പ്രീമിയം വേണ്ടാത്ത ഇൻഷുറൻസ്, ക്ലെയിം തുക 7 ലക്ഷം വരെ; ഇപിഎഫ്ഒ നൽകുന്ന ഓഫർ ആർക്കൊക്കെ പ്രയോജനപ്പെടുത്താം

Published : Aug 10, 2024, 12:47 PM IST
പ്രീമിയം വേണ്ടാത്ത ഇൻഷുറൻസ്, ക്ലെയിം തുക 7 ലക്ഷം വരെ; ഇപിഎഫ്ഒ നൽകുന്ന ഓഫർ ആർക്കൊക്കെ പ്രയോജനപ്പെടുത്താം

Synopsis

 ഇപിഎഫ്  അംഗങ്ങൾക്ക് 7 ലക്ഷം വരെ ഇൻഷുറൻസ് പരിരക്ഷ. ഈ സ്കീമിന് കീഴിൽ ഇൻഷുറൻസ് ലഭിക്കുന്നതിന് അംഗങ്ങൾ പ്രീമിയം അടക്കേണ്ടതില്ല.

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ)  ഇപിഎഫ്  അംഗങ്ങൾക്ക് 7 ലക്ഷം വരെ ഇൻഷുറൻസ് പരിരക്ഷ നൽകുന്നു. ഈ സ്കീമിന് കീഴിൽ ഇൻഷുറൻസ് ലഭിക്കുന്നതിന് അംഗങ്ങൾ പ്രീമിയം അടക്കേണ്ടതില്ല. എംപ്ലോയീസ് ഡെപ്പോസിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് (EDLI) സ്കീം എന്നാണ് പദ്ധതിയുടെ പേര്. 15,000 രൂപയിൽ കൂടുതൽ തുക ശമ്പളമുള്ള തൊഴിലാളികൾക്കാണ് ഇപിഎഫിന് യോഗ്യത
 
പദ്ധതിയുടെ പ്രധാന പ്രത്യേകതകൾ ഇവയാണ്

1.ഇപിഎഫ്ഒ അംഗങ്ങൾ ഈ ഇൻഷുറൻസിനായി പ്രീമിയം അടക്കേണ്ടതില്ല.
2. ഇപിഎഫ് അംഗങ്ങളുടെ 12 മാസത്തെ  ശരാശരി പ്രതിമാസ ശമ്പളത്തേക്കാൾ 35 മടങ്ങ് കൂടുതലാണ് ക്ലെയിം തുക, പരമാവധി 7 ലക്ഷം രൂപ വരെ.
 
 ഇൻഷുറൻസ് തുക  12 മാസത്തെ അടിസ്ഥാന ശമ്പളത്തെയും ഡിഎയെയും ആശ്രയിച്ചിരിക്കുന്നു. ഇൻഷുറൻസ് പരിരക്ഷയ്ക്കുള്ള ക്ലെയിം അവസാനത്തെ അടിസ്ഥാന ശമ്പളം + ഡിഎയുടെ 35 മടങ്ങ് ആയിരിക്കും. ഇതിനുപുറമെ, 1,75,000 രൂപ വരെ ബോണസ് തുകയും അവകാശിക്ക് നൽകും. ഉദാഹരണത്തിന്, ഒരു ജീവനക്കാരന്റെ കഴിഞ്ഞ 12 മാസത്തെ അടിസ്ഥാന ശമ്പളം + ഡിഎ 15,000 രൂപയാണെങ്കിൽ, ഇൻഷുറൻസ് ക്ലെയിം തുക (35 x 15,000) + 1,75,000 = 7,00,000 രൂപ ആയിരിക്കും.
 
ഇപിഎഫ് അംഗം അകാലത്തിൽ മരിക്കുമ്പോൾ,   നോമിനിക്കോ നിയമപരമായ അവകാശിക്കോ ഇൻഷുറൻസ് പരിരക്ഷ ക്ലെയിം ചെയ്യാം. നോമിനിയുടെ പ്രായം കുറഞ്ഞത് 18 വയസ്സ് ആയിരിക്കണം. ഇതിൽ കുറവാണെങ്കിൽ മാതാപിതാക്കൾക്ക് കുട്ടിയുടെ പേരിൽ ക്ലെയിം ചെയ്യാം. തുക ലഭിക്കുന്നതിന് മരണ സർട്ടിഫിക്കറ്റ്, പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകൾ ആവശ്യമാണ്. പ്രായപൂർത്തിയാകാത്തവരുടെ രക്ഷിതാവ് ഇൻഷുറൻസ് ക്ലെയിം ചെയ്യുകയാണെങ്കിൽ,   രക്ഷാകർതൃ സർട്ടിഫിക്കറ്റും ബാങ്ക് വിവരങ്ങളും സമർപ്പിക്കേണ്ടതുണ്ട്.

PREV
Read more Articles on
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം