അക്കൗണ്ടുകളിലേക്ക് പലിശ ചേർക്കുന്നത് എങ്ങനെ അറിയും? അതിന് അക്കൗണ്ട് ബാലൻസ് പരിശോധിക്കുക തന്നെ വേണം. പലിശ ക്രെഡിറ്റ് ചെയ്തുകഴിഞ്ഞാൽ, അത് വ്യക്തിയുടെ പിഎഫ് അക്കൗണ്ടിൽ പരിശോധിച്ച് ഉറപ്പുവരുത്തുന്നത് നല്ലതാണ്. ഈ അവസരത്തിൽ പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ട് ബാലൻസ് എങ്ങനെ പരിശോധിക്കും? ടെക്‌സ്‌റ്റ് മെസേജ്, മിസ്‌ഡ് കോൾ, ഉമാങ് ആപ്പ്, ഇപിഎഫ്ഒ വെബ്‌സൈറ്റ് എന്നിവ വഴി വിവിധ രീതിയിൽ ബാലൻസ് പരിശോധിക്കാം

ഇന്റർനെറ്റ് ആവശ്യമില്ലാതെ എങ്ങനെ സാധാരണ കീപാഡ് ഫോണിലൂടെ ബാലൻസ് പരിശോധിക്കാം? എസ്എംഎസ് വഴി പിഎഫ് അക്കൗണ്ട് ബാലൻസ് പരിശോധിക്കുന്ന വിധം. 

ഘട്ടം - 1 7738299899 എന്ന നമ്പറിലേക്ക് 'EPFOHO UAN ENG' എന്ന സന്ദേശം അയയ്‌ക്കുക.  സന്ദേശത്തിന്റെ അവസാന മൂന്ന് അക്കങ്ങൾ നിങ്ങൾ തിരഞ്ഞെടുത്ത ഭാഷയെ സൂചിപ്പിക്കുന്നു. ഇവിടെ ENG എന്നാൽ ഇംഗ്ലീഷ് എന്നാണ് അർത്ഥമാക്കുന്നത്. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മറാത്തി, ബംഗാളി, കന്നഡ, പഞ്ചാബി, തെലുങ്ക്, മലയാളം, ഗുജറാത്തി എന്നിങ്ങനെ മൊത്തം 10 ഭാഷകളിൽ നിന്ന് സ്വന്തം ഭാഷ തിരഞ്ഞെടുക്കാം

ഘട്ടം - 2 നിങ്ങളുടെ മൊബൈൽ നമ്പർ യൂണിവേഴ്സൽ അക്കൗണ്ട് നമ്പറിൽ (UAN) രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണം.

ഘട്ടം - 3 ഇപിഎഫ്ഒ ​​നിങ്ങളുടെ ബാലൻസ് വിശദാംശങ്ങൾ നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് സന്ദേശം വഴി അയയ്ക്കും. 

PREV
click me!

Recommended Stories

പാദരക്ഷാ വ്യവസായത്തിന് രക്ഷയുമായി കേന്ദ്രം; 9,000 കോടിയുടെ പാക്കേജ് വരും
വെള്ളിയില്‍ 'പൊള്ളുന്ന' കുതിപ്പ്: കിലോയ്ക്ക് 3 ലക്ഷം കടന്നു; ഇത് നിക്ഷേപിക്കാന്‍ പറ്റിയ സമയമോ?