ഇപിഎഫ്ഒയ്ക്ക് സര്‍ക്കാര്‍ കൊടുക്കാനുളളത് 9,115 കോടി രൂപ !, സാമ്പത്തിക ഞെരുക്കത്തിന്‍റെ പ്രതിഫലനമെന്ന് വിലയിരുത്തല്‍

By Web TeamFirst Published Oct 23, 2019, 1:03 PM IST
Highlights

ബാക്കി തുക സംഘടിത മേഖലയിലെ കുറഞ്ഞ വേതനം മാത്രമുളള തെഴിലാളികളുടെ മിനിമം പെന്‍ഷന്‍ ആനുകൂല്യവും. മാര്‍ച്ചിന് ശേഷം സര്‍ക്കാര്‍ നല്‍കാനുളള കുടിശ്ശിക തുകയിലാണ് വന്‍ വര്‍ധനയുണ്ടായതെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. 

ദില്ലി: എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് ഓര്‍ഗനൈസേഷന് (ഇപിഎഫ്ഒ) സര്‍ക്കാര്‍ നല്‍കാനുളള കുടിശ്ശിക 9,115 കോടി രൂപയായി ഉയര്‍ന്നു. മൊത്തം നല്‍കാനുളള തുകയില്‍ 8,063.66 കോടി കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പദ്ധതിയിലേക്കുളള (ഇപിഎസ്) വിഹിതമാണ്.

ബാക്കി തുക സംഘടിത മേഖലയിലെ കുറഞ്ഞ വേതനം മാത്രമുളള തെഴിലാളികളുടെ മിനിമം പെന്‍ഷന്‍ ആനുകൂല്യവും. മാര്‍ച്ചിന് ശേഷം സര്‍ക്കാര്‍ നല്‍കാനുളള കുടിശ്ശിക തുകയിലാണ് വന്‍ വര്‍ധനയുണ്ടായതെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ പ്രതിഫലനമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.  

click me!