Mukesh ambani | ലോക്ക്ഡൗണിൽ മുംബൈയിൽ താമസിച്ച് മതിയായി?, അംബാനി യുകെയിലേക്ക് മാറാൻ കാരണം ഇത്

By Web TeamFirst Published Nov 5, 2021, 8:08 PM IST
Highlights

ഇന്ത്യക്കാരുടെ അഭിമാനമാണ് ഒരർത്ഥത്തിൽ മുകേഷ് അംബാനി. തൊട്ടതെല്ലാം പൊന്നാക്കിയ അസാധാരണ ബിസിനസുകാരൻ. റിലയൻസിന്റെ ഈ നെടുംതൂൺ  മുംബൈയിൽ നിന്ന് ലണ്ടനിലേക്ക് താമസം മാറ്റുന്നുവെന്ന വാർത്തയാണ് ഇപ്പോൾ ഇന്ത്യക്കാരെ ഞെട്ടിച്ചിരിക്കുന്നത്.  ലോകത്തെ അതിസമ്പന്നരിൽ ഏറ്റവും ശ്രദ്ധയോടെ ബിസിനസ് ലോകം ഉറ്റുനോക്കുന്ന മനുഷ്യരിൽ ഒരാളാണ് മുകേഷ് അംബാനി

മുംബൈ : ഇന്ത്യക്കാരുടെ അഭിമാനമാണ് ഒരർത്ഥത്തിൽ മുകേഷ് അംബാനി. തൊട്ടതെല്ലാം പൊന്നാക്കിയ അസാധാരണ ബിസിനസുകാരൻ. റിലയൻസിന്റെ ഈ നെടുംതൂൺ  മുംബൈയിൽ നിന്ന് ലണ്ടനിലേക്ക് താമസം മാറ്റുന്നുവെന്ന വാർത്തയാണ് ഇപ്പോൾ ഇന്ത്യക്കാരെ ഞെട്ടിച്ചിരിക്കുന്നത്.  ലോകത്തെ അതിസമ്പന്നരിൽ ഏറ്റവും ശ്രദ്ധയോടെ ബിസിനസ് ലോകം ഉറ്റുനോക്കുന്ന മനുഷ്യരിൽ ഒരാളാണ് മുകേഷ് അംബാനി. റിലയൻസ് ഇൻഡസ്ട്രീസ് വളർച്ച അത്രയേറെ മികവുറ്റതാണ്. മുംബൈയിൽനിന്ന് ആഗോള അതിസമ്പന്ന പട്ടികയിൽ വൻ കുതിപ്പു നടത്തി മുന്നേറുന്ന മുകേഷ് അംബാനിക്ക് എന്തിനാണ് യുകെയിലേക്ക് പോകേണ്ട ആവശ്യം എന്നതാണ് ഇപ്പോൾ പലരും ചോദിക്കുന്നത്.

 മുംബൈയിൽ മാനംമുട്ടെ ഉയർന്നുനിൽക്കുന്ന മുകേഷ് അംബാനിയുടെ ആന്റിലിയ എന്ന ബഹുനില പാർപ്പിട സമുച്ചയം  അംബാനി കുടുംബം ഒഴിവാക്കി പോവുകയല്ല. കോവിഡിനെ വ്യാപനം തൊട്ട് ഇതുവരെ ഭൂരിഭാഗം സമയവും കുടുംബത്തിലെ ഓരോ അംഗങ്ങളും ഈ കെട്ടിടത്തിനകത്ത് ആയിരുന്നു സമയം ചെലവഴിച്ചത്. ഇത് ഇവരെ ഓരോരുത്തരെയും മറ്റൊരു വീട് കൂടി വേണമെന്ന് ചിന്തയിലേക്ക് നയിച്ചു എന്നതാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത്.

മഹാമാരിക്കാലത്ത് അസിം പ്രേംജി ദിവസം തോറും സംഭാവന നല്‍കിയത് 27 കോടി രൂപ, മുകേഷ് അംബാനി ബഹുദൂരം പിന്നില്‍

 ലണ്ടനിൽ 592 കോടി രൂപ വിലവരുന്ന ബംഗ്ലാവാണ് മുകേഷ് അംബാനി സ്വന്തമാക്കിയിരിക്കുന്നത്. ഇതിനകത്ത് 49 കിടപ്പുമുറികളും ഒരു ചെറു ആശുപത്രിയും ഒരു ക്ഷേത്രവുമുണ്ട്. സാധാരണ ആന്റിലിയയിലാണ് മുകേഷ് അംബാനിയുടെ കുടുംബം ദീപാവലി ആഘോഷിക്കുന്നത് എങ്കിൽ ഇത്തവണ കുടുംബത്തിലെ മുഴുവൻ അംഗങ്ങളും ലണ്ടനിലെ ഈ പുതിയ വീട്ടിലായിരുന്നു ദീപാവലി ആഘോഷിച്ചത്.

ഫോർബ്സ് പട്ടിക: ഇന്ത്യയിലെ അതിസമ്പന്നൻ മുകേഷ് അംബാനി; പട്ടികയിൽ ആറ് മലയാളികൾ

 ദീപാവലി ആഘോഷം കഴിഞ്ഞ് കുടുംബം മുംബൈയിലെ വീട്ടിലേക്ക് തിരികെ വരും എന്നാണ് വിവരം. എന്നാൽ ലണ്ടനിലെ ബംഗ്ലാവിലെ ഒരുക്കങ്ങളെല്ലാം പൂർത്തിയായി കഴിഞ്ഞാൽ വന്നതുപോലെ ഇവർ തിരികെ പോകും. അടുത്തവർഷം ഏപ്രിലോടുകൂടി ആയിരിക്കും ഇത്.  ആന്റിലിയ ഒരു പടുകൂറ്റൻ കെട്ടിടമാണ്. അവിടെ സമയം ചിലവഴിക്കാൻ തുറസ്സായ സ്ഥലങ്ങൾ ഇല്ല എന്നുള്ളതാണ് കുടുംബാംഗങ്ങളുടെ പ്രധാന പരാതി. ഇതിനാൽ ആണോ പുതിയൊരു വീട് എന്ന ലക്ഷ്യത്തിലേക്ക് അംബാനിയുടെ സംഘം തിരച്ചിൽ തുടങ്ങിയത്. ഈ സ്റ്റോക് പാർക്ക് പ്രോപ്പർട്ടി 300 ഏക്കർ വിസ്തൃതിയുള്ള ഒന്നാണ്.

അംബാനിയുടെ സിംഹാസനത്തിന് ഇളക്കം; വെല്ലുവിളി ഉയർത്തി അദാനിയുടെ കുതിപ്പ്, ബഹുദൂരം മുന്നിൽ

1908 നുശേഷം ഒരു വീട് ആയിരുന്ന ഈ കെട്ടിടം, പ്രാദേശിക ക്ലബായും  പ്രവർത്തിച്ചിരുന്നു. ഒരു ജെയിംസ് ബോണ്ട് ചിത്രത്തിലും ഈ വീട് ലൊക്കേഷൻ ആയിരുന്നു. സംഭവത്തിൽ ഇന്ത്യയിൽ വലിയ ചർച്ചകൾ നടക്കുമ്പോഴും അംബാനി കുടുംബം ഇതുവരെ ഒരക്ഷരം മിണ്ടിയിട്ടില്ല.

click me!